കണ്ടാൽത്തന്നെ നാവിൽ കൊതിയൂറും, രുചിയിലും മുമ്പിൽ; മാമ്പഴങ്ങളുടെ രാഞ്ജി നാം ഡോക് മായ്
മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരില്‍ അറിയപ്പെടുന്ന മാവിനമാണ് നാം ഡോക് മായ്. പഴങ്ങളുടെ പറുദീസയായ തായ്‌ലന്‍ഡില്‍ നിന്നുമാണ് ഈയിനം മാമ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചത്. അസാധ്യമായ രുചി തന്നെയാണ് നാം ഡോക് മായുടെ പ്രത്യേകത. കേരളത്തിന്റെ കാലാവസ്ഥയിലും നല്ല പോലെ വളരുന്ന മാമ്പഴം വീട്ട് മുറ്റത്തും ഡ്രമ്മിലുമെല്ലാം നടാന്‍ അനുയോജ്യമാണ്.
ലോകത്തിലെ ഏറ്റവും രുചികരമായ മാമ്പഴമെന്നാണ് നാം ഡോക് മായുടെ വിശദീകരണം. മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരു ലഭിക്കാന്‍ കാരണവും ഇതുതന്നെ. നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന് സമാനമായ ആകൃതിയാണ് ഈയിനത്തിന്. പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന ഗോള്‍ഡന്‍ നിറത്തിലേക്ക് മാറുന്ന നാം ഡോക് മാമ്പഴത്തിന്റെയുള്ളില്‍ വളരെ ചെറിയ മാങ്ങാണ്ടിയും അതിനെ പൊതിഞ്ഞു വളരെ രുചികരമായ മാംസള ഭാഗവും ഉണ്ട്. നാരുകള്‍ ഒട്ടും തന്നെ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത.
ഡ്രമ്മിലും വളർത്താം
മാവ് വളര്‍ത്താന്‍ സ്ഥലമില്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല, ഒരു വലിയ ഡ്രം വാങ്ങി ചാണകപ്പൊടിയും എല്ലുപൊടിയും കമ്പോസ്റ്റും മണ്ണുമെല്ലാം നിറച്ചു നാം ഡോക് മായുടെ തൈ നട്ടാല്‍ മതി. ബഡ്/ഗ്രാഫ്റ്റ് ചെയ്ത നാം ഡോക് മായ് മാവുകള്‍ 3 മുതല്‍ നാലു വര്‍ഷം കൊണ്ട് കായ്ഫലം നല്‍കും. വീട്ട്മുറ്റത്ത് നടാനും ഏറെ അനുയോജ്യമാണ് ഈയിനം. വലിയ വലുപ്പത്തില്‍ വളരാതെ പടര്‍ന്ന് പന്തലിക്കും. വാണിജ്യരീതിയില്‍ ഓസ്ട്രിലിയയിലും കൊളംമ്പോയിലും നാം ഡോക് മായ് വളര്‍ത്തുന്നുണ്ട്.