Food

ചുവന്ന കാപ്‌സിക്കം കഴിക്കാം, വൃക്കകള്‍ സംരക്ഷിക്കാം

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്കകള്‍. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വൃക്കകള്‍ പുറന്തള്ളുന്നു. കഴിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും കിഡ്നിയെ കരുതലോടെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന എറ്റവും പ്രധാന ഭക്ഷ്യവസ്തുവാണ് ചുവന്ന കാപ്‌സിക്കം. ഇവയില്‍ പൊട്ടാസ്യം കുറവാണെന്നാണ് പഠനം തെളിയിക്കുന്നത്. വിറ്റാമിന്‍ എ, സി, ബി6, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ചുവന്ന കാപ്‌സിക്കം . ഈ പോഷകങ്ങള്‍ കിഡ്നിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതില്‍ ലൈക്കോപീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നു.

Signature-ad

നാരുള്ള ഭക്ഷണമാണ് കാപ്‌സിക്കം. ഇതിൽ പൂരിത കൊഴുപ്പോ കൊളസ്ട്രോൾ  ഘടകങ്ങളോ തരിമ്പും ഇല്ല. മാംസ്യം, ജീവകം സി-ഡി, കാൽ‌സ്യം, വിറ്റാമിൻ ബി,  അയൺ, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിങ്ങനെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും സുലഭമായി അടങ്ങിയിട്ടുണ്ട്

Back to top button
error: