CrimeNEWS

തട്ടിക്കൊണ്ടുപോയ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി മുംബൈ പൊലീസ്

മുംബൈ: രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുംബൈ പോലീസ് രക്ഷപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്പതികളെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ദമ്പതികള്‍ കുട്ടിയെ വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ദമ്പതികള്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ദക്ഷിണ മുംബൈയിലെ എല്‍.ടി മാര്‍ഗ് ഏരിയയിലെ ഫുട്പാത്തില്‍ താമസിക്കുന്ന 30 വയസുകാരിയായ യുവതിയാണ് ചൊവ്വാഴ്ച രാത്രി 71 ദിവസം പ്രായമുള്ള മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിനെ സമീപിച്ചത്.

Signature-ad

ആസാദ് മൈതാന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുഞ്ഞിനെ കണ്ടെത്താന്‍ എട്ട് ടീമുകളെ രൂപീകരിക്കുകയും ചെയ്തിരുന്നു. നിരവധി സിസി ടിവികളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് ദക്ഷിണ മുംബൈ, വഡാല പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങളില്‍ ഒരു പുരുഷന്‍ കുഞ്ഞിനെ എടുത്ത് നടക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയത് നിര്‍ണ്ണായകമായി.

ഹനീഫ് ഷെയ്ക്ക് എന്നാണ് ഇയാളുടെ പേരെന്ന് പോലീസ് കണ്ടെത്തി. പോലീസ് പിന്നീട് ഇയാളെ കണ്ടെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. ഇയാളെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.

Back to top button
error: