ഒറ്റപ്പാലം: ട്രെയിന്‍ യാത്രക്കിടെ കഴുത്ത് മുറിച്ച നിലയില്‍ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. തിരുവാരൂര്‍ ജില്ലയിലെ മാമന്‍ ഗുഡി താലൂക്കില്‍ പൈക്കാണ്ടൂര്‍ രാമകൃഷ്ണന്റെ മകന്‍ പ്രവീണിനെയാണ്(26) കഴുത്ത് മുറിച്ചനിലയിൽ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയില്‍ ആയ ഇയാളെ ഒറ്റപ്പാലം സ്റ്റേഷനില്‍ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെന്നൈ-മംഗലാപുരം എഗ്മൂര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനായ ഇയാള്‍ ജനറല്‍ കമ്ബാര്‍ട്ടുമെന്റിലെ ശുചിമുറിയില്‍ കയറി കുപ്പി പൊട്ടിച്ച് കഴുത്തില്‍ മുറിവേല്പ്പിക്കുകയായിരുന്നത് രെ. കഴുത്തില്‍ രക്തമൊഴുകുന്ന നിലയില്‍ പുറത്ത് വന്നതോടെ സഹയാത്രികര്‍ പരിഭ്രാന്തരായി ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിച്ചു. ലെക്കിടിയിലാണ് ട്രെയിന്‍ നിര്‍ത്തിയത്. വിവരമറിഞ്ഞ് റെയില്‍വേ സുരക്ഷാസേന ട്രെയിന്‍ ഒറ്റപ്പാലത്തേക്ക് എത്തിച്ചാണ് യുവാവിനെ പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.