Social MediaTRENDING

ഐ.പി.എല്‍ ലേലത്തിനിടെ ട്രെന്‍ഡിങ് മാരന്റെ മകള്‍; ആരാധകരുടെ സ്വന്തം കാവ്യ മാരന്‍

കൊച്ചി: ഐ.പി.എല്‍ താരലേലം കത്തിക്കയറിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായത് ഹൈദരാബാദ് ടീം ഉടമ കലാനിധി മാരന്റെ മകള്‍ കാവ്യ മാരനാണ്. താരലേലം കാണാന്‍ ഇരിക്കുന്നത് തന്നെ ഹൈദരാബാദ് സി.ഇ.ഒ: കാവ്യയെ കാണാനാണെന്നും ചലച്ചിത്ര താരങ്ങളെപ്പോലെ അവര്‍ അതീവ സുന്ദരിയാണെന്നും ആരാധകര്‍ പറയുന്നു. കാവ്യയുടെ നിരവധി ചിത്രങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ലേലത്തില്‍ ഹൈദരാബാദിനായി നീക്കങ്ങള്‍ നടത്തിയത് കാവ്യയായിരുന്നു. മുന്‍പ് സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങള്‍ക്കിടെയും ലേലത്തിനിടെയും പല തവണ കാവ്യയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Signature-ad

https://twitter.com/boy_in_chennai/status/1606224921880891393?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1606224921880891393%7Ctwgr%5Ef6d56822529216d432396c165096b4c52631f677%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F12%2F24%2Fipl-auction-kavya-maran-is-trending-again.html

ലേലത്തിലും കാവ്യയുടെ ഹൈദരാബാദ് ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 13.25 കോടി രൂപയ്ക്ക് അവര്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ തട്ടകത്തിലെത്തിച്ചു. മായങ്ക് അഗര്‍വാളിനായി ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം മത്സരിച്ച് ഒടുവില്‍ 8.25 കോടി രൂപയ്ക്ക് ഇന്ത്യന്‍ താരത്തെ തട്ടകത്തിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസെനേയും ഹൈദരാബാദ് തട്ടകത്തിലെത്തിച്ചു. 5.25 കോടി. ഇംഗ്ലണ്ട് താരം ആദില്‍ റാഷിദിനേയും കാവ്യയുടെ ടീം സ്വന്തമാക്കി.

https://twitter.com/AkshatOM10/status/1606221134747340801?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1606221134747340801%7Ctwgr%5Ef6d56822529216d432396c165096b4c52631f677%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F12%2F24%2Fipl-auction-kavya-maran-is-trending-again.html

സൗന്ദര്യം മാത്രമല്ല, ബുദ്ധിയുള്ളവള്‍ കൂടിയാണ് കാവ്യയെന്ന് ആരാധകര്‍ പറയുന്നു. 16 കോടി രൂപയ്ക്ക് നാല് പേസ് ബൗളര്‍മാരെ ടീമിലെത്തിച്ച കാവ്യയെ അഭിനന്ദിക്കണമെന്നാണ് ഒരു ആരാധകന്റെ ട്വീറ്റ്.

 

Back to top button
error: