Month: February 2026
-
Breaking News
റോഡ് നവീകരണത്തിന് 15 ലക്ഷം അനുവദിച്ച എംഎൽഎയ്ക്ക് അഭിനന്ദനം അറിയിച്ച് ഫ്ലെക്സ്ബോർഡ്!! ആറാം മാസം പ്രവൃത്തി റദ്ദു ചെയ്യാൻ ആവശ്യപ്പെട്ട് കലക്ടർക്കു കത്ത്, എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലെന്ന് മുട്ടാപ്പോക്ക് ന്യായീകരണം, നീക്കത്തിനു പിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കയ്യിൽ നിന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തത്… സികെ ആശ എംഎൽഎയുടെ നടപടി വിവാദത്തിൽ
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്ത വൈക്കം നിയമസഭാ മണ്ഡലത്തിലെ വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ച സികെ ആശയുടെ നടപടി വിവാദത്തിൽ. വൈക്കം നഗരസഭയിലെ 23ാം വാർഡായ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ റോഡിന് അനുവദിച്ച ഫണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിനു തൊട്ടു പിന്നാലെ എംഎൽഎ പിൻവലിച്ചത്. വൈക്കം താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡ് പുനർനിർമാണത്തിന് എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപയാണ് സിപിഐയുടെ എംഎൽഎയായ സികെ ആശ പിൻവലിച്ചത്. ഫണ്ട് പിൻവലിക്കണമെന്ന എംഎൽഎയുടെ നിർദേശത്തെത്തുടർന്ന് നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ല കലക്ടർ വൈക്കം നഗരസഭാ സെക്രട്ടറിക്കു കത്തു നൽകിയതോടെയാണ് സംഭവം വിവാദത്തിലായത്. എന്നാൽ എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു നടപടിയെന്നാണ് വൈക്കം എംഎൽഎയുടെ വിശദീകരണം. ലാപ്സാകാതെ സമയബന്ധിതമായി വർക്കുകൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ് ഫണ്ട് പിൻവലിച്ചതെന്നും എംഎൽഎ ഫണ്ട് പരമാവധി ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും സി.കെ. ആശ വിശദീകരിക്കുന്നു. അതേസമയം കഴിഞ്ഞ ജൂലൈ 18നാണ് റോഡ്…
Read More » -
Breaking News
കണ്ടിട്ടില്ലേൽ കണ്ടോ… ദേ ഇതാണ് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്നു പറഞ്ഞ ആ പുസ്തകം- രാഹുൽ ഗാന്ധി!! യുദ്ധം ജയിച്ച് വന്നതാണോ? സമരം ചെയ്യുന്ന എംപിമാരെ പരിഹസിച്ച് ബിട്ടു, ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധിയുടെ തിരിച്ചടി… രാഹുൽ രാജ്യത്തിന്റെ ശത്രുവെന്ന് ബിട്ടു…പിന്നെ പാർലമെന്റ് മകര കവാടത്തിൽ നടന്നത് പൊരിഞ്ഞ വാക്പോര്, നരവനേയുടെ പുസ്തകത്തെ ചൊല്ലി മൂന്നാം ദിനവും സഭ പ്രക്ഷുബ്ധം
ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള കരസേന മുൻ തലവൻ ജനറൽ എംഎം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം. നരവനേയുടെ പുസ്തകത്തിനൊപ്പം യുഎസുമായുള്ള വ്യാപാര കരാറും ഇന്ന് സഭയിൽ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യം പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് രണ്ട് ദിവസം കാത്തുനിന്നെന്നും മറ്റുള്ളവർക്കും സംസാരിക്കണമെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ മറുപടി. ബഹളം കനത്തതോടെ ലോക്സഭ ഇടയ്ക്കിടെ നിർത്തിവച്ചു. ഇതിനിടെ കേന്ദ്രം പ്രസിദ്ധീകരിച്ചില്ലെന്നു പറഞ്ഞ ജനറൽ നരവനെയുടെ പുസ്തകം മാധ്യമങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്ന പുസ്തകം ഇതാണെന്നു വ്യക്തമാക്കിയാണ് രാഹുൽ പുസ്തകം ഉയർത്തിയത്. പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ രാഹുൽ നരവണെയുടെ പ്രസിദ്ധീകരിക്കാത്ത ‘മെമ്മോയർ’ ഉയർത്തിക്കാട്ടി. ഈ പുസ്തകം നിലവിലില്ലെന്ന സർക്കാർ വാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. “ഈ പുസ്തകം ഇല്ലെന്ന് സ്പീക്കർ പറഞ്ഞു,…
Read More » -
Breaking News
‘അതിസങ്കീർണ കേസാണിത്, അവർക്കു സമയം നൽകൂ… സ്വാഭാവിക ജാമ്യം കിട്ടി എന്നവച്ച് ഒരു പ്രതിയും രക്ഷപ്പെടില്ല, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിൽ, ഹൈക്കോടതി എസ്ഐടിക്ക് ഒപ്പമുണ്ട്, കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്’
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും യാതൊരു ആശങ്കയുടേയും ആവശ്യമില്ലെന്നും ഹൈക്കോടതി. ഈ കേസിലെ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ഉറപ്പും നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികളിലാണ് ഹൈക്കോടതി നിർണായകമായ പരാമർശങ്ങൾ നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേൽനോട്ടത്തിലാണ്. കുറച്ച് കൂടെ സമയം നൽകൂ എന്നും ഹർജിക്കാരോട് കോടതി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ ഹർജി ആണ് പരിഗണിച്ചത്. 90 കഴിഞ്ഞതിന്റെ പേരിൽ സ്വാഭാവിക ജാമ്യം കിട്ടി എന്നതുകൊണ്ട് ഒരു പ്രതികളും രക്ഷപ്പെടില്ല. അതിസങ്കീർണമായ കേസാണ് എസ്ഐടി അന്വേഷിക്കുന്നത്. അന്വേഷണത്തിൻറെ എല്ലാ കാര്യങ്ങളും കോടതി സൂക്ഷ്മമായി തന്നെ പരിശോധിക്കുന്നുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള അസാധാരണമായ കേസാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Read More » -
Breaking News
പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകി- ഗതാഗത മന്ത്രി!! അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി, അതൊഴിവാക്കേണ്ടതാണ്… മന്ത്രിയെ തിരുത്തി മുഖ്വമന്ത്രി, പ്രൈവറ്റ് ബസുമായി അനാവശ്യ മത്സരമില്ലെന്നാണ് താൻ പറഞ്ഞത്- ഗണേഷ് കുമാർ
തിരുവനന്തപുരം: പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകിയെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകൾ സഭയിൽ വച്ചുതന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി നഷ്ടത്തിൽ പോയതിന്റെ ഒരു കാരണം താൻ പരസ്യമാക്കാം എന്നുപറഞ്ഞായിരുന്നു മന്ത്രി ഗണേഷ് കുമാർ പ്രസംഗം ആരംഭിച്ചത്. പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന പതിവ് മുൻപ് കെഎസ്ആർടിസിക്കുണ്ടായിരുന്നു. പക്ഷെ പുതിയ ബസ് ഉപയോഗിക്കുന്ന പ്രൈവറ്റുകാർ പലപ്പോഴും മത്സര ഓട്ടം നടത്തി. ഇതോടെ സുരക്ഷ കണക്കിലെടുത്ത് കെഎസ്ആർടിസി ഡ്രൈവർമാർ ഇതിനു തയാറായില്ല. താൻ മന്ത്രിയായി എത്തിയപ്പോൾ പ്രൈവറ്റ് ബസുമായി മത്സരിക്കേണ്ട എന്ന നയം സ്വീകരിച്ചു. അവർ ഒരു ബിസിനസാണ് നടത്തുന്നത്, അവർ ടാക്സ് അടയ്ക്കുന്നവരാണ്, അവർ അത് നടത്തട്ടെ. പ്രൈവറ്റുകാരുമായി മത്സര ഓട്ടം വേണ്ട. പകരം കെഎസ്ആർടിസിക്ക് മാത്രമായുള്ള റൂട്ടുകളിൽ പുതിയ ബസ് ഉപയോഗിച്ച് സർവീസ് ആരംഭിച്ചു. കൂടാതെ പ്രൈവറ്റ് ബസ് പോകാത്ത റൂട്ടുകളിലേക്ക് കെഎസ്ആർടിസി മാറി. ലോക്കൽ ബസുകളിൽ ഇതിലൂടെ നല്ല കലക്ഷൻ…
Read More » -
Breaking News
സ്പീക്കർക്കർക്കു സ്വന്തമായി അഭിപ്രായം പോലുമില്ല….ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു, ഒരു തെളിവുകളും ശേഖരിക്കുന്നില്ല, ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക, കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നു- വിഡി സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഈ കേസിൽ എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നുവെന്നും ഒരു തെളിവുകളും ശേഖരിക്കുന്നില്ലെന്നും സതീശൻ വിമർശിച്ചു. ഈ കേസിൽ പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമുള്ളത്. ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക. അതോടെ കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസ് അതിനായി എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. സ്വർണം കേട്ടത് സിപിഎം നേതാക്കളാണ്. അവരെ ഭരണകൂടവും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നു. അതിന് സോണിയ ഗാന്ധിയെ പറയുന്നത് എന്തിന്? സോണിയ ഗാന്ധിയെ മനപ്പൂർവ്വം ഈ കേസിലേക്കു വലിച്ചിഴയ്ക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്കാണ് ബിജെപി മാർച്ച് നടത്തിയത്. സിപിഎം ബിജെപി ധാരണയാണെന്നും ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്? സിപിഐ മന്ത്രിമാർ അവരെ…
Read More » -
Breaking News
പ്രായപൂർത്തിയാകാത്ത തന്നെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി, പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതായി പ്രതി കോടതിയിൽ, പിൻതുണച്ച് പെൺകുട്ടിയും!! പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നതു കണക്കിലെടുത്തു പ്രതിക്കെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പോലീസ് റജിസ്റ്റർ ചെയ്ത കേസാണു ജസ്റ്റിസ് സി. പ്രതീപ്കുമാർ റദ്ദാക്കിയത്. സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പെൺകുട്ടിയുടെ പരാതിയിലാണു യുവാവിനെതിരെ കേസെടുത്തത്. എന്നാൽ തെറ്റായ കേസാണെന്നും പരാതിക്കാരിയെ വിവാഹം ചെയ്തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. പരാതിക്കാരിക്കു പ്രായപൂർത്തിയായി. ഹർജിക്കാരന്റെ വാദത്തെ പിന്തുണച്ച് പരാതിക്കാരിയും സത്യവാങ്മൂലം നൽകി. തുടർന്നു കേസ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹിതരായി ഇരുവരും സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നതു കോടതി പരിഗണിച്ചു. ഇക്കാര്യത്തിൽ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും സിംഗിൾ ബെഞ്ച് കണക്കിലെടുത്തു. ഹർജിക്കാരനു വേണ്ടി അഡ്വ.ജോർജ് ജേക്കബ് വേങ്ങൽ ഹാജരായി.
Read More » -
Breaking News
ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടത്!! അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യം, അഞ്ജുവിനെ പോലൊരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തത്- വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: കേരളത്തിൽ സ്പോർട്സിന് അവഗണനയാണെന്നും സ്പോർട്സ് കൗൺസിൽ പ്രവർത്തനരഹിതമാണെന്നുമുള്ള അഞ്ജു ബോബി ജോർജിന്റെ ആക്ഷേപത്തിന് മറുപടിയുമായി കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ രംഗത്ത്. ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. അഞ്ജു കേരളത്തിൽ നിന്നു വളർന്നുവന്ന കായികതാരമാണ്. അതു മറന്ന് ഏതെങ്കിലും കസേരയിലിരുന്ന് പ്രസ്താവനകൾ ഇറക്കരുതെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക രംഗം ഏറ്റവും ശോഭിക്കുന്ന കാലഘട്ടമാണിത്. അടുത്ത ഒളിംപിക്സിൽ കേരളത്തിൽ നിന്നു താരങ്ങൾ ഉണ്ടാകും. സർക്കാർ ഇതുവരെ 5000 കോടി രൂപയാണു കായിക വകുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത്. കായിക സംഘടനകളുടെ ഭാഗത്തു നിന്ന് അപാകതകൾ ഉണ്ടായിട്ടുണ്ട്. മുതിർന്ന കായികതാരങ്ങളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയാറാക്കിയത്. ഇതിനൊക്കെ വിളിച്ചാൽ വരണം. സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം. അതുപോലെ അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യമുണ്ടാകും. അഞ്ജുവിനെ പോലൊരാൾ…
Read More » -
Breaking News
സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിൽ, റിയൽ എസ്റ്റേറ്റിനായി രാഷ്ട്രീയ- സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു, കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടി, മരണത്തിനു പിന്നിൽ ആദായവകുപ്പിന്റെ സമ്മർദമെന്ന് പറയാറായിട്ടില്ല- കർണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും റോയി നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. ഇതിനിടെ കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടാൻ കാരണമായെന്നാണു നിഗമനം. ഇതിനിടെ പല ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനാവാതെ കടുത്ത തീരുമാനത്തിലേക്കു നീങ്ങുകയായിരുന്നെന്നാണ് സംശയിക്കുന്നത്. അതേസമയം ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങൾ ഉൾപ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ നഗരത്തിൽ തുടരുകയാണെന്നും സൂചനയുണ്ട്. 30ന് നടന്ന പരിശോധനയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെയാണു റോയിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്നു പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര…
Read More » -
Breaking News
ഇറാൻ–യുഎസ് ചർച്ചകൾ സജീവം… ഇനിയൊരു ‘മിഡ്നൈറ്റ് ഹാമർ’ അവർ ആഗ്രഹിക്കുന്നുണ്ടാകില്ല, എബ്രഹാം ലിങ്കൺ ലക്ഷ്യമിട്ടെത്തിയ ഇറാൻ F-35C യുദ്ധവിമാനം തകർത്തു- യുഎസ്, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടു, കപ്പൽ പിടിച്ചെടുക്കുമെന്ന് ഭീഷണി
വാഷിങ്ടൺ: സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ടെഹറാൻ ശ്രമിക്കുന്നതായും ഇറാനുമായി സജീവ ചർച്ചകളിലാണ് അമേരിക്കയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മിഡ്നൈറ്റ് ഹാമർ’ എന്ന പേരിൽ വിശേഷിപ്പിച്ച മുൻ സൈനിക നടപടിപോലുള്ള മറ്റൊരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഇറാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. “അവർ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. വീണ്ടും അത്തരം ഒരു സംഭവമുണ്ടാകാൻ അവർ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾ ഇറാനുമായി ചർച്ച നടത്തുകയാണ്,” ട്രംപ് പറഞ്ഞു. ട്രംപിന്റെ പരാമർശങ്ങൾക്കിടെ, യുഎസ് സെൻട്രൽ കമാൻഡ് ഇറാനുമായി ബന്ധപ്പെട്ട പുതിയ സൈനിക സംഭവങ്ങൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ജലപരിധിയിൽ എബ്രഹാം ലിങ്കൺ യുഎസ് വിമാനവാഹിനി കപ്പൽ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ഡ്രോൺ യുഎസ് സേന വെടിവെച്ച് വീഴ്ത്തിയതായി അധികൃതർ അറിയിച്ചു. യുഎസ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസിന്റെ പ്രകാരം, F-35C യുദ്ധവിമാനമാണ് ഡ്രോൺ തകർത്തത്. സംഭവത്തിൽ അമേരിക്കൻ സൈനികർക്കൊന്നും പരിക്കേറ്റിട്ടില്ല. പിന്നാലെ മണിക്കൂറുകൾക്കകം, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ…
Read More » -
Breaking News
“അമ്മേ, അച്ഛാ, ക്ഷമിക്കണം”… മക്കളുടെ അമിത മൊബൈൽ ഉപയോഗം മാതാപിതാക്കൾ തടഞ്ഞു, മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി, മരിച്ചത് 12, 14, 16 വയസുള്ള കുട്ടികൾ!! സഹോദരിമാർ കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നതായി പോലീസ്
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, മൊബൈലിന്റ അമിത ഉപയോഗവും ഓൺലൈൻ ഗെയിമിലുള്ള അഡിക്ഷനും മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. സഹോദരിമാരായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നെന്നും അമിതമായ ഓൺലൈൻ ഗെയിമിങ് ശീലത്തെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കിയത്. പുലർച്ചെ 2.30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണസംഭവം. “അമ്മേ, അച്ഛാ, ക്ഷമിക്കണം”എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പ് കണ്ടു കിട്ടിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നതായും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അതേസമയം സംഭവത്തിൽ പോലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും അവരുടെ ഡിജിറ്റൽ പ്രവർത്തനങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഓൺലൈൻ സംഭാഷണങ്ങളും…
Read More »