ലക്നൗ: തട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവച്ചിട്ടു.
യുപിയിലെ ബാലിയ ജില്ലയിലുള്ള ടാദിബാദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ബാലിയ സ്വദേശിയായ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
അക്രമിയെ പിടികൂടാനെത്തിയ പോലീസിന് നേരെ പ്രതി വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇയാളുടെ കാലിന് വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
13-കാരിയായ പെണ്‍കുട്ടിയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്.