NEWS

കാളയുമായി കൂട്ടിയിടിച്ച് വന്ദേ ഭാരത് എക്‌സ്പ്ര്‌സ് ട്രെയിനിന്റെ മുന്‍ഭാഗം വീണ്ടും തകര്‍ന്നു

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്ര്‌സ് ട്രെയിനിന്റെ മുന്‍ഭാഗം വീണ്ടും തകര്‍ന്നു.

ഇത്തവണ കാളയുമായി കൂട്ടിയിടിച്ചാണ് ട്രെയിനിന്റെ മുന്‍ ഭാഗം തകര്‍ന്നത്. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. ആദ്യം പശുവിനെയും പിന്നീട് പോത്തിനേയും ഇടിച്ച്‌ സമാനമായി ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു.

ഗാന്ധിനഗര്‍- മുംബൈ പാതയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇന്ന് രാവിലെയാണ് ഗുജറാത്തില്‍ വച്ച്‌ കാളയുമായി കൂട്ടിയിടിച്ചത്.

Signature-ad

 

 

ഈ മാസം ആദ്യം ഗുജറാത്തിലെ തന്നെ ആനന്ദ് സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് ഒരു പശുവിനെ ട്രെയിന്‍ ഇടിച്ചത്. തൊട്ടടുത്ത ദിവസം ഒരു പോത്തിനെയും ഇടിച്ചു.

Back to top button
error: