തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ മാധ്യമങ്ങള്‍ക്കായി വിതരണം ചെയ്ത പാസിനൊപ്പമുള്ള ടാഗില്‍ വിവാദം. കഴിഞ്ഞ ദിവസം മുതലാണ് മീഡിയ കമ്മിറ്റി മുഖാന്തിരം പാസുകള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം നല്കിയ ടാഗ് ബി.ജെ.പി കൊടിയുടെതിന് സമാനമാണെന്നാണ് ആക്ഷേപം.
ബി.ജെ.പിയുടെ കൊടിയിലെ കാവി നിറവും അതോടൊപ്പമുള്ള പച്ച നിറവും കലര്‍ന്ന ടാഗാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഘാടക സമിതി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.