IndiaNEWS

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; എംഎല്‍എയെ കൈയേറ്റം ചെയ്ത് നാട്ടുകാര്‍

ചിക്കമംഗളൂരു: കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു.

കര്‍ണാടക ഹുല്ലെമനെ കുണ്ടൂര്‍ ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ എംഎല്‍എ എം പി കുമാരസ്വാമിക്കാണ് മര്‍ദ്ദനമേറ്റത്.

Signature-ad

 ഇന്നലെ രാവിലെ 7.30ഓടെയാണ് ശോഭ (35) എന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.

തുടർന്ന് യുവതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകിട്ട് 6 മണിയോടെ ഗ്രാമത്തില്‍ എത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

Back to top button
error: