Month: April 2026

  • Breaking News

    വെടിക്കെട്ടപകട സ്ഥലത്തുനിന്ന് 300 മീറ്റർ മാറി കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ തല മാത്രം!! കാണാതായ നാലുപേരിൽ ഒരാളുടേതെന്ന് സംശയം

    തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച ഒരാളുടെ തല കൂടി കണ്ടെടുത്തു. ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം 300 മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് കത്തിക്കരിഞ്ഞ നിലയിൽ തല കണ്ടെത്തിയത്. രാവിലെ മുതൽ പോലീസ് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. ഇത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 10 പേർ മരിച്ചെന്നും 4 പേരെ കാണാനില്ലെന്നുമാണ് സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ ആളുകളിലൊരാളുടെ തലയാണ് ഇതെന്നാണ് സംശയം. നേരത്തെ കൈ, വിരലുകൾ തുടങ്ങി 32 ശരീര ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം കാഞ്ഞിരക്കോട് ചോരത്ത് വീട്ടിൽ സി.എ. സുരേഷ് (50), കോട്ടപ്പുറം അരങ്ങത്ത് വീട്ടിൽ അഭിജിത് (28), പുതൂർക്കര കോലാട്ടുപുരയ്ക്കൽ വീട്ടിൽ വിഷ്ണു വിജയൻ (35), കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരീഷ് (33) എന്നിവരെയാണ് കാണാതായതായി പരാതി ലഭിച്ചിട്ടുള്ളത്. ഇവർ നാലു പേരും വെടിക്കെട്ടു പുരയിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഇതിൽ ​ഗിരീഷിന്റെ അമ്മ അസുഖത്തെതുടർന്ന് ഇന്നലെ മരിച്ചു.…

    Read More »
  • Breaking News

    ‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

    തിരുവനന്തപുരം: ‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളെ‘ എ.ന്നിങ്ങനെ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് വിശദീകരണവുമായി മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. 33 വർഷക്കാലം സേനയിൽ അധിമാനത്തോടെ പ്രവർത്തിച്ച താൻ അത്തരത്തിൽ മുദ്രാവാക്യം വിളിച്ചതിന്റെ കാരണങ്ങളാണ് ശ്രീലേഖ തന്റെ പോസ്റ്റിലൂടെ പറയുന്നത്. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം വട്ടിയൂർക്കാവ് SHO വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം BJP പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകൾ എടുക്കുന്നുവെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ ഇത്ര നാൾ പ്രവർത്തിച്ചതെന്ന് ഓർത്തെന്നും പോസ്റ്റിലൂടെ പറയുന്നു ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം DGP പദവിയിൽ നിന്ന് വിരമിച്ച ഞാൻ .. 33 വർഷത്തിലധികം പോലീസ് സേനയിൽ അഭിമാനത്തോടെ പ്രവർത്തിച്ച ഞാൻ.. ഇതുപോലെ പോലീസിനെതിരെ വിളിക്കണമെങ്കിൽ എന്തായിരിക്കും കാരണം?? വട്ടിയൂർക്കാവ് SHO വിപിൻ, SI ദീപു പിള്ള, മറ്റു 7,8 പോലീസുകാർ ചേർന്ന് കഴിഞ്ഞ ഒരു മാസത്തിലേറേയായി BJP പ്രവർത്തകരെ…

    Read More »
  • Breaking News

    ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കൽ ദുഷ്കരം!

    വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് യുഎസ് കോൺഗ്രസിനെ അറിയിച്ച് പെന്റഗൺ. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഇക്കൊല്ലം മുഴുവനും തടസ്സപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഹൗസ് ആംഡ് സർവീസ് കമ്മിറ്റി (എച്ച്എഎസ്‌സി)ക്ക് മുൻപാകെ ചൊവ്വാഴ്ച നടത്തിയ ആശയവിനിമയത്തിലാണ് യുഎസിന്റെ ഡിഫൻസ് ഡിപ്പാർട്‌മെന്റ് (ഡിഒഡി) ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രതിനിധിസഭയിലെ അംഗങ്ങൾ ഉൾപ്പെട്ട സമിതിയാണ് എച്ച്എഎസ്‌സി. ഹോർമുസിനെ സുരക്ഷിതമാക്കുക എന്നത് കരുതിയിരുന്നതിനേക്കാൾ സങ്കീർണമായ സംഗതിയാണ്. ഇതിന് പ്രധാനകാരണം ഇറാൻ അവിടെ സ്ഥാപിച്ചിട്ടുള്ള മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൈനുകളാണെന്നും കമ്മിറ്റി അംഗങ്ങളായ നിയമനിർമാതാക്കളെ ഡിഒഡി അറിയിച്ചെന്നാണ് വിവരം. ഹോർമുസിൽ ആകെമാനം ഇരുപതോ അതിൽ അധികമോ മൈനുകൾ ഇറാൻ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഉന്നത പ്രതിരോധ ഉദ്യാഗസ്ഥരിൽ ഒരാൾ കമ്മിറ്റിയിലെ അംഗങ്ങളെ അറിയിച്ചു. പരമ്പരാഗത ‘കോൺടാക്ട്’ മൈനുകളിൽനിന്ന് വ്യത്യസ്തമായി ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള മൈനുകളാണ് ഇപ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ളത്. അതിവേഗം നീങ്ങുന്ന…

    Read More »
  • Breaking News

    ”മരിച്ചു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്താ, ജീവിച്ചിരിക്കുമ്പോൾ നോക്കണ്ടേ”…തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മന്ത്രിമാരുടെ പത്രസമ്മേളനം യുവതി തടസപ്പെടുത്തിയതിനു പിന്നിൽ അയൽവാസിയുടെ പറമ്പിലെ ‘ചക്ക’

    തൃശ്ശൂർ: തൃശൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനം യുവതി തടസസപ്പെടുത്തിയതിനു കാരണം അയൽവാസിയുടെ പറമ്പിലെ ‘ചക്ക’. 13 പേർ മരിച്ച വെടിക്കെട്ടുദുരന്തം സംബന്ധിച്ച പത്രസമ്മേളനം നടത്താനെത്തിയ മന്ത്രിമാർക്കു മുന്നിലാണ് ചക്കപ്രശ്‌നവുമായി എത്തിയ യുവതി പ്രതിഷേധിച്ചത്. കളക്ടറേറ്റിലെ പിആർ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാർക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു. അയൽവാസിയുടെ വീട്ടിലെ ചക്ക തന്റെ പറമ്പിൽ വീഴുന്നതിൽ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. പിന്നാലെ പത്രസമ്മേളനം നടക്കുന്ന കോൺഫറൻസ് ഹാളിലേക്കു കയറിയ യുവതി തന്റെ പ്രശ്‌നത്തിൽ തീരുമാനം വേണമെന്ന ആവശ്യമായി മന്ത്രിമാർക്കു മുന്നിൽ ടേബിളിൽ ചാരി നിന്നു. ”മരിച്ചു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്താ, ജീവിച്ചിരിക്കുമ്പോൾ നോക്കണ്ടേ” എന്നു യുവതി മന്ത്രിമാരോട് തർക്കിക്കുകയും ചെയ്തു. ഈ സമയം മന്ത്രി ആർ. ബിന്ദു പരാതികൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയിട്ടും ഹാളിൽനിന്ന് പുറത്തുകടക്കാൻ യുവതി…

    Read More »
  • Breaking News

    വീട്ടമ്മയെ കടന്നു പിടിച്ചത് തടഞ്ഞ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ചു; പോലീസിനെ കണ്ടതും പ്രതി ആറ്റിലേയ്ക്ക് ‘മുങ്ങി‘; നീന്തി അവശനായി കുഴഞ്ഞപ്പോൾ രക്ഷിച്ച് അറസ്റ്റ് ചെയ്തു

    ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തിക്ക് വെട്ടിയ കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. കരയ്ക്കെത്തിച്ച ശേഷം അറസ്റ്റ് ചെയ്തു. പള്ളിപ്പാട് മാധവം അജയ് ഭവനം വീട്ടിൽ ഷിബു (45) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി ആറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ ആറിന്റെ എല്ലാ വശങ്ങളിലും നേരത്തെ തന്നെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി. പൊലീസിൻ്റെ പിടിയിലാകാതിരിക്കാൻ ഏറെ നേരം പ്രതി നീന്തി. ഒടുവിൽ അവശനായി. ഇതോടെ ആറ്റിൽ മുങ്ങിത്താഴാൻ തുടങ്ങി. ഈ സമയത്ത് സമയോചിതമായി ഇടപെട്ട പൊലീസുകാർ ഇയാളെ രക്ഷിച്ച് കരക്കെത്തിച്ചു. മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഇയാൾ മറ്റ് നിരവധി ക്രിമിനൽ…

    Read More »
  • Breaking News

    കണ്ണൂരിൽ കിണർ നിർമ്മാണ പണിയ്ക്കിടെ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു; ചികിത്സയിലിരിക്കേ മരണം

    കണ്ണൂർ: ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. വീടിന് പരിസരത്തെ കിണർ നിർമാണത്തിൽ സഹായിക്കവെയാണ് സനൽ കുമാറിന് സൂര്യാഘാതമേറ്റത്. തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2024-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നത്. കടുത്ത വേനൽ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.

    Read More »
  • Breaking News

    ‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

    വാഷിങ്ടൺ: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലാണ് കുടിയേറ്റ വിരുദ്ധ പരാമർശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുറയുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ നീക്കം. കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേൽ സാവേജ് സോഷ്യൽമീഡിയയിൽ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കിട്ടത്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങൾ കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു. ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു. പിന്നീട് അവർ മുഴുവൻ കുടുംബത്തെയും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ കൊണ്ടുവരുന്നു. അത് കാണാൻ നിങ്ങൾ അധികം ദൂരം പോകേണ്ടതില്ല. ഇവിടെ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. ഇന്ന് വരുന്ന കുടിയേറ്റ വിഭാഗത്തിൽ…

    Read More »
  • Breaking News

    പാകിസ്ഥാനില്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം: ഇരകളില്‍ 75 ശതമാനവും ഹിന്ദുക്കള്‍; കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ; കൂടുതല്‍ പേരും 14നും 18നും ഇടയിലുള്ളവര്‍

    യുഎന്‍: പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നെന്ന ഗുരുതരമായ ആശങ്ക ഉയര്‍ത്തി ഐക്യരാഷ്ട്ര സംഘടന. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഈ രീതി നിലനില്‍ക്കാന്‍ കാരണമാകുന്നുവെന്നും യുഎന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക കേസുകളിലും ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് ഇരകളാകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. 2025-ല്‍ ഇരയായവരില്‍ 75 ശതമാനം പേര്‍ ഹിന്ദുക്കളും 25 ശതമാനം പേര്‍ ക്രിസ്ത്യാനികളുമാണ്. ഇതില്‍ 80 ശതമാനം സംഭവങ്ങളും സിന്ധ് പ്രവിശ്യയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14-നും 18-നും ഇടയില്‍ പ്രായമുള്ള കൗമാരപ്രായക്കാരായ പെണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അതിലും കുറഞ്ഞ പ്രായമുള്ള കുട്ടികളും ഇരയാകുന്നുണ്ട്. ‘മതത്തിലോ വിശ്വാസത്തിലോ ഉള്ള ഏതൊരു മാറ്റവും നിര്‍ബന്ധത്തിന് വഴങ്ങാതെ പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കണം. വിവാഹം പൂര്‍ണവും സ്വതന്ത്രവുമായ സമ്മതത്തോടെ ആയിരിക്കണം, എന്നാല്‍ ഇര ഒരു കുട്ടിയായിരിക്കുമ്പോള്‍ നിയമപരമായി ഇത് സാധ്യമല്ലെ’ന്നു വിദഗ്ധര്‍ പറഞ്ഞു. ഇരകള്‍ ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍,…

    Read More »
  • Breaking News

    ടിവികെ അനൗദ്യോഗിക ഡ്രസ്കോഡില്‍ സ്റ്റൈലായി ചിയാന്‍ വിക്രം; എംകെ സ്റ്റാലിനും സമാന വേഷത്തില്‍?; അമ്പരപ്പ്

    തമിഴക വെട്രി കഴകത്തിനു പ്രത്യേകമായി ഔദ്യോഗികമായി അംഗീകരിച്ച ഡ്രസ് കോഡ് ഇല്ലെങ്കിലും 2026 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മിക്ക പാര്‍ട്ടി യോഗങ്ങളിലും പ്രചാരണത്തിനും നടന്‍ വിജയ് എത്തിയത് വെള്ള ഷര്‍ട്ടും ഇളം കാക്കി പാന്റ്സും ധരിച്ചായിരുന്നു. അങ്ങനെയാണ് ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിവികെയുടെ ഡ്രസ് കോഡ് എന്ന നിലയില്‍ ഈ കോമ്പിനേഷന്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വിജയ്‌യുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരെല്ലാം ഈ നിറങ്ങള്‍ ചേര്‍ന്ന വസ്ത്രം ധരിക്കുമെന്നും ചില സൂചനകള്‍ ഉയര്‍ന്നുവന്നു. Malai on Annamalai da mode @TVKVijayHQpic.twitter.com/CIaib10Eyx — DATURA Vote For TVK (@VikkyR478517) April 23, 2026 വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നതിനിടെ ഇന്ന് വോട്ടു ചെയ്യാനെത്തിയ പലതാരങ്ങളും സമാനമായ ഡ്രസ് കോഡിലായിരുന്നു എത്തിയത്. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് ചിയാന്‍ വിക്രത്തിന്റെ സ്റ്റൈലിഷ് വരവായിരുന്നു. നടന്‍ ജയ്, സിബി സത്യരാജ്, കാളിദാസ് ജയറാം, അണ്ണാമലൈ, എന്നിവരെല്ലാം സമാനമായ ഡ്രസ് കോഡില്‍ വന്നപ്പോള്‍ അമ്പരപ്പുണ്ടാക്കിയത് മുഖ്യമന്ത്രി എം…

    Read More »
  • Breaking News

    വെടിക്കെട്ട് ഇല്ല, തൃശ്ശൂർ പൂരത്തിൽ ചടങ്ങുകൾ മുറപോലെ തന്നെ, ഒരു മണിക്കൂർ കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കി!! ഉന്നതതല യോ​ഗത്തിൽ തീരുമാനം

    തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടില്ലാതെ തൃശ്ശൂർ പൂരം നടത്താൻ ധാരണയായി. ഒരു മണിക്കൂർ നേരമായിരുന്ന കുടമാറ്റം കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂർ പൂരം ആചാരപരമായി നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഇലഞ്ഞിത്തറമേളം, മഠത്തിൽവരവ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്. അതേസമയം കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സർക്കാർ നിർദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാൻ ആകില്ലെന്ന് ദേവസ്വങ്ങൾ നിലപാടെടുക്കുകയായിരുന്നു. അതേസമയം, അപകടത്തിൽ മരണം 14 ആയി. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീഷ് അടക്കം നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 11…

    Read More »
Back to top button
error: