അവസാനഘട്ട വോട്ടെടുപ്പ് ; ബിഹാറില്‍ ജെഡിയു നേതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
പട്‌ന: ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കവെ ജെഡിയു നേതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. മന്ത്രി രാംസേവക് സിങ്ങനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബജ്രംങ് ദള്‍ നേതാവ് ജയ് ബഹദൂര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്. ബഹദൂര്‍ സിങ്ങിന്റെ പേരക്കൂട്ടി ധീനേന്ദ്ര സിങ്ങിന്റെ പരാതിയെതുടര്‍ന്ന് എപിസി സെക്ഷന്‍ 120 ബി ഗൂഢാലോചന, 302, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഭരണകക്ഷിക്ക് വോട്ട് ചെയ്യണമെന്ന പ്രാചാരണത്തെ എതിര്‍ത്തതിന് ജയ് ബഹദൂര്‍സിങ്ങിനെ വകവരുത്താന്‍ മന്ത്രി ഗൂഢാലോചന നടത്തിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. തുടര്‍ന്ന് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ബഹദൂര്‍ സിങ്ങിനെ വെടിവെയ്ക്കുകയായിരുന്നു.
അതേസമയം, ജയ് ബഹദൂര്‍ സിങ്ങിനെ അറിയാമെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും രാംസേവക് സിങ് പറഞ്ഞു. പ്രതിപക്ഷം മനപൂര്‍വ്വം തന്റെ പേര് സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.