നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു. സരിതയാണ് ജോയ് മാത്യുവിന്‍റെ ഭാര്യ. മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്ക്. മൂത്ത മകന്‍ മാത്യു ജോയ്‍യുടെ വിവാഹം 2019 ല്‍ ആയിരുന്നു.
ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടര പതിറ്റാണ്ടിനു ശേഷം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഷട്ടറിലൂടെയാണ് ജോയ് മാത്യു സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നടനായും തിരക്കഥാകൃത്തായും തിളങ്ങി. സുരാജ് വെഞ്ഞാറമൂട് നായകനായ ഹെവന്‍ ആണ് ജോയ് മാത്യുവിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. രാമസിംഹന്‍ അബൂബക്കറിന്‍റെ 1921 പുഴ മുതല്‍ പുഴ വരെ ആണ് അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചാവേറിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ജോയ് മാത്യു ആണ്.