Month: February 2026

  • Movie

    രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ 2026 മാർച്ച് അവസാനവാരം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പുതിയ തീയതിയിലേക്കു മാറ്റുകയാണുണ്ടായത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന, നടൻ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു…

    Read More »
  • Breaking News

    ഇതു ടീമുകളുടേയും യാത്ര പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇം​ഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ

    ഹരാരെ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇരു ടീമിന്റെ അപരാജിത ജൈത്രയാത്രയ്ക്ക് ഇന്ന് ഫുൾസ്റ്റോപ്പ് വീഴുകയാണ്. ആറാം കിരീടത്തിൽ കണ്ണുവെച്ചാണ് ആയുഷ് മാത്രെയുടെ കീഴിൽ ഇന്ത്യൻ കൗമാരപ്പട ഇറങ്ങുന്നത്. മറു സൈഡിൽ ഇംഗ്ലണ്ടിനാകട്ടെ 27 വർഷമായി മോഹിക്കുന്ന ആ കപ്പെടുക്കുകയെന്നതാണ് ലക്ഷ്യം. അവസാനമായി 1998 ലാണ് ഇം​ഗ്ലണ്ട് കപ്പുയർത്തിയത്. അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ രണ്ട്അപരാജിതശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശം അതിന്റെ മൂർദ്ധന്യത്തിലെത്തുമെന്ന് ഉറപ്പ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ. കണക്കുകൾ വച്ചുനോക്കിയാൽ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയർത്തിയത്. 2024-ലാണ് അവസാനമായി ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്ട്രേലിയയോട് ഫൈനലിൽ കീഴടങ്ങുകയായിരുന്നു. അതേസമയം തുടർച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്. സെമിയിൽ റെക്കോഡ് റൺ ചേസ് നടത്തി അഫ്ഗാനിസ്താനെ കീഴടക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഒരു പടിക്ക് കൂട്ടിയിട്ടുണ്ട്. കൂടാതെ ഓപ്പണർമാരായ വൈഭവ് സൂര്യവംശി, മലയാളി താരം ആരോൺ ജോർജ് എന്നിവരുടെ…

    Read More »
  • Breaking News

    കാർ പാർക്കുചെയ്യുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു, പട്ടാപ്പകൽ എഎപി നേതാവ് ലക്കി ഒബ്‌റോയിക്ക് ദാരുണാന്ത്യം, പഞ്ചാബിൽ ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ല, അപ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ്

    ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധറിൽ പട്ടാപ്പകൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതരായ അക്രമികൾ നടുറോഡിൽ വെടിവച്ചു കൊന്നു. ജലന്ധറിലെ മോഡൽ ടൗണിലുള്ള ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ ലക്കിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാവിലെ ഗുരുദ്വാരയ്ക്ക് പുറത്ത് തന്റെ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ലക്കി ഒബ്‌റോയിക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ദേഹത്ത് അഞ്ച് വെടിയുണ്ടകൾ ഏറ്റു. ഉടൻതന്നെ ലക്കി ഒബ്റോയിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിനു പിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ ചോദിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകരാറിലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയും ആരോപിച്ചു.

    Read More »
  • Breaking News

    വിവാഹിതയായ സ്ത്രീക്ക് ‘വിവാഹവാഗ്ദാനം’ ചൂണ്ടിക്കാട്ടി ബലാത്സംഗ കേസ് നൽകാനാകില്ല, വിവാഹബന്ധം നിലനിൽക്കുമ്പോൾ  നിയമപരമായി വീണ്ടും വിവാഹം കഴിക്കാൻ അർഹതയില്ല!! യഥാർത്ഥ ബലാത്സം​ഗ കേസുകൾ കോടതികൾ തിരിച്ചറിയണം: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി

    ന്യൂഡൽഹി: സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വിരോധത്തിലേക്ക് മാറുമ്പോൾ ക്രിമിനൽ നീതി സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ആശങ്കാജനകമാണെന്ന് സുപ്രീം കോടതി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ഉണ്ടായ ശാരീരികബന്ധം ‘വിവാഹവാഗ്ദാനം’ എന്ന പേരിൽ ബലാത്സംഗ കേസാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. വിവാഹബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീയ്ക്ക് നിയമപരമായി വീണ്ടും വിവാഹം കഴിക്കാൻ അർഹതയില്ലാത്തതിനാൽ, ‘വ്യാജ വിവാഹവാഗ്ദാനം’ എന്ന അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വനിതാ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു അഭിഭാഷകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഈ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പരാതിക്കാരി ബന്ധം ഉണ്ടായിരുന്ന കാലയളവിൽ തന്നെ വിവാഹിതയാണെന്ന വസ്തുത പരിഗണിച്ച്, ഇത് “സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വഷളായ ക്ലാസിക് കേസ്” ആണെന്ന് ബെഞ്ച് നിരീക്ഷിച്ചു. “ ഒരു വാദത്തിനായി പോലും വിവാഹവാഗ്ദാനം ഉണ്ടായിരുന്നുവെന്ന് അംഗീകരിച്ചാലും,…

    Read More »
  • Breaking News

    രാഹുലിനെതിരെയുള്ള മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി ഫെന്നി നൈനാൻ; ‘പൊലീസിന് പരാതി നൽകുന്നതിനു പകരം തനിക്കെതിരെ അവർ നേതാക്കൾക്ക് പരാതി നൽകിയത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ്‘

    പത്തനംതിട്ട: രാഹുൽ മാക്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് പരാതിക്കാരിക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി നൽകിയാൽ പോരേ. തനിക്കെതിരെ എന്തു കാര്യത്തിനാണ് നേതാക്കൾക്ക് പരാതി നൽകിയത്, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് നേതാക്കൾക്ക് അവർ പരാതി നൽകിയത്. മാധ്യമങ്ങളോട് പ്രതികരിക്കവെ ഫെന്നി നൈനാൻ പറഞ്ഞു. താൻ പരാതിക്കാരിയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത് ആരാണെന്നത് വ്യക്തമാണ്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്. മാധ്യമപ്രവർത്തക ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ പരാതിക്കാരി തയ്യാറാകണം. നിലവിൽ, തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം മൂന്നാം പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസും ഉടൻ ഫയൽ ചെയ്യും. ഫെന്നി നൈനാൻ പറഞ്ഞു.

    Read More »
  • Breaking News

    ‘സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവർ എനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ല‘- രാഹുൽ ​ഗാന്ധിക്കെതിരെ മോദി

    ദില്ലി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ ഗാന്ധികുടുംബത്തിനും കോൺഗ്രസിനുമെതിരേ വാക്പോരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്നേഹത്തിൻ്റെ കട തുറക്കുമെന്നു പറയുന്നവർ തനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ലെന്ന് മോദി പറഞ്ഞു. സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവരാണിതിന് ശ്രമിക്കുന്നതെന്ന് രാഹുൽഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനുശേഷം ഭരണകക്ഷി അംഗങ്ങൾ സാക്ഷിയാക്കിയായിരുന്നു മോദിയുടെ ഒന്നരമണിക്കൂറിലധികം നീണ്ട പ്രസംഗം. യൂറോപ്യൻ യൂണിയൻ അടക്കം ഒൻപതു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ പരാമർശിച്ച മോദി, യു.എസ്. കരാറിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. സംസാരിക്കാൻ ആദ്യം അവസരം നൽകണമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഖാർഗെയ്ക്ക് രണ്ടുമിനിറ്റ് നൽകണമെന്ന് സി.പി.എം. അംഗം ബ്രിട്ടാസും പറഞ്ഞു. അത് അനുവദിക്കാത്തതോടെ ഖാർഗെയും അദ്ദേഹത്തെ പിന്തുണച്ച കോൺ​ഗ്രസ്, ഡി.എം.കെ., ഇടത് പാർട്ടി എംപിമാർ പ്രതിഷേധം രേഖപ്പെടുത്തി. തൃണമൂൽ അംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല. പ്രസംഗം തുടങ്ങിയപ്പോൾതന്നെ ഖാർഗെയെക്കുറിച്ച് മോദി പരാമർശിച്ചു; ‘പ്രായമായില്ലേ, ഇരുന്ന് മുദ്രാവാക്യം വിളിച്ചോളൂ’ എന്നാണ്…

    Read More »
  • Breaking News

    യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നു, ശബ്ദം കേട്ടയുടനെ പാനിക്ക് ആയി, നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണ്, മണിയന്‍പിള്ള രാജു പോലീസ് പിടിയില്‍, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

    തിരുവനന്തപുരം: യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സംഭവത്തിൽ നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  രാജുവിനെ വൈദ്യപരിശോധനയ്ക്കു ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാൽ എഫ്ഐആറില്‍ നടന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ തന്നെ മണിയൻ പിള്ള രാജുവിന്റെ വൈദ്യപരിശോധന നടത്തും. അതേസമയം, യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. താൻ ഒരു ക്യാൻസർ രോഗിയാണ്. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും ശബ്ദം കേട്ട ഉടനെ പാനിക് ആയി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു പ്രതികരിച്ചു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ്…

    Read More »
  • Breaking News

    മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് സഹസംവിധായിക അടക്കം എട്ടുപേർ പിടിയിൽ!! സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നത് പ്രതികൾ- പോലീസ്

    ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിവസ്തുക്കളുമായി പിടിയിൽ. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് പിടിയിലായ അഞ്ജു കൃഷ്ണ. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലീസിന്റെ പിടിയിലായത്. ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റാണ് മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്. നേരത്തെ ഇവർക്കു ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം അഞ്ജു കൃഷ്ണ, വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക്…

    Read More »
  • Breaking News

    സ്കൂളിൽ കയറ്റേണ്ടന്നു പറഞ്ഞത് മാനേജ്മെന്റ്, ആജ്ഞ അനുസരിച്ച സുരക്ഷാ ജീവനക്കാരന്റെ പണി കളഞ്ഞ് സ്കൂൾ മാനേജർ, ആരെയും തടയാൻ നിർദേശിച്ചിരുന്നില്ല, കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചു- മാനേജർ, അക്കാദമിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു, അധ്യാപികയെ തടഞ്ഞ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ്, കേസെടുത്ത് വനിതാ കമ്മിഷൻ

    കൊട്ടാരക്കര: ചുരിദാർ ധരിച്ച് സ്കൂളിലെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിക്കുന്നതു തടഞ്ഞ സംഭവത്തിൽ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടിസ്. മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്നു കാണിച്ചാണ് സ്‌കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ചുരിദാർ ധരിച്ചതിന് പ്രഥമാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാത്തതിന് വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു. അതേസമയം പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മാനേജ്‌മെന്റ് പുറത്താക്കി. നെടുവത്തൂർ ഇ.വി.എച്ച്.എസിലെ പ്രഥമാധ്യാപിക സിന്ധുവിനു മുന്നിൽ സ്‌കൂൾ ഗേറ്റടയ്ക്കുകയും പ്രധാനാധ്യാപികയെന്ന പരിഗണന നൽകാതെ അവഹേളിക്കുകയും ചെയ്ത സുരക്ഷാ ജീവനക്കാരൻ ശശാങ്കനെയാണ് സ്‌കൂൾ മാനേജർ കെ. സുരേഷ്‌കുമാർ പുറത്താക്കിയത്. ചുരിദാർ ധരിച്ചെത്തുന്നതിന്റെ പേരിൽ ആരെയും തടയാൻ നിർദേശിച്ചിരുന്നില്ലെന്നും കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ അപകീർത്തിപ്പെടുത്തുന്നതും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതുമാണെന്നും മാനേജർ പറയുന്നു. അതേസമയം അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാരണംകാണിക്കൽ…

    Read More »
  • Breaking News

    ‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർ​ഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി​‘- എം. വി ​ഗോവിന്ദൻ

    കണ്ണൂർ: ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരണമെന്ന് പറയുന്നത് ഞങ്ങളിൽ ആർക്കെങ്കിലും മന്ത്രിമാരോ മുഖ്യമന്ത്രിയോ ആകാനല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തിൻ്റെ ഗ്രാമങ്ങളെല്ലാം നഗരങ്ങളോട് കിടപിടിക്കത്തക്കവണ്ണം വികസിച്ചു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി.  സംസ്ഥാനത്തിൻ്റെ വികസനത്തിന് പണം തടസ്സമായപ്പോൾ കിഫ്ബിയെ ഉയർത്തിക്കൊണ്ടുവരാൻ നീക്കം നടത്തി. അതിനെ മലർപ്പൊടിക്കാരൻ്റെ സ്വപ്നമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഭരിച്ച 10 വർഷം കേരളത്തിൽ വർഗീയസംഘർഷങ്ങളോ കലാപങ്ങളോ ഉണ്ടായില്ല. വിശ്വാസികളെ ചേർത്തുനിർത്തി വേണം വർഗീയതയെ പ്രതിരോധിക്കാൻ. എൽഡിഎഫ് സർക്കാർ അതിൽ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ മാനേജർ പി.സന്തോഷ് കുമാർ എം.പി., ജാഥാംഗങ്ങളായ മാത്യു കുന്നപ്പള്ളി, കെ.എസ്.സലിഖ, സംഘാടകസമിതി സെക്രട്ടറി കെ.ശശിധരൻ, എൻ.ചന്ദ്രൻ, ടി.വി.രാജേഷ്, എ.പ്രദീപൻ, എം.സുരേന്ദ്രൻ, പി.പുരുഷോത്തമൻ, കെ.അനുശ്രീ, കെ.ബാബുരാജ്, എം.കെ.മുരളി, ടി.ഭാസ്‌കരൻ, വി.സി.വാമനൻ, കെ.മുകുന്ദൻ, എ.ജയപ്രകാശൻ, അബ്ദുൾ സത്താർ എന്നിവർ പങ്കെടുത്തു. കാറിനുള്ളിൽ…

    Read More »
Back to top button
error: