NEWS

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; സംഗീതോത്സവം 9 മുതൽ

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു കൊടിയേറ്റം.
കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ രണ്ട് തവണയും ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു.അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ ഇക്കുറി കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തരും അധികൃതരും.

ഇന്ന് മുതല്‍ 10 ദിവസത്തോളമാണ് ആഘോഷം. 14,15, 16 തീയതികളിലാണ് രഥോത്സവം..രഥോത്സവത്തോടനുബന്ധിച്ച്‌ നവംബര്‍ 16 ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മുന്‍നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.

Signature-ad

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം 

 

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ ഒമ്ബത് മുതല്‍ 13 വരെ നടക്കും. ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച പത്മഭൂഷണ്‍ ടി.വി ശങ്കരനാരായണന്‍ നഗര്‍ വേദിയില്‍ ഒമ്ബതിന് വൈകീട്ട് ആറിന് വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും.ഷാഫി പറമ്ബില്‍ എം.എല്‍.എ അധ്യക്ഷനാകും.

 

 

എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, രമ്യാ ഹരിദാസ്, എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുന്നക്കുടി എം. ബാലമുരളിയുടെ സംഗീത കച്ചേരി നടക്കും.

Back to top button
error: