NEWS

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ ബംഗളൂരില്‍ കണ്ടെത്തി

കൊച്ചിഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ ബംഗളൂരില്‍ നിന്ന് കണ്ടെത്തി. എഎസ്‌ഐ ബൈജുവിനെയാണ് കണ്ടെത്തിയത്.
 
 

എഎസ്‌ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്‌ഐയെ ബംഗളൂരുവിൽ കണ്ടെത്തിയത്. സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് എഎസ്‌ഐ പൊലീസിനോട് പറഞ്ഞത്.

 

Signature-ad

 

കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് എഎസ്‌ഐ ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ണൂരിലെ എടിഎമ്മില്‍ നിന്ന് എഎസ്‌ഐ ബൈജു പണം പിന്‍വലിച്ചതായി കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത്.

Back to top button
error: