KeralaNEWS

അനുമതി ഇല്ലാതെ ആയുര്‍വേദ ചികിത്സ; പെരിയ കേസ് പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

കൊച്ചി: പെരിയ കേസ് പ്രതികളെ കണ്ണൂരില്‍ നിന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്. കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് ഉത്തരവിട്ടത്. കോടതി അനുമതി ഇല്ലാതെ പ്രതി പീതാംബരന് ചികിത്സ നല്‍കിയതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കോടതിയില്‍ ഇന്നലെ മാപ്പ് എഴുതി നല്‍കിയതിന് പിന്നാലെയാണ് ഉത്തരവ്.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയും സി.പി.എം. നേതാവുമായ എ. പീതാംബരന് ചട്ടവിരുദ്ധമായി ചികിത്സ അനുവദിച്ചതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടിയിരുന്നു. ജയില്‍ സൂപ്രണ്ട് ആര്‍ സാജന്‍ മറ്റൊരു കേസില്‍ സസ്‌പെന്‍ഷനില്‍ ആയതു കൊണ്ടാണ് ജോയിന്റ് സൂപ്രണ്ട് നസീം ഹാജരായത്. ജയില്‍ സൂപ്രണ്ട്, കോടതി അനുമതിയില്ലാതെ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് പീതാംബരന് ആയുര്‍വേദ ചികിത്സ അനുവദിച്ചത്.

Signature-ad

കഴിഞ്ഞ ഒരു മാസമായി പീതാംബരന്‍ കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. പീതാംബരന്റെ ആരോഗ്യ നില പരിശോധിക്കാന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

 

 

 

Back to top button
error: