Month: April 2026

  • Breaking News

    ക്ലാസ്, മാസ്…ചേട്ടന്‍! ആശ്ലേഷിച്ച് സൂര്യയും ബുംറയും; ഓടിയെത്തി ഹാര്‍ദിക്; വൈറല്‍ കാഴ്ച; മുംബൈയെ സ്വന്തം നാട്ടില്‍ അടിച്ചിരുത്തി സഞ്ജു

    വാങ്കഡെയില്‍ മുംബൈയ്ക്കായി ആര്‍ത്ത് വിളിച്ചവരെ സാക്ഷിയാക്കി ‘ചേട്ടന്‍റെ’ ആറാട്ടായിരുന്നു ഇന്നലെ. ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒറ്റയ്ക്ക് തോളിയേറ്റി സഞ്ജു കൂറ്റന്‍ സ്കോറിലെത്തിക്കുകയായിരുന്നു. സഞ്ജു ഒറ്റയ്ക്ക് നേടിയത് 101 റണ്‍സ്, മുംബൈയുടെ ആകെ സ്കോര്‍ 104!  സെഞ്ചറി തികച്ച സഞ്ജുവിനെ അഭിനന്ദിക്കാന്‍ മുംബൈ താരങ്ങള്‍ ഓടിയെത്തിയ കാഴ്ചയാണ് ആരാധകരുടെ മനംകവരുന്നത്. സൂര്യകുമാര്‍ യാദവ് ഓടിയെത്തി സഞ്ജുവിനെ ആശ്ലേഷിച്ചു. സ‍ഞ്ജുവിന്‍റെ ‘അടിയേറ്റ’ ബുംറ കൈ കൊടുത്തപ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ നിറഞ്ഞ ചിരിയോടെ തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു. 10 ഫോറും ആറ് സിക്സറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. 54 പന്തില്‍ നിന്നും 101 റണ്‍സ്. ഒരറ്റത്ത് ചെന്നൈ ബാറ്റര്‍മാര്‍ കൂടാരം കയറുമ്പോഴും മുംബൈയെ അവരുടെ നാട്ടില്‍ ഒട്ടും ഭയക്കുന്നില്ലെന്ന് സഞ്ജു തെളിയിച്ചുകൊണ്ടേയിരുന്നു. സീസണിലെ രണ്ടാമത്തെയും ഐപിഎല്‍ കരിയറിലെ അഞ്ചാമത്തെയും സെഞ്ചറിയാണ് സഞ്ജു ഇന്നലെ നേടിയത്.  26 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ചറി നേടി. ലോകകപ്പ് ഫൈനലിലെ പ്രകടനത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു സഞ്ജുവിന്‍റെ ബാറ്റിങ്. ക്രിഷ്…

    Read More »
  • Breaking News

    “എന്തിന് ഞാൻ ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കണം? അവയില്ലാതെ തന്നെ വളരെ സാധാരണമായ രീതിയിൽ അവരെ തകർത്തു കഴിഞ്ഞു”: ട്രംപ്

    വാഷിംഗ്ടൺ: ഇറാനുമായുള്ള നിലവിലെ സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്‍റെ നയം വ്യക്തമാക്കിയത്. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്‍റെ സൈനിക ശക്തിയെ അമേരിക്ക പൂർണ്ണമായും തകർത്തിട്ടുണ്ടെന്നും അതിനാൽ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേർത്തു. “എന്തിന് ഞാൻ ആണവായുധങ്ങൾ ഉപയോഗിക്കണം? അവയില്ലാതെ തന്നെ വളരെ സാധാരണമായ രീതിയിൽ നാം അവരെ തകർത്തു കഴിഞ്ഞു,” ട്രംപ് പറഞ്ഞു. ഇറാന്‍റെ നാവികസേന കടലിന്‍റെ അടിത്തട്ടിലാണെന്നും വ്യോമസേനയും റഡാർ സംവിധാനങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം അതിശക്തമാണെന്നും സമയം ഇറാന് അനുകൂലമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി താൻ തിടുക്കം കാണിക്കുന്നില്ലെന്നും ദീർഘകാലം നിലനിൽക്കുന്ന സുശക്തമായ ഒരു കരാറാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, മേഖലയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വീണ്ടും…

    Read More »
  • Breaking News

    മുജ്തബയ്ക്ക് എന്തു പറ്റി? രാജ്യം നിയന്ത്രിക്കുന്നത് ‘ബോര്‍ഡ് ഓഫ് ജനറല്‍സ്’; പരിക്കുകള്‍ അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്; കൃത്രിമ കാല്‍ ഘടിപ്പിച്ചെന്നും സൂചന; എല്ലാം ഐആര്‍ജിസിയുടെ കൈയില്‍; സൈനിക ഭരണത്തിനു തുല്യം

    ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി രാജ്യം ഭരിക്കുന്നത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിലെ (ഐആര്‍ജിസി) ജനറൽമാരെ ആശ്രയിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ജനറൽമാരുടെ ബോര്‍ഡിന്‍റെ ഉപദേശത്തെ ആശ്രയിച്ചാണ് ഇറാനിലെ ഭരണമെന്നും ബോർഡിന്റെ ഡയറക്ടർ എന്ന നിലയിലാണ് മുജ്തബ പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ബോര്‍ഡാണ് കൂട്ടായി എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ബോർഡ് അംഗങ്ങളുടെ ഉപദേശത്തെയും മാർഗനിർദേശത്തെയും മുജ്തബ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും മുൻ ഇറാനിയൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ സഹായിയും മുജ്തബ ഖമനയിയോട് അടുത്ത ബന്ധവുമുള്ള അബ്ദുൾറേസ ദാവാരി പറയുന്നു. മുജ്തബയുടെ സുരക്ഷ, യുഎസ്– ഇസ്രയേല്‍ ആക്രമണത്തിലേറ്റ പരുക്കുകൾ, ചികില്‍സ തുടങ്ങിയ വെല്ലുവിളികൾ രാജ്യത്തിന്‍റെ വിഷയങ്ങളില്‍ തീരുമാനമെടുക്കൽ ജനറൽമാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനെതിരായ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനയിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. ആക്രമണത്തില്‍ നിന്നും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. മുജ്തബയെ ഇസ്രയേല്‍‌ ട്രാക്ക്…

    Read More »
  • Breaking News

    വാഹനവില്‍പ്പനയെ ചൊല്ലി തര്‍ക്കം; കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു

    തിരുവനന്തപുരം കാട്ടാക്കടയില്‍ വാക്കുതര്‍ക്കത്തിന് പിന്നാലെ ‌യുവാവിനെ താക്കോല്‍കൊണ്ട് കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുലാ(24)ണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ നെയ്യാര്‍ മെഡിസിറ്റിക്കടുത്ത് വച്ചാണ് സംഭവമുണ്ടായത്. വാഹന വിൽപ്പനയുമായി ബന്ധപ്പെട്ടും ഫോൺ വിളി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന പനയങ്കോട് സ്വദേശിയായ യുവാവിനെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടയിൽ തന്നെ ആരോ കുത്തിയെന്ന് രാഹുൽ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ സെയ്‌ദ് മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിശദമായ അന്വേഷണം നടക്കുകയാണ്.

    Read More »
  • ആ 89 ന്റെ കടം ഇക്കുറി ചേട്ടൻ വീട്ടിയിട്ടുണ്ടേ… അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*), റൺ വേട്ടക്കാരു‌ടെ പട്ടികയിൽ ​ഗില്ലിനെ മറികടന്ന് മൂന്നാമത്

    മുംബൈ: ഒരു പാടൊന്നും മുന്നോട്ടു പോകണ്ട, മാർച്ച് 5ന് വാങ്കഡേയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ലോകകപ്പ് സെമിഫൈനൽ. അന്ന് 42 പന്തിൽ 89 റൺസെടുത്ത് സഞ്ജു ടീമിന്റെ നെടുന്തൂണായപ്പോൾ അർഹതപ്പെട്ട സെഞ്ചുറിയാണ് 11 റൺസകലെ നഷ്ടമായത്. എന്നാൽ ഇന്ന് ആ സെഞ്ചുറി കേടും പലിശയും തീർത്ത് സഞ്ജു വീട്ടിയിട്ടുണ്ട്. ഇതോടെ ഏഴു മത്സരങ്ങളിൽനിന്ന് 293 റൺസ് സമ്പാദ്യവുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ശുഭ്മൻ ഗില്ലിനെ മറികടന്ന് സഞ്ജു മൂന്നാമതെത്തുകയും ചെയ്തു. ഐപിഎല്ലിൽ ഈ സീസണിൽ ഒരിക്കൽ കൂടി സഞ്ജു സാംസൺ കത്തിക്കയറിയപ്പോൾ മുംബൈക്കെതിരേ മികച്ച സ്‌കോറുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. ആദ്യം തന്നെ നായകനെ നഷ്ടപ്പെട്ട് തകർച്ച നേരിട്ട ചെന്നൈയ്ക്ക് സഞ്ജു സാംസണിന്റെ ബാറ്റിങ്ങാണ് രക്ഷയായത്. സ‍ഞ്ജു 54 പന്തിൽ നിന്ന് 101 റൺസെടുത്തു. ഈ സീസൺ ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. പരുക്കേറ്റ മഹേന്ദ്ര സിങ് ധോനി തിരിച്ചെത്തിയേക്കുമെന്ന്…

    Read More »
  • Breaking News

    കോഴിക്കോട് മൂന്നു കോടിയുടെ നിരോധിത ലഹരിമരുന്നുവേട്ട!! കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിച്ച രണ്ടു കിലോ എംഡിഎംഎ യുവാവും യുവതിയും പിടിയിൽ

    കോഴിക്കോട്: പന്തീരങ്കാവ് ബൈപ്പാസിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പികെ ഷഫീഖ് (35) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ മൂന്നുകോടിയോളം വിലവരുന്ന നിരോധിത ലഹരിയാണ് പിടികൂടിയത്. പന്തീരങ്കാവ് ബൈപ്പാസിൽ വച്ച് നടത്തിയ പരിശോധനയിൽ കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വിൽപനയ്ക്ക് വേണ്ടി കൊണ്ടുവന്നതാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിയിലായവർ വിൽപനക്കാരാണോ അതോ ഇടനിലക്കാരാണോ എന്ന കാര്യം അന്വേഷിക്കുകയാണ്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന കണ്ണികളെ കണ്ടെത്തിയാലേ ഉറവിടം മനസിലാകുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് ഉച്ചയോടെ രണ്ടുപേരെയും പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് 3 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ നടക്കുന്ന ഉയർന്ന അളവിലുള്ള ലഹരിവേട്ടയാണ് ഇന്ന് നട‌ന്നത്.

    Read More »
  • Breaking News

    സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

    പാലക്കാട്: ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം. ഊഞ്ഞാലിൻ്റെ കൊളുത്തിൽ കുട്ടി ധരിച്ച ബനിയൻ കുരുങ്ങുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ചായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Breaking News

    ‘അത് എന്റെ ശീലമാണ്… കഴിഞ്ഞ കളിയിലും കളത്തിലിറങ്ങിയത് കാർട്ടൂൺ കണ്ട ശേഷം’- വൈഭവ്!! ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന/ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ റെക്കോർഡ് തൂക്കി വണ്ടർ കിഡ്, പഴങ്കഥയായത് ഗ്ലെൻ മാക്‌സ് വെൽ, പൃഥ്വി ഷായുടെ റെക്കോഡുകൽ

    ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാന്റെ കളി കാണണമെങ്കിൽ മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവംശി കളത്തിലുണ്ടാകണം. അവന്റെ നിർഭയമുള്ള ബാറ്റ് വീശൽ കാണാൻ തന്നെയൊരു ചന്തമാണ്. അതേസമയം ഈ സീസണിൽ ഏഴുമത്സരങ്ങളിൽ നിന്നായി 254 റൺസാണ് താരത്തിന്റെ സമ്പാദ്യം. റൺവേട്ടക്കാരിൽ മുൻനിരയിൽ തന്നെ പതിനഞ്ചുകാരൻ നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ലഖ്‌നൗവിനെതിരായ മത്സരത്തിൽ മറ്റ് രണ്ട് റെക്കോഡുകളും താരം സ്വന്തമാക്കി. ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. 500 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരവും വൈഭവ് തന്നെ. ലഖ്‌നൗവിനെതിരേ വെറും എട്ടുറൺസ് മാത്രമാണ് താരത്തിന് നേടാനായതെങ്കും ഇതിനിടെ 500 എന്ന നാഴികക്കല്ല് താരം പിന്നിട്ടു. അതോടെ റെക്കോഡ് ബുക്കിലും വൈഭവ് ഇടംപിടിച്ചു. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ അതിവേഗം 500 റൺസ് തികയ്ക്കുന്ന താരമായി വൈഭവ് മാറി. 227 പന്തിൽ നിന്നാണ് വൈഭവിന്റെ നേട്ടം. ഓസീസ് താരം ഗ്ലെൻ മാക്‌സ് വെല്ലിനെയാണ് താരം മറികടന്നത്. 260 പന്തിൽ നിന്നാണ്…

    Read More »
  • Breaking News

    പുറ്റിങ്ങൽ വെടിക്കെട്ട് അപകടം പഠിക്കാൻ വെച്ച കമ്മിഷൻ്റെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇപ്പോഴുമുണ്ട്, ദൗർഭാഗ്യവശാൽ അവയൊന്നും പാലിക്കപ്പെട്ടിട്ടില്ല!! മുണ്ടത്തിക്കോട് ശാസ്ത്രീയമായ ഒരു സംവിധാനവും അവിടെ ഏർപ്പെടുത്തിയിരുന്നില്ല, പടക്കങ്ങൾ നിർമിച്ചത് ഫയർഫോഴ്സിൻ്റെ സംവിധാനം പോലുമില്ലാതെ!! പലരും സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്, കേരളം അങ്ങനൊരു മനസുള്ള നാടാണ് … ചെന്നിത്തല

    തിരുവനന്തപുരം: പടക്കങ്ങൾ നിർമിക്കേണ്ടത് പരിഷ്കൃതമായ രീതിയിൽ ആയിരിക്കണമെന്നും അല്ലാത്തപക്ഷം മുണ്ടത്തിക്കോട് ഉണ്ടായതുപോലുള്ള അപകടങ്ങൾ ഉണ്ടാകുക സ്വാഭാവികമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പലപ്പോഴും നമ്മൾ ഈ അപകടം ഉണ്ടാകുമ്പോൾ അതിനെപ്പറ്റി ഒന്ന് ചർച്ച ചെയ്യും. പിന്നെ നമ്മളെല്ലാം ഇതും മറന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. വെടിക്കെട്ട് അപകടം നടന്ന മുണ്ടത്തിക്കോടും മെഡിക്കൽ കോളേജും ചെന്നിത്തല സന്ദർശിച്ചിരുന്നു. മുൻപ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്ന സമയത്ത് സംബന്ധിച്ച് പഠിക്കാൻ വെച്ച കമ്മിഷൻ്റെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇപ്പോഴും ഉണ്ട്. ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദേശങ്ങൾ ആ റിപ്പോർട്ടിലുണ്ട്. ദൗർഭാഗ്യവശാൽ ആ നിർദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. സർക്കാരും നടപ്പിലാക്കിയില്ല. വിവിധ സ്ഥലങ്ങളിൽ പെരുന്നാളും ഉത്സവങ്ങളും പൂരങ്ങളുമൊക്കെ നടത്തുന്ന ദേവസ്വങ്ങളോ അവിടെയുള്ള കമ്മിറ്റിക്കാരോ ശ്രദ്ധിച്ചില്ല. അതിൻ്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അപകടം. മാത്രമല്ല മുണ്ടത്തിക്കോട് ഒരു ഫയർഫോഴ്സിൻ്റെ സംവിധാനം പോലുമില്ലാതെയാണ് ഈ പടക്കങ്ങൾ…

    Read More »
  • Breaking News

    റെയിൽവേ പാളത്തിനു സമീപത്തുകൂടെ നടന്നുപോകുന്നതിനിടെ ട്രെയിനിന്റെ കാറ്റടിച്ച് മുത്തശ്ശിയും കൊച്ചു മകളും തെറിച്ചുവീണു, അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം, മുത്തശ്ശി ചികിത്സയിൽ

    കാസർകോട്: ട്രെയിൻ പാളത്തിൽക്കൂടി കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്– ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. അതേസമയം ഈ മാസം പതിനെട്ടിന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലാണ് അപകടമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടമുണ്ടായത്. റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിൻ വന്നപ്പോഴുണ്ടായ ശക്തമായ കാറ്റിൽ ഇരുവരും തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ഇരുവർക്കും സാരമായി പരുക്കേറ്റു. നഫീസ ചികിത്സയിൽ തുടരുകയാണ്. ഫാത്തിമത്ത് ഇഷാൻ ആണ് മറിയം നവാലിന്റെ സഹോദരി.

    Read More »
Back to top button
error: