NEWS

തുലാവർഷം എത്തി;കൊച്ചി നഗരത്തില്‍ കനത്ത മഴ

എറണാകുളം :തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ. ഒരു മണിക്കൂറിന് മുകളിലായി മഴ നിര്‍ത്താതെ പെയ്യുകയാണ്.
എംജി റോഡില്‍ കടകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റില്‍ ഏതാണ്ട് അഞ്ച് മണിക്കൂറിന് മുകളില്‍ മഴ തുടര്‍ച്ചയായി പെയ്തതിനെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വലിയ തോതില്‍ വെള്ളം കയറിയിരുന്നു.

Back to top button
error: