HealthLIFE

മഞ്ഞുകാലത്ത് അസുഖങ്ങൾ തലപൊക്കും; ഭക്ഷണം ക്രമീകരിക്കാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഞ്ഞുകാലം രോഗങ്ങളുടെ കാലം കൂടിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പലവിധ രോഗങ്ങൾ പിടികൂടുന്നത് പെട്ടെന്നായിരിക്കും. ശൈത്യകാലം പ്രത്യേകിച്ച് പ്രായമായവരെയും കൊച്ചുകുട്ടികളെയും ഇതിനകം തന്നെ രോഗാവസ്ഥയിലുള്ളവരെയും ബുദ്ധിമുട്ടിക്കുന്നു. ജലദോഷം, ചുമ, പനി എന്നിവ വര്‍ദ്ധിക്കുകയും സന്ധിവാതം, സോറിയാസിസ്, എക്‌സിമ, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാവുകയും ചെയ്യുന്നു. ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം അനുഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി പെട്ടെന്ന് തകരാറിലാകുന്നു. ശൈത്യകാലത്ത് മിക്കവര്‍ക്കും എളുപ്പത്തില്‍ അണുബാധ പിടിപെടുകയും അസുഖം വരികയും ചെയ്യുന്നു. അതിനാല്‍, ഈ സീസണില്‍ നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സീസണല്‍ അണുബാധകള്‍ക്കെതിരെ പോരാടുന്നതിനുമായി നിങ്ങളുടെ ഡയറ്റ് ശ്രദ്ധിക്കണം. ആരോഗ്യത്തോടെയിരിക്കാനായി ഈ ഭക്ഷണശീലങ്ങള്‍ പിന്തുടരൂ.

Signature-ad

ഡ്രൈ ഫ്രൂട്‌സ് കഴിക്കുക

ബദാം, വാല്‍നട്ട്, കശുവണ്ടി തുടങ്ങിയ ഡ്രൈ ഫ്രൂട്സും നട്സും ശരീര താപനില വര്‍ദ്ധിപ്പിക്കും. ശൈത്യകാല ഭക്ഷണങ്ങളില്‍ മികച്ചതാണ് ഡ്രൈ ഫ്രൂട്‌സ്. കാരണം അവയില്‍ മറ്റേതൊരു പഴത്തേക്കാളും കൂടുതല്‍ പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

 റൂട്ട് പച്ചക്കറികള്‍ കഴിക്കുക

പല ശീതകാല റൂട്ട് പച്ചക്കറികളും കാര്‍ബോഹൈഡ്രേറ്റും അന്നജവും അടങ്ങിയിട്ടുണ്ട്. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ വയറ് നിറയ്ക്കാന്‍ സഹായിക്കുന്നു. കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ് മുതലായവ ചില സാധാരണ റൂട്ട് പച്ചക്കറികളാണ്. ശൈത്യകാലത്ത് ഇതെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക.

ധാരാളം വെള്ളം കുടിക്കുക

ശൈത്യകാലത്ത് ദാഹം അനുഭവപ്പെട്ടില്ലെന്നു വരാം. എന്നിരുന്നാലും, ശൈത്യകാലത്തെ പല അസുഖങ്ങളും ഒഴിവാക്കാന്‍ ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുന്നത്. ദാഹം തോന്നിയില്ലെങ്കിലും വേണ്ട അളവില്‍ ദിനവും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

ഴങ്ങള്‍ കഴിക്കുക

ശൈത്യകാല ഭക്ഷണത്തില്‍ ഓറഞ്ച്, സ്‌ട്രോബെറി, നെല്ലിക്ക, പപ്പായ, കിവി മുതലായ സീസണല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക.

ആവശ്യത്തിന് ഫൈബര്‍

ശൈത്യകാലത്ത് ആളുകള്‍ക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ട്. കാരണം ശരീരത്തില്‍ ചൂട് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, കലോറി അടങ്ങിയ ഭക്ഷണങ്ങളും കൊഴുപ്പുള്ള ഭക്ഷണങ്ങളും മാത്രമേ കഴിക്കാവൂ എന്നല്ല ഇതിനര്‍ത്ഥം. ലയിക്കുന്ന നാരുകളുള്ള സസ്യാഹാരങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അത് ദഹനത്തെ നല്ലരീതിയില്‍ സഹായിക്കും.

ഇലക്കറികള്‍ കഴിക്കുക

ഇലക്കറികളില്‍ വിറ്റാമിന്‍ എ, സി, കെ എന്നിവയും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചീര, ഉലുവ, കടുക് ഇല മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശൈത്യകാലത്ത് വരണ്ട ചര്‍മ്മം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

Back to top button
error: