CrimeNEWS

സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: പോലീസ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സി.പി.ഒ: സജീഫ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

നിലവില്‍ സജീഫ് ഖാന്‍ സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞ മാസം 16 നാണ് സംഭവമുണ്ടാകുന്നത്. താത്കാലിക ജീവനക്കാരിയെ സജീഫ് ഖാന്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോള്‍ ഇവര്‍ എതിര്‍ത്തിരുന്നു.

Signature-ad

വീണ്ടും കടന്നുപിടിക്കാന്‍ ശ്രമം നടത്തിയതോടെ ആറന്മുള എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പോലീസ് കേസെടുത്തു. തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

Back to top button
error: