NEWS

ദിലീപ് കേസിൽ നിർണായകമായ വാർത്ത പുറത്ത് വിട്ട് മലയാള മനോരമ ,മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കൊല്ലം ജില്ലയിലെ എംഎൽഎയുടെ സെക്രട്ടറി എന്ന് റിപ്പോർട്ട് ,സോളാർ കേസ് ഇരയെ ജയിലിൽ പോയി കണ്ടെന്ന ആരോപണം നേരിട്ടായൾ ആണ് ഇയാളെന്നും മനോരമ

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കൊല്ലം ജില്ലയിലെ ഒരു എംഎൽഎയുടെ സെക്രട്ടറി എന്ന് മനോരമ വാർത്ത .സോളാർ കേസിൽ മൊഴി നൽകിയ പരാതിക്കാരിയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ പോയി കണ്ട് മൊഴി മാറ്റാൻ ശ്രമിച്ചയാളാണ് ഇയാളെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു .

ബേക്കലിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരെ 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന 195 എ ,2 വർഷം വരെ തടവ് ലഭിക്കാവുന്ന ഐപിസി 506 തുടങ്ങിയ വകുപ്പുകൾ ചുമത്താൻ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു .എന്നാൽ എംഎൽഎ ഇടപെട്ടതോടെ ഈ നടപടികൾ നിലച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണവും റിപ്പോർട്ടിൽ ഉണ്ട് .

Signature-ad

നടിയെ ഉപദ്രവിച്ച കേസിലെ മാപ്പു സാക്ഷിയായ കാസർഗോഡ് ബേക്കൽ സ്വദേശിയെ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം .ചലച്ചിത്ര മേഖലയിൽ ഉള്ള പ്രോസിക്യൂഷൻ സാക്ഷികളെ മൊഴി മാറ്റിപ്പിക്കാൻ ഇദ്ദേഹം ശ്രമിച്ചതായി ചിലർ വെളിപ്പെടുത്തിയിട്ടുണ്ട് .ചില സാക്ഷികൾ വിചാരണ വേളയിൽ മൊഴി മാറ്റിയതും മനോരമ ചൂണ്ടിക്കാട്ടുന്നു .

Back to top button
error: