മൈസൂരു: ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ളടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാര്‍. കര്‍ണാടകയിലെ ചാമരാജനഗറിലെ ഹെഗോതറ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്ത്രീ. ഇവര്‍ കുടിവെള്ള ടാങ്കിനോട് ചേര്‍ന്നുള്ള പൈപ്പില്‍ നിന്നാണ് വെള്ളം കുടിച്ചത്. ഇതുകണ്ട പ്രദേശത്തെ ആളുകള്‍ സ്ത്രീയെ ശകാരിച്ചു. സ്ത്രീ ഗ്രാമത്തില്‍ നിന്ന് പോയശേഷം ഇവര്‍ പൈപ്പ് തുറന്ന് ടാങ്കിലെ വെള്ളം പൂര്‍ണമായും ഒഴുക്കിക്കളഞ്ഞു. ഇതിനുശേഷം ഗോമൂത്രം ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കി.
ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹികക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചാമരാജനഗര്‍ തഹസില്‍ദാര്‍ പറഞ്ഞു.