Month: February 2026

  • Breaking News

    അവർ ഇപ്പോഴും സംസാരിക്കുന്നത് ബോഫോഴ്‌സ് പോലുള്ള കരാറുകളെക്കുറിച്ച്!! പ്രായമൊക്കെ ആയില്ലേ, ഖാർഗെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചോളൂ…പ്രതിപക്ഷത്തിന് മടുത്തു അവർ ഇറങ്ങിപ്പോയി- പ്രതിപക്ഷത്തെ പേരെടുത്തു പറഞ്ഞ് മോദിയുടെ പരിഹാസം, ലോകശക്തികൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ താത്പര്യപ്പെടുന്നു… പ്രധാനമന്ത്രി

    ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാജ്യസഭയിൽ മറുപടി നൽകുന്നതിനിടെ, പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയതും പ്രതിപക്ഷ എംപിമാർ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു രം​ഗത്തെത്തുകയായിരുന്നു. ഏകാധിപത്യത്തിനെതിരേയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രസംഗം തടസപ്പെടുത്തിയതോടെ മോദി ഇടയ്‌ക്കൊന്നു നിർത്തി. തുടർന്ന് പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ഇരുന്ന് മുദ്രാവാക്യം വിളിച്ചോളുവെന്ന് മോദി പരിഹസിച്ചു. തുടർന്നും മുദ്രാവാക്യങ്ങൾ വിളിച്ച പ്രതിപക്ഷ എംപിമാർ, മിനിറ്റുകൾക്കുശേഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. പ്രതിപക്ഷത്തിന് മടുത്തെന്നും അവർ ഇറങ്ങിപ്പോയെന്നും മോദി വീണ്ടും പരിഹാസം തുടർന്നു. 2014-ൽ കോൺഗ്രസ് ഒരുപാട് പ്രശ്‌നങ്ങൾ ബാക്കിവെച്ചു. അത് ശുദ്ധീകരിക്കാൻ തന്റെ സർക്കാരിന് ഒരുപാട് ശ്രമിക്കേണ്ടിവന്നു. അവർ കാരണം ഇന്ത്യയെക്കുറിച്ച് ലോകത്തിന് പ്രത്യേക ധാരണയുണ്ടായിരുന്നു. അത് മാറ്റാൻ സമയം ചെലവഴിക്കേണ്ടിവന്നുവെന്നും മോദി പറഞ്ഞു. പിന്നാലെ യൂറോപ്യൻ…

    Read More »
  • Breaking News

    മരിച്ചിട്ടും സി.ജെ. റോയിയെ വേട്ടയാടുകയാണ്, ബോർഡിലുള്ള ആളെപ്പോലെ സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്, പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്, ഞങ്ങളുടെ പക്കൽ കള്ളപ്പണമോ, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല- ടി.എ. ജോസഫ്

    കൊച്ചി: മരിച്ചിട്ടും ഡോ. സി.ജെ.റോയിയെ വിടാതെ സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടുകയാണെന്നു കോൺഫിഡന്റ് ഗ്രൂപ്പ്. തങ്ങളുടെ പക്കൽ കള്ളപ്പണമോ ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല, കമ്പനിയുടെ ഭാവിയെക്കുറിച്ച് ഒരാൾക്കും ആശങ്ക വേണ്ടെന്നും മുൻപു പ്രവർത്തിച്ചിരുന്ന അതേ ഊർജത്തോടെ മുന്നോട്ടു പോകുമെന്നും കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. കമ്പനിയുടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ജോസഫ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതുപോലെ കമ്പനി ചെയർമാൻ സി.ജെ. റോയി മരിച്ചുകഴിഞ്ഞപ്പോൾ ആശങ്കകൾ ഉണ്ടായത് സ്വാഭാവികമാണെന്നും ഒട്ടേറെ നിക്ഷേപകർ തങ്ങളെ വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇകാര്യങ്ങൾ വാർത്താ സമ്മേളനം വിളിച്ച് വിശദമാക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും പോലീസ് അന്വേഷണവും മറ്റുമായി ബെംഗളുരുവിൽ തന്നെ നിൽക്കേണ്ടി വന്നതിനാലാണ് അത് സാധിക്കാതിരുന്നത് എന്നും ജോസഫ് പറഞ്ഞു. കേരളത്തിലും ബെംഗളുരുവിലുമാണ് കോൺഫി‍ഡന്റ് ഗ്രൂപ്പ് കൂടുതലായി പ്രവർത്തിക്കുന്നത്. എന്നാൽ ബെംഗളുരുവിൽ അപ്പാർട്ട്മെന്റുകളുടെ നിർമാണത്തേക്കാൾ 2–3 വർഷമായി മാസ്റ്റർ ഡെവലപ്പർ എന്ന നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കൂടിയ അളവിൽ സ്ഥലം വാങ്ങി ബിൽഡർമാർക്ക് സംയുക്തമായി വികസിപ്പിക്കാൻ…

    Read More »
  • Breaking News

    ഭർത്താവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാമുകനുമായി ചേർന്ന് കഴുത്തുഞെരിച്ച് കൊന്ന് വാഹനാപകടമാക്കി, മോഷണമെന്ന് വരുത്തിതീർക്കാൻ കാതിൽ കിടന്ന കമ്മലുകളും ഫോണും പ്രതികൾക്ക് നൽകി, ബോധരഹിതയായതായി അഭിനയിച്ചു കിടന്നു!! വീണ്ടും ഹണിമൂൺ കൊലപാതകം, കുടുക്കിയത് ആശിഷിന്റെ ശരീരത്തിലെ മുറിവുകൾ

    ജയ്പുർ: രാജസ്ഥാൻ സ്വദേശിയായ ഹണിമൂണിനിടെ നവവരൻ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്നു കണ്ടെത്തൽ. ഭാര്യയും കാമുകനും കൂട്ടാളികളും ചേർന്നു യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയാണെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൽ കാമുകനായ സഞ്ജുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ ഭാര്യ അഞ്ജുവാണു ഭർത്താവ് ആശിഷിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. കേസിൽ 4 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവദിവസം വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ ഭർത്താവിനെ അജ്ഞാത വാഹനം വന്നിടിച്ചെന്നാണു 23കാരിയായ അഞ്ജു പോലീസിനോട് പറഞ്ഞത്. അപകടത്തിന് പിന്നാലെ തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു. എന്നാൽ, അഞ്ജുവിന്റെ മൊഴിയിൽ പോലീസിനു സംശയം തോന്നിയതാണു കേസിൽ വഴിത്തിരിവായത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആശിഷിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ കഴുത്തു ഞെരിച്ചതായും കണ്ടെത്തി. പക്ഷെ ഒപ്പമുണ്ടായിരുന്ന അഞ്ജുവിന് പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞതും സംശയത്തിനിടയാക്കി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അഞ്ജു തന്റെ വീടിനടുത്തുള്ള സഞ്ജു എന്ന യുവാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ വഴി പോലീസ് കണ്ടെത്തി. അഞ്ജുവും ആശിഷും മൂന്നു…

    Read More »
  • Breaking News

    സന്തോഷ് ട്രോഫിയിൽ പഞ്ചാബി മല്ലന്മാരെ 4-0 മലർത്തിയടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ ഇതാ ഫൈനലിൽ

    santosh-trophyദിബ്രുഗഡ് (അസം): സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ ഒറ്റ​ഗോൾ പോലും അടിക്കാൻ സമ്മതിക്കാതെ 4- 0ന് തകർത്ത് കേരളം ഫൈനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. റെയിൽവേസിനെ 2- 0 ന് തകർത്ത് സർവീസസും ഫൈനലിൽ കടന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസും കേരളവും ഏറ്റുമുട്ടും. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ മുഹമ്മദ് അജസലിന്റെ വകയായിരുന്നു ആദ്യ ഗോൾ. 16–ാം മിനിറ്റിൽ വി. അർജുൻ എടുത്ത കോർണർ കിക്കിന് അജസൽ തലവച്ചു കൊടുത്തതോടെ സ്കോർ- 1-0. 34–ാം മിനിറ്റിൽ രണ്ടാം ഗോൾ. വി. അർജുന്റെ ഗ്രൗണ്ട് ബോൾ കോർണർ ബിബിൻ അജയനിലേക്ക്. ബിബിൻ പാസ് നീട്ടിയത് പോസ്റ്റിൽ കാത്തുനിന്ന റിയാസിന്. റിയാസിന്റെ ഷോട്ട് വലയിൽ. 2- 0. പിന്നീട് മൂന്നാം ഗോൾ പിറന്നത് 45–ാം മിനിറ്റിൽ. അജസൽ നൽകിയ പന്ത് എടുത്ത് ഇടത് വിങ്ങിലൂടെ മുന്നേറിയ എം.…

    Read More »
  • Breaking News

    MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്… എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂ, നിയമസഭാം​ഗത്തിന് ഇല്ല… നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ തന്റെ അവസ്ഥ വിവരിച്ച് മാത്യു ടി തോമസ് എംഎൽഎയുടെ പോസ്റ്റ്

    എംഎൽഎ, എംപി തുടങ്ങിയ ബോർഡുകൾ വെച്ച ഭരണാധികാരികളുടെ വാഹനങ്ങൾ നിരന്തരം നിരത്തുകളിലൂടെ ചീറിപ്പായാറുണ്ട്. എന്നാൽ, നിയമസഭാംഗം എന്ന് പൂർണമായും മലയാളത്തിൽ എഴുതിയ ബോർഡ് വെച്ച വാഹനങ്ങൾ ആർക്കും അത്ര പരിചിതമാവില്ല. ഇത്തരത്തിൽ വാഹനത്തിന് മുന്നിൽ മലയാളത്തിലുള്ള ബോർഡ് വെച്ചതിന്റെ പൊല്ലാപ്പിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് തിരുവല്ല എംഎൽഎയും ജെഡിഎസ് നേതാവുമായ മാത്യു ടി തോമസ്. പൊല്ലാപ്പിനു കാരണം വേറൊന്നുമല്ല, മാത്യു ടി തോമസ് ഉപയോഗിക്കുന്ന വാഹനത്തിന് മുന്നിൽ നിയമസഭാംഗം എന്ന് മലയാളത്തിൽ എഴുതിയ ബോർഡാണ് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വാഹനവുമായി നിയമസഭയിൽ എത്തിയ ശേഷം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഇത് എംഎൽഎമാരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമാണെന്നും അത് മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിക്കൂവെന്നുമാണ് വാച്ച് ആൻഡ് വാർഡ് പറഞ്ഞത്. വാച്ച് ആൻ വാർഡിന് MLA എന്നതിന്റെ മലയാളം അറിയാത്തതാണോ അതോ പെട്ടെന്നു കണ്ടപ്പോൾ കൺഫ്യൂഷൻ അടിച്ചതാണോയെന്ന് അറിയില്ല, ഏതായാലും…

    Read More »
  • Movie

    “നാല്പതുകളിലെ പ്രണയം” ഫെബ്രുവരി 13 മുതൽ…

    ഹൃദ്യമായ ഒരു പ്രണയകഥ അതാണ് “നാല്പതുകളിലെ പ്രണയം” നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരി 13 മുതൽ കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം . പ്രണയത്തോടൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഷഹബാസ് അമൻ ,നിത്യ മാമൻ , ഗിരീഷ് നാരായൺ ,അന്നപൂർണ പ്രദീപ് , അമൃത ജയകുമാർ ,കാഞ്ചന ശ്രീറാം ,ഐശ്വര്യ മോഹൻ ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. ആശ വാസുദേവൻ നായർ , ജെറി ജോൺ , കുടശ്ശനാട്‌ കനകം ,ശ്രീദേവി ഉണ്ണി , മഴ രമേശ് , ഗിരിധർ കൃഷ്ണ ,ക്ഷമ ,മെർലിൻ , പാർഥിപ്, ഷഹനാസ്, ധന്യ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു…

    Read More »
  • Movie

    ഒരു ചിത്രവുംഏഴ് ആക്ഷൻ കോറിയോ ഗ്രാഫേഴ്സും

    സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക് ഷൻ . മികച്ച ആക് ഷനു കൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ നിരവധി സംവിധായകരും നമുക്കുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്. മലയാളത്തിലെ മുൻ നിരതാരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്. ജോജു ജോർജിനെ നായകനാക്കി ഏ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്. പ്ലാൻ്റർ മാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അര ഡസനി ലേറെ ആക്ഷനുകളാണുള്ളത്. ‘ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും . ഒരുക്കുന്നത് വ്യത്യസ്ഥരായ കോറിയോ ഗ്രാഫേഴ്മ്പാണ്. സ്റ്റണ്ട് സെൽവ,, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ. തപസ്സി, ജാക്കി…

    Read More »
  • Movie

    ഏപ്രിൽ ഒമ്പതിന് പള്ളിച്ചട്ടമ്പി

    ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ്, അമ്പത്തിയെട്ട് കാലഘട്ടങ്ങളിൽ , കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് പള്ളി ചുട്ടമ്പി’. ടൊവിനോ തോമസ്സിനെ നായകനാക്കി ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നൂറ്റിമുപ്പതോളം ദിവസ്സങ്ങൾ നീണ്ട ചിത്രീകരണം പൂർത്തിയായിരി ക്കുന്നു കാഞ്ഞാർ ( തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂർ, ചാലക്കുടി, ഒഗനക്കൽ, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം.. സമീപകാല മലയാള സിനിമയിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ടൊവിനോ തോമസ്സിൻ്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. ഒരു മലയോര , കാർഷിക ഗ്രാമത്തിലെ അധ്വാനികളായ…

    Read More »
  • Movie

    ജപ്പാനിലും ‘പുഷ്പ’ തരംഗം; 14 ദിവസം കൊണ്ട് 6.1 കോടി കളക്ഷൻ നേടി അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂൾ’

    ഇന്ത്യയിൽ ചരിത്രം കുറിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 ദിവസത്തിനുള്ളിൽ 6.1 കോടി രൂപ (105 ദശലക്ഷം യെൻ) ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കി. ഏകദേശം 17,000-ത്തോളം ആളുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ജാപ്പനീസ് തിയേറ്ററുകളിൽ സിനിമ കാണാനെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും സെലക്ടീവായ സിനിമാ വിപണികളിലൊന്നായ ജപ്പാൻ അല്ലു അർജുനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണയായി ദൈർഘ്യം കുറഞ്ഞ സിനിമകൾക്ക് മുൻഗണന നൽകുന്ന ജാപ്പനീസ് പ്രേക്ഷകർ, 3 മണിക്കൂർ 40 മിനിറ്റ് നീളമുള്ള ഈ ബ്രഹ്മാണ്ഡ ചിത്രത്തെ നെഞ്ചിലേറ്റിയത് താരത്തിന്‍റെ ആഗോള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ സാംസ്കാരിക അംബാസഡറായി അല്ലു അർജുൻ മാറിക്കൊണ്ടിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ 2’വിലൂടെ ഭാഷയുടെയും സംസ്കാരത്തിന്‍റേയും അതിർവരമ്പുകൾ ഭേദിച്ച് ജപ്പാനിലെ മുഖ്യധാര സിനിമാ ചർച്ചകളിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.…

    Read More »
  • Movie

    ഇന്ദ്രൻസ് ചിത്രം “ആശാൻ” പ്രിവ്യു ഷോ, ചിത്രത്തിന്റെ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ഫെബ്രുവരി 5 ന്

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കൊച്ചിയിൽ വെച്ച് നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമങ്ങളും സിനിമാ ലോകത്തെ പ്രമുഖരും എത്തിച്ചേർന്ന പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ ചിത്രത്തിന് ഗംഭീര പ്രതികരണം. മറ്റൊരു മനോഹരമായ ചിത്രം കൂടി ജോൺ പോൾ ജോർജ് നൽകി എന്നഭിപ്രായപെട്ട പ്രേക്ഷകർ, ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരുടെ പ്രകടന മികവിനെയും അഭിനന്ദിച്ചു. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗംഭീര എന്റെർറ്റൈനെർ ആണ് ചിത്രമെന്ന അഭിപ്രായമാണ് എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പങ്കു വെക്കുന്നത്. ചിത്രത്തിന്റെ കേരളാ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഫെബ്രുവരി 5 നാണു ചിത്രത്തിന്റെ ആഗോള റിലീസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ…

    Read More »
Back to top button
error: