Month: February 2026

  • Breaking News

    ജനറൽ എം.എം. നരവനെയുടെ ആത്മകഥ അനുമതിയില്ലാതെ പുറത്തിറങ്ങിയതിൽ അന്വേഷണം; രാഹുലിന്റെ കൈയ്യിൽ പുസ്തകമെത്തിയത് ദുരൂഹമെന്ന് ബിജെപി; അച്ചടിച്ചിട്ടില്ലെന്ന് പെൻ​ഗ്വിൻ ബുക്ക്സ്

    ദില്ലി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാഴ്‌സ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയുടെ ഹാർഡ്‌കവർ പതിപ്പ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ പ്രദർശിപ്പിച്ച സംഭവത്തിൽ വൻ വിവാദത്തിലേയ്ക്ക്. പുസ്തകം നിലവിലില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇതിൻ്റെ അനധികൃത വിതരണത്തെക്കുറിച്ച് ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തിയത് ദുരൂഹമാണെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൻ്റെ അച്ചടിച്ച കോപ്പി പാർലമെൻ്റിൽ എത്തിയത് സുരക്ഷാ ലംഘനമായാണ് അധികൃതർ വിലയിരുത്തുന്നത്. പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽ പോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇതിൻ്റെ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ വ്യക്തമാക്കി. ഈ പുസ്തകത്തിൻ്റെ സമ്പൂർണ പ്രസിദ്ധീകരണത്തിന് അവകാശമുണ്ടെന്നും അത് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. സാധാരണയായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രചനകൾ പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ കേന്ദ്രത്തിൻ്റെ അനുമതി…

    Read More »
  • Breaking News

    ശബരിമല സ്വർണ്ണക്കേസിൽ നടൻ ജയറാമിനെയും ചോ​ദ്യം ചെയ്യാൻ വിളിപ്പിച്ചു; പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കൃത്യമായ സ്വഭാവം അറിയാനെന്ന് ഐ.ഡി

    കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് ഐ.ഡി. നോട്ടീസ് നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഐ.ഡി. വിവരം പരിശോധിക്കുന്നതിന്റെ ഭാ​ഗമായാണ് ജയറാമിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ ജയറാമിനെ സാക്ഷിയെന്ന നിലയിൽ എസ്ഐടി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഡിയും ചോദ്യംചെയ്യലിനായി ജയറാമിനെ വിളിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയേയും ചോദ്യംചെയ്യലിനായി ഐ.ഡി. വിളിപ്പിച്ചേക്കുമെന്നാണ് വിവരം. “ജയറാമിന് ഞങ്ങൾ ഔപചാരിക സമൻസ് അയച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ കൃത്യമായ സ്വഭാവം മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ സ്വത്തുക്കളുടെ നീക്കത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സഹായകമായേക്കാവുന്ന കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന് നൽകാൻ കഴിയുമോ എന്ന് ഞങ്ങൾ അന്വേഷിക്കുന്നു,” ഇഡി വൃത്തങ്ങൾ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ ജയറാം മൊഴി നൽകിയിരുന്നു. ശബരിമലയിലെ പ്രധാനപ്പെട്ട ഒരാൾ എന്ന നിലയ്ക്കായിരുന്നു പരിചയം. മകരവിളക്ക് സമയത്താണ് പോറ്റിയെ…

    Read More »
  • Breaking News

    ഹോട്ടൽ മുറിയിൽ വച്ച് സിപിഎം മുൻ എംഎൽഎ കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിച്ചു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം… ചുമത്തിയിരിക്കുന്നത് 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

    തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിൽ സംവിധായകനും സിപിഎം മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മുന്നോടിയായി നടന്ന ഡോക്യുമെന്ററി സ്ക്രീനിങ്ങിനെത്തിയ സിനിമാ പ്രവർത്തകയെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞുമുഹമ്മദ് കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു. അഞ്ചു വർഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കൻറോൺമെൻറ് പോലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെൻററി സംവിധായികയായ ചലച്ചിത്ര പ്രവർത്തകയാണ് പരാതിക്കാരി. അതേസമയം‌ തനിക്കെതിരായ പരാതി വ്യാജമാണെന്ന് കുഞ്ഞുമുഹമ്മദ് നേരത്തെ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് കുറ്റക്കാരനെന്ന് ഉറപ്പിച്ച് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 6ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെൻററി സ്ക്രീനിങ്ങിനെത്തിയതായിരുന്നു സംവിധായിക. ഇതിനിടെ ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം. രഹസ്യമൊഴിയിലും സംവിധായിക ഈ പരാതി ആവർത്തിച്ചു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി. കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തിൽ…

    Read More »
  • Breaking News

    കോളടിച്ചത് ബം​ഗ്ലാദേശിന്, ഒരു പിഴയും ചുമത്തില്ല, എക്സ്ട്രാ ബോണസായി ഒരു മത്സരം ബം​ഗ്ലാ​ദേശിൽ…നാണക്കേടിൽ നിന്ന് രക്ഷനേടാൻ ബം​ഗ്ലാദേശിനെക്കൊണ്ട് കത്തയപ്പിച്ച നഖ്‌വി തന്ത്രം!!  ഇന്ത്യയുമായി 15ന് മത്സരിക്കാൻ തയാർ- പാക്കിസ്ഥാൻ

    ലാഹോർ/ദുബായ്: അനിശ്ചിതത്വത്തിനൊടുവിൽ വീണ്ടുമൊരു ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന് കളമൊരുങ്ങുന്നു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്നു പാക്കിസ്ഥാൻ പിൻമാറിയതോടെ, 15ന് കൊളംബോയിൽ നിശ്ചയിച്ചിരുന്ന മത്സരം നടക്കും. ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറുന്നതായി പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘‘ബഹുകക്ഷി ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാൻ പാക്കിസ്ഥാൻ സർക്കാർ ഇതിനാൽ നിർദേശിക്കുന്നു.’’‌– വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചിരുന്നു. “ഈ കാലയളവിൽ ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ കാണിച്ച മനോഭാവം ഞങ്ങളെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. നമ്മുടെ സഹോദരബന്ധം ദീർഘകാലം നിലനിൽക്കട്ടെ,” BCB പ്രസിഡന്റ് അമിനുൽ ഇസ്‌ലാം പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ ഇന്ത്യയുമായി കളിക്കാൻ തയാറാണെന്നു അറിക്കുകയായിരുന്നു പാക്കിസ്ഥാൻ. പാക്കിസ്ഥാനിലേക്കുള്ള…

    Read More »
  • Breaking News

    മസാജ് ചെയ്യുന്നതിനിടെ തെറപ്പിസ്റ്റ് പരിധികൾ ലംഘിച്ചു, മാനേജ്മെൻറിനെ അറിയിച്ചെങ്കിലും പരാതി ഗൗനിച്ചില്ല!! അടച്ച തുകയിൽനിന്ന് 7000 തിരിച്ചുതന്ന് നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടു, സ്പായ്ക്കെതിരെ പരാതിയുമാണ് കനേഡിയൻ യുവതി

    ബെംഗളൂരു: മസാജിങ്ങിനിടെ തെറാപ്പിസ്റ്റിന്റെ ഭാ​ഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നൽകി കനേഡിയൻ യുവതി. ബെംഗളൂരുവിലെ വിധാൻ സൗധ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്പായ്ക്കെതിരെയാണ് യുവതി പരാതി നൽകിയത്. തെറപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകി പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി ബെംഗളൂരു പോലീസിൽ പരാതി നൽകുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെയാണ് തെറപ്പിസ്റ്റ് പരിധികൾ ലംഘിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. താൻ അർധനഗ്നയായി കിടക്കുന്നതിനിടെ തെറപ്പിസ്റ്റ് വാതിൽ തുറന്നുവെന്നും യുവതി ആരോപിക്കുന്നു. ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഉടൻ തന്നെ ഇത് മാനേജ്മെൻറിനെ അറിയിച്ചു. എന്നാൽ അവർ തന്റെ പരാതി ഗൗനിച്ചില്ല. പകരം താൻ അടച്ച 10,000 രൂപയിൽ 7,000 രൂപ തിരികെ നൽകുകയും നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു.

    Read More »
  • Breaking News

    എപ്‌സ്റ്റീന്‍ ഫയല്‍സ്: യൂറോപ്പിന്റെ അധികാര ഇടനാഴികളില്‍ രാജികള്‍ കുമിയുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രി മുതല്‍ രാജകുടുംബം വരെ മാപ്പിരന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍; കുലുങ്ങാതെ അമേരിക്ക; വീണവരും വീണുടയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരും ഇവര്‍

    ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മുപ്പത് ലക്ഷത്തിലധികം പേജുകളുള്ള രേഖകളും ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ യൂറോപ്പിലുടനീളം വിവിധ അധികാര കേന്ദ്രങ്ങളില്‍ രാജിക്കത്തുകള്‍ കുമിഞ്ഞുകൂടുന്നെന്നു റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലും വമ്പന്‍ സ്ഥാപനങ്ങളിലുമടക്കം വന്‍ ചലനങ്ങളാണ് ഈ രേഖകളുണ്ടാക്കിയത്. അംബാസഡര്‍മാര്‍, മുതിര്‍ന്ന സഹായികള്‍, ഉപദേഷ്ടാക്കള്‍ എന്നിവരുടെ വീഴ്ചയ്ക്കും രാജകുടുംബാംഗങ്ങളുടെ ക്ഷമാപണങ്ങള്‍വരെയെത്തിനില്‍ക്കുന്നു. ഈ രേഖകളില്‍ പേരുള്ള പലര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കുന്നില്ലെങ്കിലും, 2008-ലെ ശിക്ഷാവിധിക്ക് ശേഷവും അവര്‍ എപ്സ്‌റ്റൈനുമായി പുലര്‍ത്തിയ ദീര്‍ഘകാല സാമൂഹിക-തൊഴില്‍ ബന്ധങ്ങളെക്കുറിച്ചാണു ഫയലുകളില്‍ പ്രതിപാദിക്കുന്നത്. ധാര്‍മികമായ വീഴ്ചകളോട് അമേരിക്കയേക്കാള്‍ കൂടുതല്‍ രൂക്ഷമായാണു യൂറോപ്പ് പ്രതികരിക്കുന്നത്. ബ്രിട്ടന്റെ അധികാര കേന്ദ്രങ്ങള്‍ ഇളകുന്നു ഏറ്റവും നാടകീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായത് യുകെയിലാണ്. ലേബര്‍ പാര്‍ട്ടി വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ കീര്‍ സ്റ്റാര്‍മറുടെ ഗവണ്‍മെന്റിനെ വിവാദം വിഴുങ്ങി. എപ്സ്‌റ്റൈനുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് തന്നെ മുതിര്‍ന്ന ലേബര്‍ നേതാവ് പീറ്റര്‍ മാന്‍ഡല്‍സണെ അമേരിക്കയിലെ ബ്രിട്ടീഷ്…

    Read More »
  • Breaking News

    അങ്ങനെ പറഞ്ഞാല്‍ ‘മതമാണ് പ്രശ്‌നമാണെന്നു പറയുന്ന ലീഗുള്ള യുഡിഎഫ് ആണോ എന്നു ചോദ്യം വരും, ആചാര സംരക്ഷണ നിയമം നടപ്പാക്കുമെന്നു പറയുന്ന കോണ്‍ഗ്രസ് ഉള്ള യുഡിഎഫ് ആണോയെന്ന ചോദ്യം വരും’; മാഷും ടീച്ചറും അതു പറയില്ല!

    കൊച്ചി: കേരളം പത്തുവര്‍ഷമായി ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷമായി വരണമെന്നു പറയുന്നതിനു പകരം കഴിഞ്ഞ പത്തുവര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഇതിലും നല്ലത് യുഡിഎഫ് ഭരിക്കുന്നതാണു നല്ലതെന്നു പറയാനുള്ള സത്യസന്ധത സച്ചിദാനനന്ദനും സാറാ ജോസഫും കാണിക്കണമെന്നു ഫേസ്ബുക്ക് പോസ്റ്റ്. പക്ഷേ, അങ്ങനെ പറഞ്ഞാല്‍ മതമാണ് പ്രശ്‌നമെന്നു പറയുന്ന ലീഗ് ഉള്ള യുഡിഎഫ് ആണോയെന്ന ചോദ്യം വരും. ആചാരണ സംരക്ഷണ നിയമം കൊണ്ടുവരുമെന്നു പറയുന്ന കോണ്‍ഗ്രസ് ഉള്ള യുഡിഎഫ് ആണോയെന്നു വരും. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രതിപക്ഷ നേതാവിന്റെ യുഡിഎഫ് ആണോയെന്നു ചോദ്യം വരുമെന്നുമുള്ള കിരണ്‍ തോമസിന്റെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്.   പോസ്റ്റിന്റെ പൂര്‍ണരൂപം കഴിഞ്ഞ 10 വര്‍ഷത്തോളമായി കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ മാറണം എന്ന അഭിപ്രായമുള്ളവര്‍ ഒരുപാട് പേരുണ്ടാകും. എന്തുകൊണ്ട് സര്‍ക്കാര്‍ മാറണമെന്ന് ചോദിച്ചാല്‍ അവര്‍ അവരുടെ അഭിപ്രായം പറയുകയും ചെയ്യും. അവരില്‍ പലരും 2016 ലും 2021 ലും LDF ന് വോട്ട് ചെയ്തവര്‍ ആയിരിക്കും .…

    Read More »
  • Breaking News

    ‘ഇന്‍സ്റ്റഗ്രാമും യുട്യൂബും ചെറുപ്പത്തിലേ അടിമയാക്കി; വിഷാദ രോഗത്തിനും ആത്മഹത്യാ ചിന്തയ്ക്കും ഇടയാക്കി’; യുവതിയുടെ പരാതിയില്‍ അതീവ ഗുരുതരമായ കോടതി വ്യവഹാരം ഉടന്‍; മെറ്റയ്ക്കും ഗൂഗിളിനും നിര്‍ണായകം; നിരവധി കേസുകള്‍ പിന്നാലെ

    ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമിനും യുട്യൂബിനും നിര്‍ണായകമാകുന്ന കോടതി വിചാരണയ്ക്കു തിങ്കളാഴ്ച തുടക്കം. കലിഫോര്‍ണിയ കോടതിയിലാണ് അതീവ ഗൗരവമുള്ള വാദങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്. ഇന്‍സ്റ്റാഗ്രാമും യൂട്യൂബും ജനങ്ങളെ അടിമകളാക്കുന്ന തരത്തിലുള്ള (addictive) ആപ്ലിക്കേഷന്‍ ഡിസൈനിംഗിലൂടെ യുവതിയുടെ മാനസികാരോഗ്യം തകര്‍ത്തെന്നാണു കേസ്. വന്‍കിട ടെക് കമ്പനികള്‍ കുട്ടികള്‍ക്ക് ദോഷം വരുത്തുന്നതില്‍ ഉത്തരവാദികളാണോ എന്ന് പരിശോധിക്കപ്പെടുന്ന ഒരു പ്രധാന പരീക്ഷണമായിരിക്കും ഈ കേസെന്നാണു പ്രമുഖര്‍ വിലയിരുത്തുന്നത്. K.G.M. എന്ന് തിരിച്ചറിഞ്ഞ 20 വയസ്സുള്ള യുവതിയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസിനും (Meta Platforms), യൂട്യൂബിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റിനും (Google) എതിരെ കേസ ഫയല്‍ ചെയ്തത്. കോടതി രേഖകള്‍ പ്രകാരം, ഈ പ്ലാറ്റ്ഫോമുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈന്‍ തന്നെ ചെറുപ്പത്തില്‍ത്തന്നെ അവയ്ക്ക് അടിമയാക്കിയെന്ന് യുവതി പറയുന്നു. ഈ ആപ്പുകള്‍ തന്റെ വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകള്‍ക്കും കാരണമായെന്നും ഇതിന് കമ്പനികള്‍ ഉത്തരവാദികളാണെന്നും അവര്‍ ആരോപിക്കുന്നു. ടെക് കമ്പനികള്‍ക്കെതിരെയുള്ള വിധി സമാനമായ മറ്റ് കേസുകള്‍ക്ക് വഴിതെളിക്കുകയും,…

    Read More »
  • Breaking News

    പണം വാങ്ങി ദർശനം തരപ്പെടുത്തും, അരി വഞ്ചിയിൽ നിർബന്ധിച്ച് പണം ഇടീക്കും…. അടൂർ ചൂരക്കോട് സ്വദേശി 1,38,000, വിതുര തൊളിക്കോട് സ്വദേശി 1,07,45… എന്നിങ്ങനെ 50 ഓളം പേർന്ന് തട്ടിയത് അരക്കോടിയോളം രൂപ, തട്ടിപ്പ് നടന്നത് സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകൾ വഴിയും, ബന്ധുക്കൾക്ക് അയച്ചത് മഞ്ഞളും കുങ്കുമവും കലർന്ന നോട്ടുകളെന്ന് പോസ്റ്റോഫിസ് ജീവനക്കാർ

    പത്തനംതിട്ട: ശബരിമലയിൽ ദിവസവേതനക്കാരിൽ ചിലർ ഭക്തരെ കബളിപ്പിച്ചും കാണിക്കവഞ്ചിയിൽ കയ്യിട്ടും കവർന്നത് അരക്കോടിയോളം രൂപയെന്ന് സൂചന. 50-ഓളം പേർ ചുരുങ്ങിയത് ഒരുലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് ഇപ്പോൾ വിവരം. കഴിഞ്ഞ മണ്ഡല -മകരവിളക്ക് കാലത്താണ് ഈ തട്ടിപ്പ് നടന്നത്. പ്രതികൾ സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകൾ വഴിയുമാണ് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നാണ് റിപ്പോർട്ട് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. 2025 നവംബർ 17-നും ഡിസംബർ 31-നും ഇടയ്ക്ക് 6000 രൂപ വരെയുള്ള തുകകളായി പലദിവസങ്ങളിൽ അയച്ചതായി കണ്ടെത്തി. മഞ്ഞളും ഭസ്മവും കുങ്കുമവും കലർന്ന നോട്ടുകൾ ചിലർ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് വിവരം നൽകിയത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ 14.08 ലക്ഷം രൂപയാണ് സന്നിധാനത്തെ പോസ്റ്റോഫീസ്…

    Read More »
  • Breaking News

    ‘ജമീമയെ യേശു സഹായിച്ചില്ല, സ്മൃതിയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ സമൂഹമാധ്യമങ്ങളിൽ വർ​ഗീയ പോസ്റ്റുകൾ!! ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – പ്രകാശ് രാജ്

    മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാംപ്യന്മാരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വർ​ഗീയ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് രം​ഗത്ത്. കഴിഞ്ഞ ദിവസം ഡബ്ല്യുപിഎല്ലിൽ തങ്ങളുടെ രണ്ടാം കിരീടമാണ് സ്മൃതി മന്ഥനയുടെ നേതൃത്വത്തിലുള്ള ആർസിബി നേടിയത്. മറുവശത്ത്, ജമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ആകട്ടെ ഡബ്ല്യുപിഎൽ ഫൈനലിൽ തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെയാണ് ഇരു ക്യാപ്റ്റന്മാരെയും താരതമ്യം ചെയ്തുകൊണ്ടുള്ള വർഗീയ പോസ്റ്റ് എക്സിലടക്കം പ്രത്യക്ഷപ്പെട്ടത്. ഇതു ഏറെ വിവാദമാകുകയും ചെയ്തു. ‘ജമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, സ്മൃതി മന്ഥനയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഈ പോസ്റ്റിൻറെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചത്. ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – #justasking…

    Read More »
Back to top button
error: