
കൊച്ചി: എറണാകുളം പനങ്ങാട് സറ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥയെ എസ്‌ഐ അധിക്ഷേപിച്ചെന്ന് ആരോപണം. അമിത ജോലിഭാരം ഏല്‍പിച്ചതു ചോദിക്കാനെത്തിയപ്പോള്‍ അധിക്ഷേപിച്ചു സംസാരിച്ചതിനെ തുടര്‍ന്ന് പോലീസുകാരി മുറിയില്‍ കയറി കതകടച്ച് ഇരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് എസ്.ഐ വാതില്‍ ചവിട്ടി തുറന്നു. പനങ്ങാട് സ്റ്റേഷനിലെ എസ.്‌ഐ: ജിന്‍സണ്‍ ഡൊമിനിക്കിനെതിരെയാണ് ആരോപണം.
അതേസമയം, തലവേദനയെ തുടര്‍ന്നാണ് പോലീസുകാരി മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നതെന്ന് ജിന്‍സണ്‍ പറഞ്ഞു. സി.ഐ ഇല്ലാത്ത പനങ്ങാട് സ്റ്റേഷന്റെ ചുമതല മരട് സി.ഐക്കാണ്. എന്നാല്‍, കാര്യങ്ങള്‍ തീരുമാനിക്കുന്നത് എസ്‌ഐ ആണ്. എസ്‌ഐ ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലിഭാരം ഏല്‍പ്പിക്കുന്നതായി ആരോപണമുണ്ട്. ഇതില്‍ തൃപ്തരല്ലാത്ത ഒരു വിഭാഗം പോലീസുകാരുടെ സൃഷ്ടിയാണ് സ്റ്റേഷനിലുണ്ടായ നാടകീയ സംഭവങ്ങള്‍ എന്നാണ് വിവരം.
ആവശ്യത്തിനു പോലീസുകാരില്ലാത്തതും സ്റ്റേഷനില്‍ പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്. സംഭവത്തില്‍ പോലീസുകാരി പരാതി നല്‍കിയിട്ടില്ല. മരട് സി.ഐ: സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.






