തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ജയരാജന് മറുപടി നല്‍കും. റിസോര്‍ട്ട് ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണെന്നും അന്വേഷണം വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന് ആവശ്യപ്പെട്ടത്. പരാതി എഴുതി നല്കാന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിര്‍ദേശിക്കുകയായിരുന്നു.
ഒക്ടോബര്‍ ആറിനാണ് ഇ.പി.ജയരാജന് അവധിയില്‍ പ്രവേശിക്കുന്നത്. ചികില്‍സയ്ക്കെന്ന പേരില്‍ അവധിയെടുത്ത ജയരാജന് അവധി നീട്ടി. ഇതിനിടയില്‍ ഒരു സംസ്ഥാന കമ്മിറ്റിയോഗത്തിലും എല്‍.ഡി.എഫ് യോഗത്തിലും പങ്കെടുത്തു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നല്കാന് കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
പി.ജയരാജന് ആരോപണം ഉന്നയിക്കുമ്പോള്‍ ഇ.പി.ജയരാജന് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല. ഇ.പിയുടെ വിശദീകരണവും പി.ബി നിലപാടും കണക്കിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി പരിപാടികളില്‍നിന്ന് ഇ.പി. ജയരാജന് വിട്ടുനില്ക്കുന്നതില് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ സജീവമാകാന്‍ ഇരുവരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഇ.പി. ജയരാജന് പങ്കെടുത്തു.