സിദ്ദിഖ്-ലാലുമാരുടെ അരങ്ങേറ്റ ചിത്രം ‘പപ്പൻ പ്രിയപ്പെട്ട പപ്പ’ന് ഇന്ന് 37 വയസ്
സിനിമ ഓർമ്മ
സിദ്ദിഖ്-ലാലുമാരുടെ ആദ്യ തിരക്കഥയിൽ പിറന്ന ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ തിയറ്ററുകളിലെത്തിയിട്ട് ഇന്ന് 37 വർഷം. 1986 ജനുവരി മൂന്നിനായിരുന്നു റിലീസ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഹരിശ്രീ ഫിലിംസ് ജി.എസ് ഹരീന്ദ്രനാണ്.
ബൈക്ക് ആക്സിഡന്റിൽ സമയമെത്തും മുൻപേ കൊല്ലപ്പെട്ട പപ്പൻ (റഹ്മാൻ). അവന്റെ കണക്കുപുസ്തകത്തിൽ ഇനിയും നാളുകളുണ്ട്. കാലൻ (തിലകൻ) പപ്പന്റെ ആത്മാവിനെ മറ്റ് ശരീരങ്ങളിൽ ജീവിക്കാൻ അനുവദിക്കുന്നു. പോലീസുകാരന്റെ ശരീരത്തിൽ (മോഹൻലാൽ) കയറിപ്പറ്റിയ പപ്പന്റെ ലീലാവിലാസങ്ങളാണ് ചിത്രത്തിൽ. ഭൂമിയിലെ മനുഷ്യന്റെ ദുഃഖത്തിൽ
മരണദേവനും പങ്കു കൊണ്ട കഥ.
ഹോളിവുഡിൽ മൂന്ന് തവണ സിനിമയാക്കിയ ഒരു പ്രശസ്ത അമേരിക്കൻ നാടകത്തിന്റെ (ഹെവൻ കാൻ വെയ്റ്റ്) ശക്തമായ അനുകരണമുള്ള കഥ.
ആലപ്പി രംഗനാഥന്റെ പാട്ടുകളോ കോമഡി രംഗങ്ങളോ ഫാന്റസി കഥയോ ചിത്രത്തെ ഹിറ്റാക്കാൻ സഹായിച്ചില്ല.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ