സേലം: അയല്‍വാസിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊന്ന കേസില്‍ അമ്മയും മകളും അറസ്റ്റിലായി. സിട്‌ലകാരപട്ടിയിലെ പച്ചമുത്തുവിന്റെ മകന്‍ ശിവശങ്കറിനെ (32) കൊലപ്പെടുത്തിയെന്ന കേസിലാണ് അയല്‍വാസിയായ സഞ്ജീവി (55), മകള്‍ ലക്ഷ്മിപ്രിയ (30) എന്നിവരെ അറസ്റ്റുചെയ്തത്.
22-ന് ശിവശങ്കറിന്റെ വീടിനുമുന്നില്‍ സഞ്ജീവി വിറക് കൊണ്ടുവന്നിട്ടു. ഇതെടുക്കാന്‍ ശിവശങ്കര്‍ പറഞ്ഞതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കമായി. ലക്ഷ്മിപ്രിയയുമെത്തി വഴക്കുണ്ടാക്കി. ഇതിനിടെ ഇരുവരും ശിവശങ്കറിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്.
ശിവശങ്കറിന്റെ അലര്‍ച്ചകേട്ട് ഓടിവന്ന അയല്‍വാസികള്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ശിവശങ്കര്‍ മരിച്ചു. പാപ്പാരപ്പട്ടി പോലീസ് സഞ്ജീവിയെയും ലക്ഷ്മിപ്രിയയെയും അറസ്റ്റുചെയ്തു.