NEWS

അമ്പലപ്പുഴ വിജയകൃഷ്ണന് വിദഗ്ദ ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ് …. ദേവസ്വം ബോർഡ് പ്രസിഡൻ്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് വക അമ്പലപ്പുഴ വിജയകൃഷണൻ എന്ന ആനയുടെ ആരോഗ്യ പ്രശ്നങ്ങൾ ബോർഡിൻ്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിദഗ്ദമായ പരിചരണം നൽകുവാൻ ബോർഡ് നിർദ്ദേശം നൽകിയിട്ടുളളതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു പറഞ്ഞു. ബോർഡിൻ്റെ ഡോക്ടർമാർ ആനയെ നിരന്തരം നിരീക്ഷിച്ചു വരുന്നു .കൂടാതെ ബോർഡിൻ്റെ അഭ്യർത്ഥനയെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റിൽ നിന്നുള്ള വിദഗ്ദ ഡോക്ടർമാർ നവംബർ 3ന് ആനയെ പരിശോധിക്കും.ചങ്ങല മാറ്റി കെട്ടുന്നതിനുളള നടപടി ചൊവ്വാഴ്ച ഉണ്ടാകും. ആനയുടെ ആരോഗ്യം സംബന്ധിച്ച് അതിശയോക്തിപരമായ ചില പ്രചരണങ്ങൾ ചിലതൽപ്പരകക്ഷികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ബോർഡിൻ്റെ ശ്രദ്ധയിൽ പെട്ടതിെനെ തുടർന്നാണ് ഈ വിശദീകരണമെന്നും അഡ്വ.എൻ.വാസു വാർത്താക്കുറിപ്പിൽ അറിയിച്ചു.
സുനിൽ അരുമാനൂർ
പബ്ലിക് റിലേഷൻസ് ഓഫീസർ

Back to top button
error: