NEWS

നവംബർ ഒന്നുമുതൽ ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു

ണ്ണൂര്‍:  ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു.

നവംബര്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ നാല് ദിവസമാണ് സര്‍വീസ്. ആദ്യദിനങ്ങളില്‍ 300 ദിര്‍ഹം നിരക്കില്‍ ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നവംബര്‍ ഒന്ന് മുതല്‍ ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകുന്നേരം യു എ ഇ സമയം 6:40 ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരില്‍ ഇന്ത്യന്‍ സമയം 11: 50 ന് എത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Signature-ad

 

 

കണ്ണൂരില്‍ തിരിച്ച്‌ IX 747 വിമാനം തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 12.50 പുറപ്പെടും. ദുബൈയില്‍ പുലര്‍ച്ചെ 3.15 ന് എത്തും.

Back to top button
error: