KeralaNEWS

പിതാവി​ന്റെ ചികിത്സയ്ക്കായി അ‌വധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു

കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി, തലയിൽ തേങ്ങ വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കവെ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പുനത്തിൽ പുറായിൽ മുനീർ (49) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു മുനീറിന്റെ തലയിൽ തേങ്ങ വീണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച ശേഷം ഭാര്യയോടൊപ്പം സ്വന്തം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് വഴിയരികിലെ തെങ്ങിൽ നിന്ന് മുനീറിന്റെ തലയിൽ തേങ്ങ വീണത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെ ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

Signature-ad

സൗദി അറേബ്യയിലെ ഹായിലിൽ ജോലി ചെയ്യുകയായിരുന്ന മുനീർ, പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടി രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്. തിരികെ സൗദിയിലേക്ക് സൗദിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ അപ്രതീക്ഷമായുണ്ടായ അപകടവും മരണവും നാട്ടുകാരെയും സൗദിയിലെ പ്രവാസി സുഹൃത്തുക്കളെയും കണ്ണീരിലാഴ്‍ത്തി. അത്തോളിയൻസ് ഇൻ കെ.എസ്.എയുടെയും സൗദി കെ.എം.സി.സിയുടെയും പ്രവർത്തകനായിരുന്നു.

ഖബറടക്കം ബുധനാഴ്ച വൈകുന്നേരം കൊങ്ങന്നൂർ ബദർ ജുമാ മസ്‍ജിദിൽ. മാതാവ് – ആമിന. മക്കൾ – ഫാത്തിമ ഫഹ്‍മിയ, ആയിഷ ജസ്‍വ (അത്തോളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി). സഹോദരങ്ങൾ – പി.പി നൗഷാദ്, പി.പി നൗഷിദ.

Back to top button
error: