KeralaNEWS

നീല മതിയായി, കാക്കി യൂണിഫോമിലേക്ക് മടങ്ങാനൊരുങ്ങി കെ.എസ്.ആർ.ടി.സി: മാറ്റം ജനുവരി മുതൽ

നടപ്പാക്കുന്നത് ജീവനക്കാരുടെ ദീർഘനാളത്തെ അവശ്യം 

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ജനുവരി മുതൽ മാറ്റം വരുത്താനാണ് മാനേജ്മെന്റിന്റെ ആലോചന. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യമായിരുന്നു ഇത്.

8 വർഷത്തിന് ശേഷമാണ് വീണ്ടും കാക്കി യൂണിഫോമിലേയ്ക്ക് കെഎസ്ആർടിസി മടങ്ങുന്നത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കുമാണ് കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബൾക്ക് ഓര്‍ഡര്‍ ഉടന്‍ നൽകും.

Signature-ad

മൂന്ന് പതിറ്റാണ്ട് നിലനിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാൻ ആയിരുന്നു മാറ്റം. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും. എന്നാൽ നീല യൂണിഫോമിന് എതിരെ ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ ആദ്യം തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. ബസിൽ സർവീസ് പോകുന്നവരുടെ യൂണിഫോം പെട്ടന്ന് മുഷിയുന്നു എന്നതായിരുന്നു പ്രധാന പരാതി.

 

Back to top button
error: