KeralaNEWS

ഭരണാനുമതിയില്ലാതെ ഫണ്ട് വകമാറ്റിയ സംഭവം; ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണാനുമതി ഇല്ലാതെ ഫണ്ട് വകമാറ്റി ഉപയോഗിച്ച സംഭവത്തില്‍ ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. തൃശൂര്‍ പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്. നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.

പോലീസ് അക്കാദമിയിലെ മതില്‍ നിര്‍മാണത്തിനായി 20 ലക്ഷം രൂപയാണ് ആഭ്യന്തരവകുപ്പ് അനുവദിച്ചത്. മതില്‍ നിര്‍മാണത്തിന് ശേഷം അതില്‍ നാലു ലക്ഷം രൂപ ബാക്കി വന്നിരുന്നു. ഇത്തരത്തില്‍ വന്ന അധിക തുകയാണ് വകമാറ്റി മറ്റുചില കാര്യങ്ങള്‍ക്കായി ഉപയോഗിച്ചത്. ഇതിനുശേഷം ഈ ഫണ്ട് ചിലവാക്കിയതില്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഡിജിപി കത്ത് നല്‍കി. ഇതിലാണ് ശക്തമായ താക്കീതുമായി ആഭ്യന്തരവകുപ്പ് രംഗത്തുവന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Back to top button
error: