Month: March 2026
-
Breaking News
‘വെയ്റ്റ് ചെയ്യൂ ശിവൻ കുട്ടി; സംവാദത്തിനായി ധൃതി വയ്ക്കസ്സേ, സമയവും തീയ്യതിയും സ്ഥലവുമൊക്കെ ഞാൻ തീരുമാനിക്കാം; ആദ്യം പ്രധാനമന്ത്രിയൊന്ന് വന്ന് മടങ്ങട്ടെ‘- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞയിടയ്ക്ക്, താനുമായി സംവാദത്തിന് തയ്യാറാണോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയുണ്ടായി. ഇപ്പോഴിതാ സംവാദത്തിന് താൻ തയ്യാറാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി. എന്നാൽ ,സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താൻ പറയാമെന്ന് രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സംവാദത്തിന് വെല്ലുവിളിച്ചത്. 10 വർഷം ജനം കാത്തിരുന്നില്ലേ എന്തിനാണ് ധൃതിയെന്നും സംവാദത്തിനുള്ള സമയം താൻ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സത്യൻ നഗർ പള്ളിയിൽ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. ഡീൽ ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനാണെന്നും ആർക്കാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഡീൽ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.ബിജെപി ആണ് എ ടീം എന്ന് എല്ലാവരും സമ്മതിച്ചതിൽ സന്തോഷമുണ്ട്. ബിജെപിയെ കുറിച്ച് വിഷം കുത്തിവച്ചതിനാൽ അതിനെ മറികടക്കാനായിരുന്നു ഔട്ട് റീച്ചുകൾ. മലയാളികൾക്ക് എവിടെ പ്രശ്നം ഉണ്ടായാലും സംരക്ഷിക്കാൻ ബിജെപി…
Read More » -
Breaking News
ഇറാനെതിരായ എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക, അമേരിക്കയും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന വിശ്വസ്ത കേന്ദ്രങ്ങളുടെ ഉറപ്പ്…നിബന്ധനകൾ അംഗീകരിച്ചാൽ വെടിനിർത്തലിനു തയാർ- ഇറാൻ, സംഘർഷം നിർണായക വഴിത്തിരിവിലേക്ക്!! പാലമായി പാക്കിസ്ഥാൻ
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത്തിനിടെ ചില നിബന്ധനകൾ അംഗീകരിച്ചാൽ വെടിനിർത്തലിനു സമ്മതം നൽകിയതായി ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ വഴി മധ്യസ്ഥ ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് നിർണായക തീരുമാനം. ഇത് മേഖലയിൽ സംഘർഷം കുറയ്ക്കാൻ സാധ്യതയുള്ള വലിയ നയതന്ത്ര മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇതോടെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഉയർന്നതല ചർച്ചകൾ താൽക്കാലിക വെടിനിർത്തലിലേക്കോ, ആക്രമണങ്ങളിൽ ഇടവേളയിലേക്കോ നയിക്കുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. എന്നാൽ ചർച്ചകളിൽ ഔദ്യോഗികമായി പങ്കെടുക്കുന്നതിന് മുമ്പ് ഇറാൻ കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാന്റെ പ്രധാന ആവശ്യം, രാജ്യത്തിനെതിരായ എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക എന്നതാണ്. അതോടൊപ്പം അമേരിക്കയും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് ഉറപ്പ് ലഭിക്കണം. ഈ ഉറപ്പുകൾ ലഭിച്ചില്ലെങ്കിൽ മധ്യസ്ഥ പ്രക്രിയയിൽ പങ്കെടുക്കാൻ തയാറല്ലെന്നതാണ് ടെഹ്റാന്റെ നിലപാട്. കൂടാതെ, മധ്യസ്ഥതയിൽ പങ്കാളികളാകുന്ന സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ സജീവമായി ഇടപെടണമെന്നും…
Read More » -
Breaking News
വഴിയരികിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി; ‘ഭാര്യയുടെ അമിത മദ്യപാനത്താൽ പൊറുതിമുട്ടി താൻ തന്നെയാണ് പൂട്ടിയിട്ടതെന്ന്‘ ഭർത്താവ്
കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന് മൊഴിനൽകി. ഭാര്യയുടെ അമിത മദ്യപാനത്തെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലങ്കോട് ടൗണിന് അടുത്തുള്ള ആനമാറി റോഡരികിലാണ് കാലുകൾ കെട്ടിയിട്ട നിലയിൽ തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55-കാരിയെ നാട്ടുകാർ കണ്ടത്. കൊല്ലങ്കോട് അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെനേരം ശ്രമിച്ച് ചങ്ങലയും പൂട്ടുകളും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി സ്ത്രീയെ മോചിപ്പിച്ചു. തുടർന്ന്, ഇവരെ കൊല്ലങ്കോട് പോലീസിന് കൈമാറി. ഊട്ടറയിൽ ഷെഡ്ഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. മദ്യപിച്ചുകഴിഞ്ഞാൽ ഇവർ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായും ഇതുമൂലം തനിക്ക് പണിക്കുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. മദ്യപിച്ചാൽ ഇവർ വിവസ്ത്രയായി പുറത്തേക്കിറങ്ങുമെന്നും ഇയാൾ പറയുന്നു. സഹികെട്ടാണ് താൻ പണിക്കുപോകുമ്പോൾ ഭാര്യയുടെ കാലുകൾ പൂട്ടിയിട്ടതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പൂട്ടിയിട്ട കാലുമായി റോഡരികിലെത്തിയ സ്ത്രീ ഒരു…
Read More » -
Breaking News
‘അമ്പലപ്പുഴയിൽ ജയിച്ചേ മതിയാകൂ; ഭരണം കിട്ടിയാലും അവിടെ തോറ്റാൽ അത് വലിയ തിരിച്ചടിയാകും ; പ്രചരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുത്‘- നേതാക്കളോട് എം.വി. ഗോവിന്ദൻ
ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നേതാക്കളോടു നിർദേശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാടു വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ. എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത വേണം. കേഡർ വോട്ടുകൾ ഒന്നുപോലും ചോരാൻ പാടില്ല. സുധാകരൻ എല്ലാവിധ വർഗീയശക്തികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തീവ്ര ആശയമുള്ളവരുമായാണു ചർച്ച. അദ്ദേഹത്തിന്റെ വർഗീയരാഷ്ട്രീയം വോട്ടർമാർക്കിടയിൽ തുറന്നുകാട്ടണം -യോഗത്തിൽ ഗോവിന്ദൻ നിർദേശിച്ചു. ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ പുരോഗതി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ അനായാസ വിജയമുണ്ടാകുമെന്ന് വിലയിരുത്തിയെങ്കിലും ഒട്ടും അലസത പാടില്ലെന്നു നിർദേശമുണ്ടായി. പാർട്ടിക്കും മുന്നണിക്കും അനുകൂലമാകുന്ന ഒരു വോട്ടും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്. സുധാകരന്റെ ഓരോ ആരോപണത്തിനും മറുപടി പറയേണ്ടതില്ലെന്ന മുൻ തീരുമാനം ഗോവിന്ദൻ…
Read More » -
Breaking News
ഇറാൻ പ്രിൻസ് സുൽത്താൻ എയർ ബേസ് ആക്രമിക്കും മുൻപ് മൂന്ന് ദിവസം റഷ്യൻ ഉപഗ്രഹങ്ങൾ പ്രദേശത്തെ ചിത്രങ്ങൾ പകർത്തി, റഷ്യയുടെ ശ്രമം അമേരിക്ക- ഇറാൻ യുദ്ധത്തിനിടെ പരമാവധി സാമ്പത്തിക ലാഭമുണ്ടാക്കുക, യുക്രൈനിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുക- സെലെൻസ്‌കി
കീവ്: സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു മുൻപ് റഷ്യയും ഇറാനും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി. സൗദി അറേബ്യയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ റഷ്യ രഹസ്യാന്വേഷണ പിന്തുണ നൽകിയതായും സെലെൻസ്‌കി ആരോപിച്ചു. ആക്രമണത്തിന് മുന്നോടിയായി റഷ്യൻ ഉപഗ്രഹങ്ങൾ അമേരിക്കൻ കേന്ദ്രത്തിന്റെ ചിത്രങ്ങൾ ആവർത്തിച്ച് പകർത്തിയതായാണ് യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. മാർച്ച് 24 നും 26 നും ഇടയിൽ മിഡിൽ ഈസ്റ്റിലെ വിവിധ യുഎസ് – സഖ്യകക്ഷി താവളങ്ങളുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും ചിത്രങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ ശേഖരിച്ചതായി സെലെൻസ്‌കി എക്സിൽ കുറിച്ചു. അതേസമയം സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ മാർച്ച് 26-നാണ് ഇറാൻ ആക്രമണം നടത്തിയത്. ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു യുഎസ്- സൗദി സേനകൾ സംയുക്തമായി ഉപയോഗിക്കുന്ന ഈ താവളത്തിന് നേരെ ഇറാൻ ആക്രമിച്ചത്. എന്നാൽ ഇതിനു തൊട്ടു മുൻപിലത്തെ ദിവസങ്ങളായ മാർച്ച്…
Read More » -
Breaking News
‘വിജയികളെക്കാൾ എനിക്ക് ഇഷ്ടം പരാജിതരോടൊപ്പമായിരിക്കാൻ’: ഡൊണാൾഡ് ട്രംപ്; ‘ലൈം
വാഷിങ്ടൺ: വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. മിയാമിയിൽ നടന്ന ഒരു നിക്ഷേപ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. വിജയിച്ചവരുടെ കഥകൾ കേൾക്കുന്നതിനേക്കാൾ, തന്റെ വിജയങ്ങളെ കേൾക്കാൻ താൽപര്യമുള്ള ആളുകളോടൊപ്പം ഇരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. “പരാജിതരോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. വളരെ വിജയിച്ച ആളുകളെ എനിക്ക് ഇഷ്ടമില്ല. എന്റെ വിജയങ്ങളെ കേൾക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്,” എന്ന് ട്രംപ് പറഞ്ഞു. ദീർഘമായ പ്രസംഗത്തിന്ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ‘ലൈംഗികത’യെ കുറിച്ചടക്കം നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചർച്ച ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സദസ്സിൽ നിന്ന് ചോദ്യങ്ങൾ ക്ഷണിച്ചു. ആഗോള നേതൃത്വത്തിൽ എന്താണ് കുറവെന്ന് ചോദിച്ചപ്പോൾ, ‘വിജയം’ എന്ന ഗുണമാണ് ലോകം നഷ്ടപ്പെട്ടതെന്ന് ട്രംപ് മറുപടി നൽകി. കായികരംഗത്തോട് ഉപമിച്ചുകൊണ്ട് വിജയവും പരാജയവും അദ്ദേഹം വിശദീകരിച്ചു.…
Read More » -
Breaking News
‘കല്യാണി’, ‘നേര’ എന്നീ ഹിറ്റുകൾക്ക് ശേഷം ARJN., KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി
ചാർട്ട്ബസ്റ്ററുകളായ “കല്യാണി,” “നേര,” “ശരിയാ” എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN., KDS, ഫിഫ്റ്റി 4 എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി. RONN ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്ന ഓരോ ഗാനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണവും അതിവേഗം വളരുന്ന ഗ്ലോബൽ ശ്രോതാക്കളും കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സംഗീത മേഖലയിൽ ഈ മൂവർ സംഘത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയുമായി സഹകരിച്ചുള്ള ഇവരുടെ വളർച്ച, ഇന്ത്യൻ സംഗീത രംഗത്തെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനത് സംസ്കാരത്തിൽ അടിയുറച്ചതും ആഗോള നിലവാരമുള്ളതുമായ സംഗീതവും ഒത്തുചേരുമ്പോൾ ഭാഷാഭേദമന്യേ സംഗീതം ആസ്വദിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഇവരുടെ വിജയം. ഇന്ത്യൻ ഇൻഡി സംഗീതത്തിന് പുതിയ മാനം നൽകുന്ന കലാകാരന്മാരുടെ നിരയിൽ മുൻപന്തിയിലാണ് ഈ മൂവരും. കഠിനാധ്വാനത്തിന്റെയും സ്വയം കെട്ടിപ്പടുത്ത വ്യക്തിത്വത്തിന്റെയും കഥ പറയുന്ന, ഹൈ-എനർജി നിറഞ്ഞ ഒരു ഗാനമാണ് ‘ചില്ലറ ഫ്ലെക്സ്’. “എന്ത് പറയാനാ… നിനക്കറിയില്ല” എന്ന ഹുക്ക് ലൈനിലൂടെ,…
Read More » -
Breaking News
ഐഫോണില്‍ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിടകളി” ഏപ്രിൽ 3 മുതൽ തീയേറ്ററുകളിൽ
പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി” ഏപ്രിൽ മൂന്നിന് തീയേറ്ററുകളിൽ എത്തും. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ,( ആഭ്യന്തര കുറ്റവാളി ഫെയിം) അന്ന മരിയ,( മിസ്സ് ഇടുക്കി ) അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിടകളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം…
Read More » -
Breaking News
2025 ജൂൺ നാലിന് ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരമർപ്പിച്ച് ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഇനിയുള്ള രണ്ടുമാസം കുട്ടി ക്രിക്കറ്റിന്റെ പോരാട്ട നാളുകൾ… അഭിഷേകിന് ഐപിഎല്ലിലും പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്
ബെംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റുചെയ്തുകൊണ്ട് രണ്ടുമാസം നീണ്ടുനിൽക്കുന്ന ഐപിഎൽ മാമാങ്കത്തിന് ആവേശത്തുടക്കം. 2025ലെ ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരമർപ്പിച്ചുകൊണ്ടായിരുന്നു ഐപിഎല്ലിന് തുടക്കമായത്. 11 ആരാധകരെ അനുസ്മരിപ്പിച്ചുകൊണ്ട് 11 കസേരകൾ വേദിക്കരുകിൽ ഒരുക്കി. അതേസമയം ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ ഫീൽഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടമായി. ടി 20 ലോകകപ്പിൽ മോശം ഫോം കൊണ്ട് ഏറെ പഴികേട്ട അഭിഷേക് ശർമയ്ക്ക് ഐപിഎൽ തുടക്കത്തിൽ തന്നെ പിഴച്ചു. എട്ടു ബോളിൽ ഒരു സിക്സറടക്കം 7 റൺസെടുത്ത് അഭിഷേക് പുറത്തായി. അഭിഷേകിന്റെയടക്കം രണ്ടുവിക്കറ്റുകൾ സൺറൈസേഴ്‌സിന് നഷ്ടമായി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, അനികേത്…
Read More »
