Month: February 2026

  • Breaking News

    ‘ഇന്ത്യയുമായി കളിയില്ലെന്ന നിലപാടില്‍ മാറ്റമില്ല, തീരുമാനം എടുത്തത് ആലോചിച്ച് ഉറപ്പിച്ച്’; ഫെഡറല്‍ ക്യാബിനറ്റില്‍ പാക് പ്രധാനമന്ത്രി; രമ്യമായ പരിഹാരത്തിന് തയാറാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഐസിസി

    ഇസ്ലാമാബാദ്: ഐസിസി ട്വന്റി20 ലോകകപ്പില്‍ ഇന്ത്യപാക് പോരാട്ടമുണ്ടാകില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് ഒരു നിലപാടേയുള്ളൂവെന്നും ഫെബ്രുവരി 15ന് ശ്രീലങ്കയില്‍ ഇന്ത്യയ്‌ക്കെതിരേ നിശ്ചയിച്ച മല്‍സരം ടീം കളിക്കില്ലെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്നതില്‍ പാക്കിസ്ഥാനു കൃത്യവും വ്യക്തവുമായ നിലപാടുണ്ട്’- ഫെഡറല്‍ ക്യാബിനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പാക് പ്രധാനമന്ത്രി പറഞ്ഞു. നന്നായി ആലോചിച്ച് കൈക്കൊണ്ട തീരുമാനമാണിതെന്നും ഇതാണു ഈ സന്ദര്‍ഭത്തിലെ ഉചിതമായ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. ‘സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തിക്കൂട’ എന്നതാണ് പാക്കിസ്ഥാന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെയാണു ഞായറാഴ്ച പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കാരണം വ്യക്തമാക്കിയിരുന്നുമില്ല. പാക് സര്‍ക്കാര്‍ നയം വ്യക്തമാക്കിയതോടെ ‘സെലക്ടീവ്’ ആയി ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ ശരികേടുണ്ടെന്നും അത് ലോകകപ്പ് പോലെയുള്ള ഒരു ഇവന്റിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ഐസിസി പ്രസ്താവന ഇറക്കി. സ്‌പോണ്‍സര്‍മാരെയും…

    Read More »
  • Breaking News

    സാമ്പത്തിക ബാധ്യത, കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഒരാള്‍ക്ക് ദാരുണാന്ത്യം, പൊള്ളലേറ്റ ഭാര്യയും മകളും ചികിത്സയില്‍, വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍

    മാനന്തവാടി: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി, കർണാടക കുട്ടയിൽ ദീർഘകാലമായി വ്യാപാരം നടത്തുന്ന സജീർ (44) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും ഒരു കുഞ്ഞും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെ മാനന്തവാടി – തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം. ആത്മഹത്യാ ശ്രമമാണ് എന്നാണ് സൂചന. സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ (14), നിസാൻ (ഒൻപത്), ആയിഷ (രണ്ട്) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അൻപതുശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമത്തെരുവിലെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തുവെച്ചാണ് കാറിൽ തീപടർന്നത്. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ കാർ പിന്നീട് കത്തുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. പെട്രോൾ നിറച്ച രണ്ട് കാനുകൾ കാറിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. ഇവരെത്തിയാണ്…

    Read More »
  • Breaking News

    പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണമാണ് കളവ് പോയത്, പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടണം, അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തന്ന് നോക്ക്, അടിമുടി മാറ്റമുണ്ടാക്കി കാട്ടിത്തരാം

    കൊച്ചി:  പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും സാബു എം. ജേക്കബും ആവശ്യപ്പെട്ടു. ശബരിമലയിലെ പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണം കളവുപോയ കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇവിടെ വന്നപ്പോൾ സിബിഐ. അന്വേഷണത്തിന് നിർദേശിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആഭ്യന്തരവകുപ്പിന് കീഴിലുള്ള എസ്‌ഐടിക്ക് സ്വതന്ത്രമായ അന്വേഷണത്തിന് പരിമിതികളുണ്ട്. അന്വേഷണം നന്നായി നടക്കുന്നുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് മുന്നിൽവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ്. എസ്‌ഐടി തന്നെയാണ് രേഖകൾ നൽകിയിട്ടുള്ളതെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പത്തുവർഷംഭരിച്ചിട്ട് ഇറങ്ങാൻ നേരത്താണ് ശബരി റെയിലിനായി പകുതി പണം ചെലവാക്കാമെന്ന് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് ജനങ്ങളെ വഞ്ചിക്കലാണ്. ഇവർ എവിടുന്നെടുത്താണ് ഈ പണം നൽകുമെന്ന് പറയുന്നത്. 25 വർഷംമുൻപ് ആയിരം കോടിക്ക് തീരേണ്ടിയിരുന്ന പദ്ധതിയാണ് എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് ഒന്നുമല്ലാതാക്കിയത്.…

    Read More »
  • Breaking News

    ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’; വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുറിപ്പുമായി തരൂരിന്റെ മകന്‍; ജെഫ് ബെസോസിന്റെ ഇടപെടലില്‍ നഷ്ടമായത് ലക്ഷക്കണക്കിന് വരിക്കാരെ; തലമുതിര്‍ന്ന എഡിറ്റര്‍മാര്‍ രാജിവച്ചു; ഇതിഹാസ പത്രത്തിന്റെ ചിറകരിയുമ്പോള്‍

    ന്യൂയോര്‍ക്ക്: ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’ (Democracy dies in darkness). 12 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ന്യൂസ് ഡസ്‌കില്‍നിന്നുള്ള ചിത്രം പങ്കുവച്ച് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലോകമെമ്പാടും വായനക്കാരുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്നു പിരിച്ചുവിടപ്പെട്ട മുന്നൂറു ജീവനക്കാരില്‍ ഒരാളാണ് ഇഷാന്‍ തരൂര്‍. ‘ന്യൂസ്‌റൂമി’നെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തു ദുഖിക്കുന്നെന്നും ഇഷാന്‍ കുറിച്ചു. ‘വാഷിംഗ്ടണ്‍ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര വിഭാഗം ജീവനക്കാര്‍ക്കും മറ്റ് നിരവധി മികച്ച സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എന്നെയും ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞങ്ങളുടെ ന്യൂസ് റൂമിനും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തില്‍ പോസ്റ്റിനായി സേവനമനുഷ്ഠിച്ച നിസ്തുലരായ പത്രപ്രവര്‍ത്തകരെയും ഓര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഏതാണ്ട് 12 വര്‍ഷമായി എന്റെ സുഹൃത്തുക്കളും സഹകാരികളുമായിരുന്ന എഡിറ്റര്‍മാരും ലേഖകരും. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു’ തരൂര്‍ എക്‌സില്‍ കുറിച്ചു. 2017 മുതല്‍ ആരംഭിച്ച വേള്‍ഡ് വ്യൂ എന്ന കോളം കൈകാര്യം ചെയ്തിരുന്നത് ഇഷാന്‍ ആയിരുന്നു. അമേരിക്കന്‍ മാധ്യമലോകത്ത്…

    Read More »
  • Breaking News

    നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ​ഗുരുതര പരുക്ക്, അപകടത്തിൽപ്പെട്ട നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവ്, ഇടിച്ച വണ്ടി നിർത്താതെ പോയി, ഫോൺ സ്വിച്ച്ഓഫ് ചെയ്തു, വാഹനമോടിച്ചത് താൻതന്നെ, കാറിനുപിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു, പേടി കാരണമാണ് വാഹനം നിർത്താത്തതെന്ന് രാവിലെ സ്ഥിരീകരണം

    തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് 2 ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരുക്ക്. അപകടത്തിൽ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ഇവരുടെ ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം സുധീർകുമാർ‌ രാജു എന്നാണ് കാറിന്റെ ആർസി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പോലീസ് നൽകിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്നു രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയൻപിള്ള രാജു പറഞ്ഞു. അപകടത്തിനു പിന്നാലെ മണിയൻപിള്ള…

    Read More »
  • Breaking News

    മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ ചൈനീസ് രഹസ്യ നിക്ഷേപം? ഗുരുതര ആരോപണവുമായി സെനറ്റര്‍മാര്‍; അന്വേഷിക്കാന്‍ പെന്റഗണിനു നിര്‍ദേശം; അമേരിക്കയുടെ സൈനിക- രഹസ്യ അന്വേഷണ രംഗത്തും ആശങ്ക; നിക്ഷേപം എത്തിയത് വളഞ്ഞ വഴിയിലൂടെ

    ന്യൂയോര്‍ക്ക്: ചൈനീസ് നിക്ഷേപകര്‍ രഹസ്യമായി ഓഹരികള്‍ കൈക്കലാക്കിയെന്ന ആരോപണങ്ങള്‍ക്കിടയില്‍, സ്പേസ് എക്സിനെക്കുറിച്ച് (space x) അടിയന്തര അന്വേഷണം നടത്താന്‍ രണ്ട് ഡെമോക്രാറ്റിക് യുഎസ് സെനറ്റര്‍മാര്‍ വ്യാഴാഴ്ച പെന്റഗണിനോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണു കത്തുനല്‍കിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്പേസ് എക്സിലെ ചൈനീസ് നിക്ഷേപം ‘ദേശീയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും പ്രധാനപ്പെട്ട സൈനിക, രഹസ്യാന്വേഷണ, സിവിലിയന്‍ നിര്‍മിതികളെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെനറ്റര്‍മാരായ എലിസബത്ത് വാറനും ആന്‍ഡി കിമ്മുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് കത്തെഴുതിയത്. ചൈനയുമായി ബന്ധമുള്ള നിക്ഷേപകര്‍ സ്പേസ് എക്സ് ഓഹരികള്‍ വാങ്ങുന്നത് മറച്ചുവയ്ക്കാന്‍ കേമാന്‍ ഐലന്‍ഡ്സ് (Cayman Islands), ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍വഴി പണം എത്തിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളും കോടതി മൊഴികളും ഉദ്ധരിച്ച് നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച സ്പേസ് എക്‌സ്, അമേരിക്കയുടെ സൈനിക-രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. യുക്രൈന്‍ പ്രതിരോധത്തെ പിന്തുണയ്ക്കുന്ന സ്റ്റാര്‍ലിങ്ക് എന്ന…

    Read More »
  • Breaking News

    ചരിത്ര നേട്ടവുമായി ആര്‍സിബി; ഡല്‍ഹിയെ വീഴ്ത്തി രണ്ടാമതും കിരീടം; ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിടാതെ വെടിക്കെട്ട്‌

    വനിതാ പ്രീമിയർ ലീഗ് 2026 ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വീണ്ടും ചാംപ്യന്മാരായി. ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറായ 203 റൺസ് അടിച്ചുകൂട്ടിയിട്ടും ഡൽഹിക്ക് വിജയിക്കാനായില്ല. സ്മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ ബാറ്റിംഗാണ് ബെംഗളൂരുവിന് ഐതിഹാസിക ജയം സമ്മാനിച്ചത്. വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് വേണ്ടി ഓപ്പണർമാർ വിസ്മയകരമായ തുടക്കമാണ് നൽകിയത്. വെറും 41 പന്തിൽ നിന്ന് 87 റൺസ് അടിച്ചുകൂട്ടി ക്യാപ്റ്റൻ സ്മൃതി മന്ദാന  മുന്നിൽ നിന്ന് നയിച്ചു. 79 റൺസുമായി ജോർജിയ വോൾ ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 165 റൺസ് കിരീടത്തിലേക്കുള്ള പാത സുഗമമാക്കി. തുടർച്ചയായി നാലാം വർഷമാണ് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പരാജയപ്പെടുന്നത്. 2023, 2024, 2025 വർഷങ്ങളിലെ തോൽവിക്ക് പിന്നാലെ 2026-ലും റണ്ണേഴ്സ് അപ്പായി ഒതുങ്ങാനായിരുന്നു ഡൽഹിയുടെ വിധി. നേരത്തെ ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്റ്റൻ ജെമീമ…

    Read More »
  • Breaking News

    മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 16 മരണം; കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേര്‍; അനധികൃത ഖനനമെന്നും സൂചന

    മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് മേഘാലയ ഡിജിപി ഐ. നോങ്‌റാം അറിയിച്ചു. ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാണ്. തങ്‌സ്‌കു മേഖലയിലെ ഖനിയിൽ കൽക്കരി വേർതിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ സ്ഥിരീകരിച്ചു. ‌അശാസ്ത്രീയവും അപകടകരവുമായ ‘റാറ്റ് ഹോൾ’ (Rat-hole) ഖനന രീതി പരിസ്ഥിതിക്കും മനുഷ്യജീവനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014-ൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) മേഘാലയയിൽ നിരോധിച്ചിരുന്നു. 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമ്മിച്ച് അതിലൂടെ ഇഴഞ്ഞു കയറി കൽക്കരി ശേഖരിക്കുന്ന രീതിയാണിത്. ഒരാൾക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന ഇത്തരം തുരങ്കങ്ങൾ ഏത് നിമിഷവും തകരാൻ സാധ്യതയുള്ളവയാണ്. സുപ്രീം കോടതി ഈ…

    Read More »
  • Movie

    ചിരിപ്പിച്ചും മനസ്സ് നിറച്ചും ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” നേടുന്നത് ഗംഭീര പ്രേക്ഷക പ്രതികരണം. ഇന്ന് ആഗോള റിലീസായെത്തിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. പ്രേക്ഷകർക്ക് ഒരുപാട് ചിരിക്കാൻ വക നൽകുന്ന ചിത്രം, അതോടൊപ്പം അവരുടെ മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഒരു ഗംഭീര ഫീൽ ഗുഡ് കോമഡി ഡ്രാമ ആയാണ് ചിത്രം കഥ പറയുന്നത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ആദ്യ പകുതിയിലെ ഗംഭീര കോമഡിയും രണ്ടാം…

    Read More »
  • Breaking News

    ഫോണിൽ സംസാരിച്ച് നടക്കവെ പാർലമെന്റ് കവാടത്തിൽ വഴുതി വീണ് കാലിനു പൊട്ടൽ, വീൽചെയറിൽ പാർലമെന്റ് സമ്മേളനത്തിനെത്തി തരൂർ- വീഡിയോ

    ന്യൂഡൽഹി: ഫോണിൽ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തിൽ കാൽ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയിൽ അടിച്ചുവീണ തരൂരിന് പരിശോധനയിൽ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ് നടപടികൾക്കായെത്തിയ തരൂർ, പ്രതിഷേധങ്ങൾക്കിടയിലൂടെ ഫോണിൽ സംസാരിച്ച് നടക്കുമ്പോഴാണ് പടികളിൽ കാൽ തെന്നി വീണത്. വീഴ്ചയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് കാലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയത്. അതേസമയം പരുക്കേറ്റെങ്കിലും തന്റെ പാർലമെന്ററി പ്രവർത്തനങ്ങൾ മുടങ്ങില്ലെന്ന് ശശി തരൂർ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ വീൽചെയറിൽ പാർലമെന്റിലെത്തുമെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണി അദ്ദേഹം വീൽചെയറിൽ പാർലമെന്റിലെത്തുകയും ചെയ്തു. जब अचानक से सीढ़ियों पर कांग्रेस सांसद शशि थरूर फिसल कर गिर गए तो झट से अखिलेश जी उनको संभालते हुए उठाया… pic.twitter.com/bUl3OIe2jb — मनीष यादव रायबरेली…

    Read More »
Back to top button
error: