Month: February 2026

  • Movie

    ഇറോട്ടിക് ഹൊറര്‍ ത്രില്ലർ ‘മദനമോഹം’ ഫെബ്രുവരി 6ന്; സംവിധാനം,അഭിനയം മുതൽ മറ്റെല്ലാവരും പുതുമുഖങ്ങൾ…

    ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മദനമോഹം” ഫെബ്രുവരി 6ന് തീയേറ്ററുകളിലേക്ക്. സമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ ഘടകങ്ങളും ചേർത്ത് പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം തന്നെയാണ് ഒരുക്കിയിരിക്കുന്നത് വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് മധുസൂധനൻ നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളാവുന്നത്. എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ ഗോവിന്ദൻ ടി, കെ എസ് വിനോദ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു, അജയ്, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ…

    Read More »
  • Breaking News

    കുളിപ്പിക്കുന്നതിനിടെ ആന ഒന്നാം പാപ്പാനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞു, പിന്നാലെ ചവിട്ടി കൊലപ്പെടുത്തി, വിഷ്ണുവിനെ വെള്ളത്തിൽ നിന്നു മാറ്റിയത് മറ്റു പാപ്പാന്മാരെത്തി ആനയെ പിന്തിരിപ്പിച്ച ശേഷം, ആനക്കലിക്ക് ഇരയായത് കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ പാപ്പാൻ

    തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കുളിപ്പിക്കുന്നതിനിടെ മനു എന്ന ആനയാണ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു (25) ആനയുടെ ഒന്നാം പാപ്പാനാണ്. കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമണം നടത്തിയത്. ആന ആദ്യം വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട് മറ്റു പാപ്പാന്മാരെത്തി ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയി‍ൽ

    Read More »
  • Breaking News

    ബധിരയും മൂകയുമായ 20 കാരി ബലാത്സം​ഗത്തിനിരയായി ​ഗർഭിണിയായ സംഭവം, ​ഗർഭസ്ഥ ശിശുവിന്റെ പിതാവിനെ കണ്ടെത്താൻ ഡിഎൻഎ പരിശോ​ധനയ്ക്കെടുത്തത് 17 കാരൻ അടക്കം 17 പേരുടെ സാമ്പിളുകൾ, ഒടുവിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

    മുംബൈ: മൂകയും ബധിരയുമായ 20 വയസുകാരി മാസങ്ങളോളം ബലാത്സംഗത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റ് അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. മുംബൈ നഗരത്തിലെ കഫേ പരേഡിലാണ് സംഭവം. 20 കാരി മാസങ്ങളോളം ബലാത്സം​ഗം ചെയ്യപ്പെട്ടതായി പോലീസ്. സംഭവം ഇങ്ങനെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വയറ്റിൽ അസ്വസ്ഥതയുണ്ടെന്ന് യുവതി മുത്തശ്ശിയോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. അതേസമയം യുവതിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമതൊരാളെയും 17 വയസുള്ള ഒരു ആൺകുട്ടിയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ പോലീസ് സംശയിക്കുന്ന 17 പേരുടെ ഡിഎൻഎ സാമ്പിളുകളുടെ ലാബ് പരിശോധനയ്ക്ക് ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. യുവതിക്ക് സംസാരിക്കാൻ കഴിയാഞ്ഞതുകൊണ്ടും മൊഴി നൽകാൻ കൂട്ടാക്കാഞ്ഞതുകൊണ്ടും ആദ്യം ആശയവിനിമയ പ്രശ്‌നങ്ങൾ നേരിട്ടതായി പോലീസ്…

    Read More »
  • Breaking News

    വെള്ളമടിച്ച് കോൺതെറ്റി ഔദ്യോഗിക വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥൻ, വാഹനം നിർത്തിയിട്ടേക്കുന്നത് കണ്ട് നോക്കിയ ബൈക്ക് യാത്രികർ കണ്ടത് ഛർദിച്ച് അവശ നിലയിൽ സർക്കാർ വാഹനത്തിൽ കിടക്കുന്ന പോലീസുകാരനെ, സ്റ്റേഷനിൽ വിളിച്ചറിയിച്ചപ്പോൾ, ഒന്നു മുഖമൊക്കെ കഴുകി വാഹനവുമെടുത്ത് സ്‌റ്റേഷനിലേക്ക് പൊയ്ക്കോളാൻ നിർദേശം

    ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. മാന്നാർ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സ്വരാജാണ് മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ചത്. കായംകുളം- ചെട്ടികുളങ്ങര റോഡിലാണ് ഉദ്യോഗസ്ഥൻറെ ഈ യാത്ര. ഇടയക്ക് മദ്യപിച്ച് അവശനിലയിലായതോടെ വാഹനം റോഡരികിൽ നിർത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തിൽ ഛർദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥനുണ്ടായിരുന്നത്. അതേസമയം മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം നിയന്ത്രണമില്ലാതെ റോഡിന്റെ ഇരു വശങ്ങളിലേക്കും പോകുന്നത് കണ്ട് ബൈക്ക് യാത്രികർ വാഹനത്തിന്റെ പിറകെ പോയ ഈ സാഹസിക യാത്ര ചിത്രീകരിച്ചതോടെയാണ്. ദീർഘദൂരം സാഹസിക യാത്ര തുടർന്നതിന് ശേഷം വാഹനം മാവേലിക്കര വിഎസ്എം ആശുപത്രിക്ക് സമീപം നിർത്തിയിടുകയായുരുന്നു. ഇതിന് പിന്നാലെ ബൈക്ക് യാത്രികർ ഇറങ്ങി നോക്കിയപ്പോഴാണ് മദ്യലഹരിയിൽ ഛർദിച്ച് അവശനായ പോലീസ് ഉദ്യോഗസ്ഥനെ വാഹനത്തിനുള്ളിൽ കണ്ടത്. സംഭവത്തിന് പിന്നാലെ ബൈക്ക് യാത്രികർ പോലീസിനെ വിവരമറിയിച്ചു. അതിനുശേഷം കൺട്രോൾ റൂമിൽ നിന്നുൾപ്പെടെ പോലീസുകാരെത്തി പരിശോധന നടത്തിയെങ്കിലും സ്വരാജിനെതിരെ നടപടിയെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. മുഖം കഴുകിയ ശേഷം ഇതേ…

    Read More »
  • Breaking News

    കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു; 20 വർഷം മാവേലിക്കര എംഎൽഎ

    തിരുവനന്തപുരം: കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു.പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോ​ഗം മൂർച്ഛിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചെന്നിത്തല ചെറുകോൽ സ്വദേശിയായ ഇദ്ദേഹം 20 വർഷം നിയമസഭയിൽ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു. മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു. 1969ൽ കെ.എസ്.യുവി ലൂടെ രാഷ്ട്രീയത്തിലെത്തിയ മുരളി പിന്നീട് പൊതുപ്രവർത്തന രം​ഗത്ത് സജീവമായി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987-ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർ, എം.ജി. സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗം എന്നിങ്ങനെ ശ്രദ്ധേയനായി. കൂടാതെ കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആർ.ടി.സി., കേരള…

    Read More »
  • Breaking News

    ട്രംപിലും മൂത്ത യുഎസ് ഭരണാധികാരികളെവരെ ഇന്ത്യ പുഷ്പം പോലെ നേരിട്ടിട്ടുണ്ട്, അതുകൊണ്ട് കൂടുതൽ വിരട്ടലും വിലപേശലുമൊന്നും ഇങ്ങോട്ടു വേണ്ട, ഇന്ത്യയ്ക്ക് പ്രതികൂലമായ കരാറാണെങ്കിൽ അംഗീകരിക്കില്ല, വേണമെങ്കിൽ ട്രംപിന്റെ ഭരണംതീരുംവരെ കാത്തിരിക്കാം- യുഎസിന് താക്കീത് നൽകി ഡോവൽ

    ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പ്രാബല്യത്തിൽ വന്നതായി ആദ്യം പ്രഖ്യാപിക്കുകയും വിജയം അമേരിക്കയ്ക്കാണെന്ന് ട്രംപ് ഭരണകൂടം കൊട്ടിഘോഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യ സ്വീകരിച്ചത് മുൻപെങ്ങുമില്ലാത്തവിധം കർക്കശ നിലപാടെന്ന് റിപ്പോർട്ട്. അമേരിക്കയുടെ വിരട്ടലും വിലപേശലും വേണ്ടെന്നും വേണമെങ്കിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലം തീരുംവരെ കാത്തിരിക്കാൻ തയാറാണെന്നും മോദി ഗവൺമെന്റ് ട്രംപ് ഭരണകൂടത്തെ ചർച്ചകളിൽ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട് അതേസമയം ട്രംപ് ഏറ്റവുമധികം പകരം തീരുവ ചുമത്തിയ രാജ്യമായിരുന്നു ഇന്ത്യ. വ്യാപാര, പ്രതിരോധ മേഖലകളിൽ ഉൾപ്പെടെ പതിറ്റാണ്ടുകളായി സുഹൃദ് രാഷ്ട്രമായിട്ടും പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത ചങ്ങാതി ആയിട്ടും ട്രംപ് ഇന്ത്യയെയാണ് താരിഫ് യുദ്ധത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്. ഇതോടെ മോദിയും ട്രംപും തമ്മിലെ സൗഹൃദവും ഇതോടെ മോശമായിരുന്നു. താരിഫ് യുദ്ധത്തിൽ മറ്റ് പല രാജ്യനേതാക്കളും വാഷിങ്ടണിലെത്തുകയും ട്രംപിനെ കാണുകയും ചെയ്തെങ്കിലും, അവരെല്ലാം അമേരിക്കയ്ക്ക് ഗുണംചെയ്യുന്ന വ്യാപാരക്കരാറുകൾക്കാണ് വഴങ്ങിയത്. എന്നാൽ 50% തീരുവയുണ്ടായിട്ടും ഇന്ത്യ പക്ഷേ, ട്രംപിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ വഴങ്ങിയിരുന്നില്ല. റഷ്യൻ എണ്ണയുടെ…

    Read More »
  • Breaking News

    കനഗോലുവിന്റെ സര്‍വേയില്‍ എംപിമാരും; സുധാകരനും ശശി തരൂരും ഷാഫിയും അടൂര്‍ പ്രകാശും കൊടിക്കുന്നിലും പട്ടികയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ തെറിക്കും; കെ. മുരളീധരന്‍ പാലക്കാട്

    തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുന്നതിനുള്ള സുനില്‍ കനുഗോലു സര്‍വേയില്‍ എംപിമാരുടെ പേരുകളും. എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് പൊതുവികാരം എങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. കെ. സുധാകരന്‍ (കണ്ണൂര്‍), ശശി തരൂര്‍ (നേമം), ഷാഫി പറമ്പില്‍ (തലശേരി), അടൂര്‍ പ്രകാശ് (കോന്നി), കൊടിക്കുന്നില്‍ സുരേഷ് (ചിറയിന്‍കീഴ്, അടൂര്‍) എന്നീ എംപിമാരാണ് പട്ടികയില്‍. കെ. മുരളീധരന്റെ പേരും മൂന്നിടത്ത് ഉണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, പാലക്കാട് മണ്ഡലങ്ങളിലാണ് കെ. മുരളീധരന്റെ പേര് ഉയരുന്നത്. അരുവിക്കരയില്‍ എം.എം.ഹസന്റെ പേരുമുണ്ട്. കനുഗോലു ടീമിന്റെ മൂന്നാത്തെ നിര്‍ണായക സര്‍വേ പുരോഗമിക്കുകയാണ്. ഒരു മണ്ഡലത്തില്‍ 2000 സാംപിള്‍ ശേഖരിക്കാനാണ് തീരുമാനം. 1000 പേരുടെ അഭിപ്രായമാണ് ആദ്യ രണ്ടു സര്‍വേകളില്‍ തേടിയത്. അതേസമയം, സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്ന മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി വിവിധ നേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തി ഇന്ന് മടങ്ങും. അതേസമയം, തിരുവമ്പാടി സീറ്റ്, മുസ്ലിം ലീഗില്‍ നിന്ന് ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വി.എസ്. ജോയിയെ മല്‍സരിപ്പിക്കാനാണ്…

    Read More »
  • Breaking News

    ട്രംപിനെ സുഖിപ്പിക്കാൻ ചെയ്തതെല്ലാം വെള്ളത്തിൽ, തീരുവയാകട്ടെ ബദ്ധ ശത്രുക്കളായ ഇന്ത്യക്കാൾ കൂടുതൽ!! ഇന്ത്യ- യുഎസ് പുതിയ കൂട്ടുകെട്ടിൽ നിൽക്കെക്കള്ളിയില്ലാതെ പാക്കിസ്ഥാൻ, പ്രധാനമന്ത്രിയും സിഡിഎഫും തച്ചിന് വൈറ്റ്ഹൗസ് കയറിയിറങ്ങിയിട്ടും ഒരുപകാരവുമുണ്ടായില്ലല്ലോയെന്ന് പാക് മാധ്യമങ്ങൾ, ‘സെയിൽസ്മാൻ ഇൻ ചാർജ്’ പരിഹസിച്ച് സോഷ്യൽമീഡിയ

    ഇസ്‌ലാമാബാദ്: ട്രംപിനെ സുഖിപ്പിക്കാൻ എന്തൊക്കെ ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം പോലും ചെയ്തിട്ടും യുഎസുമായുള്ള നയതന്ത്ര ബന്ധത്തിൽ തിരിച്ചടി നേരിട്ട് പാക്കിസ്ഥാൻ. ഇന്ത്യ– യുഎസ് വ്യാപാര കരാറിനു പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചതാണ് നയതന്ത്ര രംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയായത്. ഇതോടെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയും പരിഹാസവുമായി രം​ഗത്തെത്തിയിട്ടുണ്ട്. യുഎസുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടും ഇന്ത്യയേക്കാൾ ഒരു ശതമാനം കൂടുതലാണ് പാക്കിസ്ഥാന് യുഎസ് ഏർപ്പെടുത്തിയ തീരുവ. ഇതോടെ പാക്ക് ഭരണ നേതൃത്വത്തിന് നേർക്ക് കടുത്ത വിമർശനമാണ് പാക്കിസ്ഥാനിനുള്ളിൽ നിന്ന് തന്നെ ഉയരുന്നത്. ഇതിനു ആക്കം കൂട്ടുന്നതാണ് ഇന്ത്യയും യുഎസും തമ്മിൽ പുതുതായി ഒപ്പുവച്ച വ്യാപാര കരാർ. ഇത് പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവായ ഹമദ് അസ്ഹർ നയതന്ത്ര രംഗത്തെ പാക്കിസ്ഥാന്റെ പരാജയത്തെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തി. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സിഡിഎഫ് അസിം മുനീറും വാഷിങ്ടണിൽ തുടർച്ചയായി സന്ദർശനം…

    Read More »
  • Breaking News

    സ്പീക്കറെ തെരുവിലിട്ട് അലക്കരുത്; ഞാന്‍ ആകാശത്തുനിന്ന് കെട്ടിയിറങ്ങി സ്പീക്കറായില്ല; ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മടിയില്ല, പ്രതിപക്ഷ തയാറുണ്ടോ? എ.എന്‍. ഷംസീര്‍

    തിരുവനന്തപുരം: സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്ന് എ.എന്‍.ഷംസീര്‍. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ലെന്നും പൊലീസ് ബാരിക്കേഡ് ചാടിക്കിടക്കുന്നത് പോലെയാണ് ഡയസിൽ കയറിയതെന്നും പ്രതിഷേധത്തെ അപലപിച്ച് ഷംസീര്‍ പറഞ്ഞു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് മടിയില്ലെന്നും ഷംസീര്‍ വ്യക്തമാക്കി. സ്വര്‍ണക്കൊളളയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഭരണപക്ഷം പറഞ്ഞിട്ടും പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്നലെയാണ് സഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി എംഎല്‍എമാരായ അന്‍വര്‍ സാദത്തും മാത്യു കുഴല്‍നാടനും പ്രതിഷേധിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ചായിരുന്നു പ്രതിഷേധം. സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ആദ്യം പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതിനിടെ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷ അംഗങ്ങളും സീറ്റ് വിട്ട് മുന്‍നിരയിലേക്ക് നീങ്ങി. ഇതോടെ സഭയില്‍ വന്‍ബഹളമായി. പിന്നാലെയാണ് സ്പീക്കറുടെ ഡയസില്‍ കയറി എംഎല്‍എമാരായ അന്‍വര്‍സാദത്തും മാത്യു…

    Read More »
  • Breaking News

    തണ്ണിമത്തൻ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തു ശേഖരം!! പിടികൂടിയത് നൂറിലേറെ പെട്ടികളിലായി നാലായിരത്തോളം ജലറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റനേറ്ററും, സ്ഫോടക വസ്തുക്കൾ തൃശൂരിലേക്കു കൊണ്ടുവന്നതെന്ന് പിടിയിലായ പപ്പാരാപ്പട്ടി സ്വദേശി

    പാലക്കാട്: വാളയാർ– വടക്കഞ്ചേരി ദേശീയപാതയിൽ തണ്ണിമത്തൻ കൊണ്ടുപോകുന്ന മിനിലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടകവസ്തുക്കൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് ധർമപുരി പപ്പാരാപ്പട്ടി സ്വദേശി സെന്തിൽ കുമാറിനെ (47) സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ നിന്ന് നൂറിലേറെ പെട്ടികളിലായി നാലായിരത്തോളം ജലറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റനേറ്ററും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഒൻപതോടെ യാക്കരയിലെ പാലക്കാട് ഗവ. മെഡിക്കൽ കോളജിനു സമീപത്തെ സർവീസ് റോഡിൽ വച്ചാണ് ലോറി പിടികൂടിയത്. ലോറിയുടെ മുകളിൽ കൂട്ടിയിട്ട തണ്ണിമത്തൻ മാറ്റി പരിശോധിച്ചപ്പോഴാണു പെട്ടികളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ക്വാറികളിൽ ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലവരുന്ന സ്ഫോടകവ സ്തുക്കളാണിവ. സേലത്തു നിന്നു കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ തൃശൂരിലേക്കു കൊണ്ടുപോകുകയായിരുന്നു എന്നു സെന്തിൽ കുമാർ പെലീസിനു മൊഴി നൽകി. സൗത്ത് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നു പോലീസ് അറിയിച്ചു. അതേസമയം…

    Read More »
Back to top button
error: