കൊച്ചി: ശബരിമല അരവണ ടിന്‍ വിതരണത്തില്‍ കരാര്‍ കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്. ആവശ്യം അനുസരിച്ച് ടിന്‍ വിതരണം ചെയ്യാന്‍ കഴിയുമെങ്കിലേ കരാര്‍ ഏറ്റെടുക്കാവൂ എന്ന് കോടതി പറഞ്ഞു. സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്മേല്‍ മറുപടി നല്‍കാന്‍ കരാറുകാരനും ദേവസ്വം ബോര്‍ഡിനും കോടതി സമയം നല്‍കി. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
ശബരിമലയില്‍ അപ്പം, അരവണ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌പെഷ്യല്‍ കമ്മീഷണര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബഞ്ച് ഉത്തരവിട്ടിരുന്നു.
അരവണ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണം. അരവണ വിതരണത്തില്‍ കരാറുകാരന്‍ വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടി എടുക്കണമെന്നും ഉത്തരവില്‍ എടുത്തു പറയുന്നു. ആവശ്യമായ അരവണ കരാറുകാരന്‍ വിതരണം ചെയ്യുന്നില്ലെന്ന സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്മേലായിരുന്നു നടപടി.