IndiaNEWS

ആന്ധ്രപ്രദേശിൽ മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു.
ഗൗരിപ്പട്ടണം മേഖലയിലെ വിഷന്‍ ഡ്രഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. നിര്‍മാണശാലയിലെ രാസവസ്തുക്കള്‍ ശുദ്ധീകരിക്കുന്ന പൈപ്പിലുണ്ടായ മര്‍ദവ്യതിയാനമാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ജീവനക്കാര്‍ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച ഗ്ലാസ് കഷണങ്ങളും ഷീറ്റ് ചീളുകളും ശരീരത്തില്‍ തുളഞ്ഞ് കയറിയാണ് മൂവരും മരണപ്പെട്ടത്.സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മാനേജ്‌മെന്റിന്റെ വീഴ്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: