കൊല്‍ക്കത്ത: ആദ്യ സര്‍വീസിനിടെതന്നെ പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു. പശ്ചിമ ബംഗാളിലെ മാല്‍ഡ കുമര്‍ഗംഞ്ച് സ്റ്റേഷന് സമീപംവച്ചായിരുന്നു കല്ലേറ്.
ഡിസംബര്‍ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസ് സമര്‍പ്പിച്ചത്. ഹൗറ-ന്യൂ ജല്‍പൈഗുരി റൂട്ടിലോടുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. രാജ്യത്ത് നിലവിലുള്ള ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സാണിത്. ട്രെയിനിന്റെ സി-13 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്.
യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി സംസ്ഥാനത്തിന് വന്ദേ ഭാരത് എക്‌സ്പ്രസ്സ് സമര്‍പ്പിച്ചത്.