KeralaNEWS

കാര്‍ മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു

പത്തനംതിട്ട : കെ പി റോഡില്‍ കാര്‍ മതിലില്‍ ഇടിച്ച്‌ കൊടുമണ്‍ സ്വദേശിയായ യുവാവ് മരിച്ചു.

കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശി ആനന്ദഭവനില്‍ ഉണ്ണികൃഷ്‌ണന്‍ (33) ആണ് മരിച്ചത്. വര്‍ഷങ്ങളായി അടൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ മാനേജറാണ് ഉണ്ണികൃഷ്‌ണന്‍.

 

Signature-ad

കെ പി റോഡില്‍ പൊതുമരാമത്തു റസ്റ്റ്‌ ഹൗസിനു സമീപം ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം. അടൂരില്‍ നിന്ന് വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. അടൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: