Month: February 2026

  • Breaking News

    ‘ഫെബ്രുവരിയിലാണ് കളിയെന്നത് ഓര്‍മവേണം’; ട്വന്റി 20 ടീമിന് മുന്നറിയിപ്പുമായി ധോണി; ഇന്ത്യ അപകടകാരിയായ ടീം; പക്ഷേ ടോസ് നിര്‍ണായകം; രോഹിത്തിനും കോലിക്കും പരസ്യ പിന്തുണ

    ബംഗളുരു: കുട്ടി ക്രിക്കറ്റിലെ കിരീട നേട്ടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റന്‍ ധോണി. ‘ഇന്ത്യന്‍ ടീം അതിശക്തരാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുമാണ്. ചാംപ്യന്‍ ടീമിനുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സംഘം. അവര്‍ക്ക് ട്വന്റി 20യില്‍ അസാമാന്യ അനുഭവസമ്പത്തുമുണ്ട്. സമ്മര്‍ദങ്ങള്‍ അതിജീവിച്ചവരാണ്. പക്ഷേ ഫെബ്രുവരിയിലാണു കളിക്കുന്നതെന്ന് ഓര്‍ക്കണം’ ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും ഭയക്കേണ്ട കാര്യം അന്തരീക്ഷത്തിലെ മഞ്ഞിന്റെയും ഈര്‍പ്പത്തിന്റെയും സാന്നിധ്യമാണ്. ഇത് പലപ്പോഴും പ്രതീക്ഷകളെ അട്ടിമറിച്ചേക്കാം. ഐ ഹേറ്റ് ഡ്യൂ…’ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സപ്രുവിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു. താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോഴും ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും ഈ സാഹചര്യമായിരുന്നുവെന്ന് എം.എസ്. തുറന്നുപറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ടോസ് നിര്‍ണായകമാകും. മല്‍സരത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ അതിന് പ്രാധാന്യം കൂടും. ടീമിന്റെ ഘടനയെക്കുറിച്ചും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും ധോണി പറഞ്ഞു. ‘ഏതുസാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള ടീമാണ് ഇന്ത്യയ്ക്ക് ഇന്നുള്ളത്. പരുക്കുകള്‍ ഒഴിവാക്കണം. ഓരോരുത്തരും ടീം…

    Read More »
  • Breaking News

    ഇന്ത്യയോടുള്ള മത്സരം മാത്രമായി ഉപപേക്ഷിക്കാന്‍ പാകിസ്ഥാന് കഴിയുമോ? പറ്റും പക്ഷേ, സൂപ്പര്‍ എട്ടില്‍ കഷ്ടപ്പെടും; നിയമം പറയുന്നത് ഇത്

    ന്യൂഡല്‍ഹി: ട്വന്‍ി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് ശേഷവും തുടര്‍ന്ന ബഹിഷ്‌കരണ ഭീഷണികള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. പക്ഷേ, ഇന്ത്യക്കെതിരേ കളിക്കില്ലെന്നാണ് നിലപാട്. പാക് ക്രിക്കറ്റ് ബോര്‍ഡിനു പകരം സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞതെന്നു മാത്രം. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. ബംഗ്ലദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം സെലക്ടീവ് ബഹിഷ്‌കരണം ലോകകപ്പില്‍ സാധ്യമാണോ? ഐസിസിയുടെ നിയമം പറയുന്നതെന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ഒരു മല്‍സരം പാക്കിസ്ഥാന് ഒഴിവാക്കാം. അത് തടയാന്‍ നിലവില്‍ ഐസിസിക്ക് നിയമമില്ല. എന്നിരുന്നാലും അത്തരം പ്രവണത തടയാനും ഗുരുതരസ്ഥിതിയൊഴിവാക്കാനും ഐസിസിക്ക് നിയമങ്ങളുണ്ട്. പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ഇന്ത്യയ്‌ക്കെതിരെയുള്ള മല്‍സരം ബഹിഷ്‌കരിക്കാനാണ് പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ഐസിസിക്ക് ചില നടപടികള്‍ സ്വീകരിക്കാം. വാക്കോവര്‍ നിയമം: നിശ്ചയിച്ചുറപ്പിച്ച മല്‍സരത്തിന് ഒരു ടീം കളിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ എതിര്‍ ടീമിനെ ആ കളിയിലെ വിജയിയായി ഐസിസി പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീം…

    Read More »
  • Breaking News

    ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം; ശബരി റെയില്‍ പദ്ധതിയുടെ പാതി ചെലവു വഹിക്കാന്‍ സംസ്ഥാനം; 1900 കോടി കിഫ്ബി വഴി നല്‍കും; പുനലൂര്‍വഴി വിഴിഞ്ഞവുമായി ബന്ധിപ്പിക്കാനും നീക്കം; ദേശീയപാത പദ്ധതിക്ക് നല്‍കിയത് 5580 കോടി

    തിരുവനന്തപുരം: അങ്കമാലി എരുമേലി ശബരി റെയില്‍പാത പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കും. 1,900 കോടി രൂപ കിഫ്ബി വഴി നല്‍കും. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. അതേസമയം, കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ബന്ധ ബുദ്ധി വികസന സ്വപ്നങ്ങളുടെ ചിറകരിയുകയാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശബരിപാതയുടെ കാര്യത്തിലും ഇതേ അവസ്ഥ തുടര്‍ന്നതിനാലാണ് പകുതി വിഹിതം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഈ പദ്ധതി എരുമേലിയില്‍ നിന്ന് പുനലൂര്‍ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെയില്‍വേ പദ്ധതിക്ക് വേണ്ടി…

    Read More »
  • Breaking News

    ‘കൊലപാതകം പോലെയുള്ള കേസല്ല, സങ്കീര്‍ണവും അസാധാരണവും, എസ്‌ഐടി ജോലി കൃത്യമായി ചെയ്യുന്നുണ്ട്, അന്വേഷണം നല്ലരീതിയില്‍’; ശബരിമല കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉന്നയിച്ച വി.ഡി. സതീശന് കനത്ത തിരിച്ചടിയായി കോടതി വിലയിരുത്തല്‍; പ്രതിപക്ഷം പ്രതിരോധത്തില്‍

    കൊച്ചി: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണം മരവിപ്പിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍. ബജറ്റ് ചര്‍ച്ച ചെയ്യണമെന്നു ധനമന്ത്രിയടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണപക്ഷത്തിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിടാനാണ് ഈ ദിവസങ്ങളില്‍ പ്രതിപക്ഷം മുതിര്‍ന്നത്. സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം മരവിപ്പിക്കുകയാണെന്ന് പറഞ്ഞ സതീശന്‍, മന്ത്രിമാര്‍ക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എസ്‌ഐടി അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ഏറ്റവും മികച്ചതാണ്. കൊലപാതകം, മര്‍ദ്ദനം പോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന അന്വേഷണമല്ല ഈ കേസിലേത്. അതിസങ്കീര്‍ണമായ അസാധാരണ കേസാണിത്. കൊള്ളയുടെ ഓരോ കണ്ണിയും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍,…

    Read More »
  • Breaking News

    ബലൂചില്‍ പാക് ആക്രമണം; ബോംബ് വര്‍ഷിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും; 58 മരണം; ബിഎല്‍എയ്ക്കു പിന്തുണ നല്‍കുന്നത് ഇന്ത്യയെന്ന് പാകിസ്താന്‍; ജനങ്ങളെ കേള്‍ക്കാന്‍ തയാറാകൂ എന്നു തിരിച്ചടിച്ച് ഇന്ത്യ

    ഇസ്ലാമാബാദ്: മൂന്നുദിവസമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന ബലൂചിസ്ഥാനില്‍ വിമതരെ നേരിടാന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ സൈന്യം. ആക്രമണങ്ങളില്‍ ഇതുവരെ 58 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ ഹെറോഫില്‍ പാക് സൈന്യത്തിനും പൊലീസിനും കനത്ത നാശമുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് സ്റ്റേഷനും വരെ ബി.എല്‍.എ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയത്. ഒട്ടേറെ സ്ഥലങ്ങളില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 197 വിമതര്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നുഷ്‌കി ഉള്‍പ്പെടെയുള്ള ബലൂച് പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹെലികോപ്റ്ററുകളും ഡ്രോണുകളുടെ ഉപയോഗിച്ചുള്ള ആക്രമണം സ്ഥിരീകരിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയമോ പ്രതിരോധമന്ത്രാലയമോ തയാറായില്ല കൂടുതല്‍ സ്വയംഭരണാവകാശവും ബലൂചിസ്ഥാനിലെ അമൂല്യധാതുക്കളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കും ആവശ്യപ്പെട്ടാണ് ബലൂച് ജനത കാലങ്ങളായി പോരാടുന്നത്. അതിന് സായുധനേതൃത്വം നല്‍കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ പാക്കിസ്ഥാനും അമേരിക്കയും…

    Read More »
  • Breaking News

    സുരേഷ് ​ഗോപി പറഞ്ഞത് ഞാൻ കേട്ടിട്ടില്ല, ‘എയിംസ് വരും മറ്റേ മോനേ’ എന്നാവില്ല ‘പൊന്നു മോനെ’… എന്ന് വിളിച്ചതായാണ് മനസിലാക്കുന്നത്!! ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, സർക്കാർ അഹന്ത കളഞ്ഞ് ചർച്ചയ്ക്കു തയാറാകണം, നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്തു കൊന്ന ആളാണ് പിപി ദിവ്യ- ശോഭാ സുരേന്ദ്രൻ

    കണ്ണൂർ: സുരേഷ് ഗോപി എയിംസ് വരും മറ്റേ മോനേ എന്നല്ല ‘പൊന്നു മോനെ’ എന്ന് വിളിച്ചതായാണ് മനസിലാക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എയിംസ് വരും മറ്റേ മോനേ എന്ന് സുരേഷ് ഗോപി പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. സുരേഷ് ഗോപി പറഞ്ഞത് എന്താണെന്ന് താൻ കേട്ടിട്ടില്ലെന്നും ശോഭ പറഞ്ഞു. എത്രയോ പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയക്കാരെപ്പോലെ കൃത്യതയോടെ വാക്കുകൾ പറയാൻ സാധിക്കുന്നുണ്ടോ എന്നു മറ്റുള്ളവരാണു പറയേണ്ടത്. അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി. ‘‘കേന്ദ്രസർക്കാരിന് ബജറ്റിൽ വാരിക്കോരി പറയാമായിരുന്നു. കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കുറേ ബിജെപിക്കാർ ജയിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ചിന്ത എങ്കിൽ നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങളും പറയാൻ സാധിക്കുമായിരുന്നു. ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനിയും സമയം വൈകിയിട്ടില്ല. രാഷ്ട്രീയത്തിന് അധീതമായി പരിശ്രമം നടത്തണം. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് എയിംസ് വരുമെന്നാണു കേന്ദ്രം…

    Read More »
  • Breaking News

    പ്രിയപ്പെട്ടവരെ തനിച്ചാക്കി വിദേശരാജ്യങ്ങളിലേക്ക് മക്കൾ കുടിയേറുമ്പോൾ പ്രായമായ മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ പറയുന്ന ‘കരുതൽ’ സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്ത്, ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ

    ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. പ്രിയപ്പെട്ടവരെ തനിച്ചാക്കി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ പ്രായമായ മാതാപിതാക്കളുടെ ഒറ്റപ്പെടലുകളുടെ കഥ പ്രമേയമാക്കിയ അവതരിപ്പിക്കുന്ന സിനിമയാണ് കരുതൽ. ചിത്രം വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി, വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യ അയർലൻഡ് അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ…

    Read More »
  • Breaking News

    എനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണം, പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് വാദിക്കുന്നത്… എന്തുകൊണ്ട് അസാമിൽ എസ്ഐആർ ഇല്ല?… ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവം- എതിർവാദം പച്ചക്കള്ളമാണ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നത്- മമത!! നാലര പതിറ്റാണ്ടിനു ശേഷം കോടതിയിൽ വക്കീൽ വേഷത്തിൽ കോടതിയിൽ ദീദി

    ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രിംകോടതിയിൽ. പശ്ചിമ ബംഗാളിൽ പ്രത്യേക ഇൻറൻസീവ് റിവിഷൻ (SIR) നടത്തുന്നതിന് പിന്നിലെ ഉദ്ദേശ്യം ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ വിമർശനം ഉയർത്തിയത്. സമാന നടപടികൾ അസമിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന ചോദ്യവും അവർ ഉന്നയിച്ചു. അതേസമയം നാലര പതിറ്റാണ്ടിനുശേഷമാണ് അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത ബാനർജി സുപ്രീംകോടതിയിൽ നേരിട്ടെത്തിയത്. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത കോടതിയിൽ പറഞ്ഞത്. “ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയത്താണ് എസ്ഐആർ നടപടികൾ നടത്തിയത്. ബിഎൽഒമാരുടെ ആത്മഹത്യകൾക്കു പിന്നാലെ കുറ്റം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മേൽ ചുമത്തി. ഇത് പീഡനത്തിന്റെ ഫലമാണ്. എന്തുകൊണ്ട് പശ്ചിമ ബംഗാൾ ലക്ഷ്യമിടുന്നു… അസം എന്തുകൊണ്ട്…

    Read More »
  • Breaking News

    ക്യാൻസർ ചികിത്സയിൽ ഇനി ‘ട്യൂമർ ബയോളജി’ വിപ്ലവം; മഞ്ഞുമേൽ സെന്റ് ജോസഫ്‌സിൽ അത്യാധുനിക സംവിധാനങ്ങൾ

    കൊച്ചി: ഓരോ രോഗിയുടെയും ക്യാൻസർ കോശങ്ങളുടെ ജൈവഘടന തിരിച്ചറിഞ്ഞുള്ള ‘ട്യൂമർ ബേസ്ഡ് ബയോളജി’ ചികിത്സാരീതിയിലൂടെ രോഗമുക്തി കൂടുതൽ സുഗമമാക്കാമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. തോമസ് വർഗീസ്. ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് മഞ്ഞുമേൽ സെന്റ് ജോസഫ്‌സ് ആശുപത്രിയിൽ അത്യാധുനിക മോഡുലാർ ഓപ്പറേഷൻ തിയേറ്റർ (OT) സമുച്ചയവും അഡ്വാൻസ്ഡ് കാർഡിയാക് കാത്ത് ലാബിന്റെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ റവ. ഡോ. അഗസ്റ്റിൻ മുല്ലൂർ ഒ.സി.ഡിയുടെ സാന്നിധ്യത്തിൽ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെട്രോപ്പൊളിറ്റൻ പുതിയ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ‘ക്യാൻസറിനേക്കാൾ ശക്തർ’ (Stronger Than Cancer) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ, രോഗികൾക്ക് വ്യക്തിഗത ചികിത്സാ രീതി (Personalized Medicine) ലഭ്യമാക്കുന്നതിൽ ആശുപത്രി മുൻഗണന നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. സാക്ഷരതയിൽ മുന്നിലാണെങ്കിലും കേരളം ‘ക്യാൻസർ തലസ്ഥാനമായി’ മാറുന്നത് ഗൗരവകരമാണെന്ന് ഡോ. തോമസ് വർഗീസ് ചൂണ്ടിക്കാട്ടി. “പഴയകാലത്തെ പൊതുവായ ശസ്ത്രക്രിയാ രീതികളിൽ നിന്ന് മാറി ട്യൂമറുകളുടെ തന്മാത്രാ ഘടന വിശകലനം…

    Read More »
  • Breaking News

    ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കണ്ട, ​ഗേറ്റ് പൂട്ടിയേക്കാൻ സെക്യൂരിറ്റിക്ക് മാനേജ്മെന്റിന്റെ നിർദേശം, ​ഗേറ്റ് തുറന്നുകൊടുത്തത് പോലീസെത്തി, മുൻപും വസ്ത്രധാരണത്തിന്റെ പേരിൽ സംസാരമുണ്ടായിട്ടുണ്ടെന്ന് അധ്യാപിക, വിവരങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചിക്കാതെ ​ഗേറ്റ് പൂട്ടിയതായി പരാതി. സംഭവത്തിൽ കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരാണ് പോലീസിൽ പരാതി നൽകിയത്. ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി തടഞ്ഞത്. പിന്നാലെ സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാനാധ്യാപിക പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. ഇതിനു മുൻപും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നു പ്രധാന അധ്യാപിക പറഞ്ഞു. സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടിട്ടുണ്ടെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപികയോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരിൽ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും കൃത്യസമയത്തു സ്കൂളിൽ എത്തണമെന്ന കാര്യത്തിൽ മുൻപ് സംസാരിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജർ അമ്പലക്കര സുരേഷ് വ്യക്തമാക്കുന്നു. അതേസമയം…

    Read More »
Back to top button
error: