NEWS

മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു

ടുക്കി: പോലീസിന്റെ ആല്‍കോ സ്‌കാന്‍ വാന്‍ പണി തുടങ്ങി.
തൊടുപുഴ നഗരത്തിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തിയതില്‍ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു.
നെടുങ്കണ്ടത്ത് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച്‌ വാഹനം ഓടിച്ച ആംബുലന്‍സ് ഡ്രൈവറെയും, ഇരുചക്ര വാഹന യാത്രികനെയും പിടികൂടിയത്.
തൊടപുഴ ടൗണ്‍ കേന്ദ്രീകരിച്ച്‌ 81 വാഹനങ്ങള്‍ പരിശോധിച്ചു. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളിലെ ബസ് ഡ്രൈവര്‍മാരെയും ടൗണിലെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

വാനിന്റെ ചുമതലയുള്ള എസ്.ഐ. എം.ആര്‍.രാജീവ്, ട്രാഫിക് എസ്.ഐ. ഷാജു എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

Back to top button
error: