KeralaNEWS

സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടകരയിൽ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂവ്വാടൻ ഗേറ്റിന് സമീപമാണ് സംഭവം. പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം ചെറുവലത്ത് ബാബുരാജിന്റ മകൾ ഗായത്രിയെ ( 24 ) യാണ് ഇന്ന് രാവിലെ 9.30 ഓടെ മരിച്ച നിലയിൽ കാണപ്പെട്ടത്. വടകര സ്വകാര്യ ആശുപത്രിയിൽ ഒഫ്ത്താൽ മോളജി ട്രയിനിയായി ജോലി ചെയ്ത് വരികയാണ്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ഗംഗ. സഹോദരി : ഗൗരി (പയ്യോളി ഹൈസ്കൂള്‍ വിദ്യാര്‍ഥിനി)

Back to top button
error: