ചില് ഡൊണാള്‍ഡ് ചില്; ട്രംപിനൊരു മധുരപ്രതികാരം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൊടി പൊടിക്കുകയാണ് അവസാനനിമിഷത്തിലേക്ക് കടക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബൈഡനാണ് മുന്‍തൂക്കം. ഇപ്പോഴിതാ പ്രസിഡന്റ് ട്രംപിനെതിരെ പരിഹാസ പ്രസ്താവനയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുന്‍ബര്‍ഗ്.
കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വ്യാഴാഴ്ച്ചയാണ് ട്രംപ് വോട്ടെണ്ണല്‍ നിര്ത്തിവെക്കൂ വോട്ടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയത്. ” പരിഹാസ്യം. ഡൊണാള്‍ഡ് നിര്‍ബന്ധമായും തന്റെ കോപം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് ഒരു സുഹൃത്തിനൊപ്പം പഴയകാല സിനിമ കാണാന്‍ പോവൂ.. ചില് ഡൊണാള്‍ഡ് ചില്..”- എന്നാണ് ഗ്രെറ്റ പരിഹാസരൂപേണ ട്വീറ്റ് ചെയ്തത്. തനിക്ക് ലഭിച്ച ഒരു മധുരപ്രതികാരം വീട്ടുകയായിരുന്നു ഈ പ്രസ്താവനയിലൂടെ ഗ്രെറ്റ.
കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടതിന് ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദ ഇയറായി ഗ്രെറ്റയെ തെരഞ്ഞെടുത്തിരുന്നു. ഇതിനോട് പ്രതികരിച്ച് ട്രംപ് അന്ന് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ‘ഇത് വളരെയധികം ചിരിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കാനാണ് ഗ്രെറ്റ പ്രവര്‍ത്തിക്കേണ്ടത്. അതിന് ശേഷം സുഹൃത്തുമായി ഒരു നല്ല സിനിമയ്ക്ക് പോകണം. ചില് ഗ്രെറ്റ, ചില്’ എന്ന് കുറിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഗ്രെറ്റ എന്ന ഈ കൊച്ചുമിടുക്കി.
പാരിസ്ഥിതിക പ്രശ്നങ്ങളില്‍ മാത്രമല്ല രാഷ്ട്രീയ ചര്‍ച്ചകളിലും ഗ്രെറ്റ ഒട്ടുംപിന്നിലല്ല. യ്എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജോ ബിഡന് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് ഗ്രെറ്റ രംഗത്തെത്തിയിരുന്നു. പറയുന്ന വാക്കിലെ വിശ്വാസ്യതയും ധൈര്യവും തന്നെയാണ് ഈ കൊച്ചുമിടുക്കിയിലെ മിടുക്കും.
കാലാവസ്ഥാ വ്യതിയാനത്തിനോട് പൊരുതുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണൈന്ന് ഗ്രേറ്റ വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റയുടെ പ്രതികരണം.