IndiaNEWS

വീടു തകര്‍ത്ത് ഉള്ളില്‍ കടന്ന കാട്ടാന വയോധികയെ കൊലപ്പെടുത്തി

ഗൂഡല്ലൂർ:വീടു തകര്‍ത്ത് ഉള്ളില്‍ കടന്ന കാട്ടാന വയോധികയെ കൊലപ്പെടുത്തി.ദേവാല റേഞ്ചിലെ വാളവയലിലാണ് സംഭവം.

പാപ്പാത്തി (58) ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇവരെ ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 സുന്ദരന്മാള്‍ (62), രാമലിംഗം (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ വീടിന്റെ ചുമര്‍ ഇടിച്ചു തകര്‍ത്ത് ഉള്ളില്‍ കയറിയ ഒറ്റയാന്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

Back to top button
error: