KeralaNEWS

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

നോവലിസ്റ്റും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. 59 വയസായിരുന്നു. വഞ്ചിയൂരിലെ വീട്ടിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാരത് ഭവൻ മുൻ മെംബർ സെക്രട്ടറിയായിരുന്നു. 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്.

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായിരുന്നു. കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. മണ്ണ്, വിലാപ വൃക്ഷത്തിലെ കാറ്റ്, ന്യൂസ് റീഡറും പൂച്ചയും, ഏകാന്ത രാത്രികൾ, കുടമണികൾ കിലുങ്ങിയ രാവിൽ എന്നിവയാണ് പ്രമുഖ കൃതികൾ. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗമായി പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്.

നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമി അംഗമായിരുന്നു. 1992-ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും രചിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടുകൂടിയാണ് പോലീസ് ഫ്ളാറ്റിൻറെ വാതിൽ പൊളിച്ച് അകത്ത് കയറുന്നത്. അടുത്ത ഫ്ലാറ്റിലുള്ളവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫ്ളാറ്റിൽ എത്തിയത്. സതീഷ് ബാബുവിനെ സോഫയ്ക്കടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവിതയില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.

Back to top button
error: