Month: February 2026

  • Breaking News

    കാമുകനുമായി വിവാഹം നടത്തിത്തരണമെന്ന് 23 കാരി, വീട്ടുകാർ എതിർത്തതോടെ അമ്മയുടേയും ആന്റിയുടേയും ന​ഗ്ന ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു!! വീടുവിട്ടിറങ്ങിയ മകൾക്കെതിരെ പരാതിയുമായി കുടുംബം

    ബെംഗളൂരു: കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള വൈരാ​ഗ്യത്തിൽ 23 വയസുകാരിയായ മകൾ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങൾ പകർത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 23 കാരി വരുൺ ഗിരിധർ എന്ന യുവാവിനാണ് യുവതി ചിത്രങ്ങൾ അയച്ചുകൊടുത്തതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. നേരത്തെ വരുണിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മോശം അഭിപ്രായമാണ് കിട്ടിയത്. ഇതോടെ കുടുംബം കല്യാണത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം ഒരു മാസം മുൻപ് മകൾ ഒരു അപരിചിതനെ വീഡിയോ കോൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ഇതിന് ശേഷം ഫോണിൽ പരിശോധിച്ചപ്പോളാണ് ദൃശ്യങ്ങൾ കണ്ടതെന്നും കുടുംബം പോലീസിനോട് പറഞ്ഞു. ബിബിഎ കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുകയാണ് യുവതി. കഴിഞ്ഞ വർഷമാണ് പഠിക്കാൻ സ്മാർട്ട് ഫോൺ അത്യാവശ്യമാണെന്ന് പറഞ്ഞ് യുവതി അച്ഛനെക്കൊണ്ട് ഫോൺ വാങ്ങിപ്പിച്ചത്. പിന്നീട് ഒരു ദിവസം…

    Read More »
  • Breaking News

    ‘ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല, എന്തിന് ഒരു ഹെവി ഇൻഡസ്ട്രി പോലുമില്ല, പ്രൊഡക്‌ഷനും ഇല്ല, മാനുഫാക്ചറിങ്ങും ഇല്ല… ഇതുകൊണ്ടൊക്കെയാണ് കേരളത്തിലെ ചെറുപ്പക്കാർ കടൽക്കടന്നുപോയി രക്ഷപ്പെടുന്നത്, കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത് സർക്കാരല്ലേ’? ചൂരക്കറിക്കുശേഷം അടുത്ത വിവാദത്തിൽ കേറിപ്പിടിച്ച് സി. ദിവാകരൻ

    തിരുവനന്തപുരം: ഇഷ്ടപ്പെട്ട മീൻകറി കിട്ടാത്തതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു ശേഷം സർക്കാരിനെ വെട്ടിലാക്കാൻ അടുത്ത പ്രസ്താവനയുമായി സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് സി. ദിവകരൻ ഉയർത്തിയിരിക്കുന്നത്. സി ദിവാകരന്റെ വാക്കുകൾ ഇങ്ങനെ- ‘‘ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു ഹെവി ഇൻഡസ്ട്രി ഒന്നും ഇവിടെ ഇല്ല. ഇവിടെ പ്രൊഡക്‌ഷനും മാനുഫാക്ചറിങ്ങും ഇല്ല. കേരളത്തിൽ കാറോ മോട്ടർ ബൈക്കോ ഹെവി മെഷിനറിയോ ഉൽപാദിപ്പിക്കുന്നുണ്ടോ. ഇത്ര നാൾ ആയിട്ടും കേരളത്തിൽ ഒരു ഫാക്ടറി പോലും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാർ എങ്ങനെയെങ്കിലും പാസ്‌പോർട്ടും തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത്…

    Read More »
  • Breaking News

    യുഡിഎഫ് ചർച്ചകൾ മുറുകുന്നു: കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും; കൂത്തുപറമ്പ് ലീ​ഗിൽ നിന്നും ഏറ്റെടുത്ത് പകരം തളിപ്പറമ്പോ തലശ്ശേരിയോ നല്കിയേക്കും; മട്ടന്നൂർ സീറ്റ് വേണ്ടെന്ന് ആർ.എസ്.പി

    കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും. ഇക്കാര്യം എ.ഇ.എ.സി.സി. നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് പൊതുവേയുള്ള ധാരണ. സുധാകരൻ മത്സരത്തിനില്ലെങ്കിൽ ടി.ഒ.മോഹനൻ, അമൃത രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. കൂത്തുപറമ്പ് സീറ്റ് വെച്ചുമാറാൻ ലീഗുമായി ആലോചന തുടങ്ങിയിട്ടുണ്ട്. നിലവിൽ മുസ്‌ലിം ലീഗിൻ്റെ സീറ്റാണ് കൂത്തുപറമ്പ്. മുൻ തിരഞ്ഞെടുപ്പിൽ എൽ.ജെ.ഡി.യിലെ കെ.പി.മോഹനനും മുസ്‌ലിം ലീഗിലെ എപാട്ടൻകണ്ടി അബ്ദുള്ളയുമാണ് മത്സരിച്ചത്. 9541 വോട്ടിന് കെ.പി.മോഹനൻ വിജയിച്ചു. നിലവിലെ സാഹചര്യത്തിനനുസരിച്ച് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നതാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പകരം തളിപ്പറമ്പോ തലശ്ശേരിയോ ലീഗിന് നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ എന്നിവരുടെ പേരുകളാണ് കൂത്തുപറമ്പിൽ സജീവമായി പരിഗണിക്കുന്നത്. ധർമ്മമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നുണ്ടെങ്കിൽ പൊതുസമ്മതനായ സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്. മട്ടന്നൂർ സീറ്റ് വേണ്ടെന്ന് ആർ.എസ്.പി. നേതൃത്വം അറിയിച്ചു. പകരം മലബാറിൽ മറ്റൊരു സീറ്റ് വേണമെന്ന് ഷിബു ബേബി ജോണിൻ്റെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മട്ടന്നൂരിൽ സജ്ജീവ് മാറോളി, ഫർസീൻ മജീദ്…

    Read More »
  • Breaking News

    സഞ്ജുവിനായി ശത്രുപാളയത്തിൽ പൊരിഞ്ഞ തർക്കം, ഒടുവിൽ ‘ഞാനിനി ചർച്ച അവതരിപ്പില്ല’… പിണങ്ങി അവതാരകൻ !! വൈറലായി മലയാളി താരത്തെയും ബാബറിനേയും താരതമ്യം ചെയ്തുള്ള പാക് ടെലിവിഷൻ ചർച്ച

    കറാച്ചി: മലയാളി താരം സഞ്ജു സാംസണെച്ചൊല്ലി പാക് ടെലിവിഷൻ ചർച്ചയിൽ പൊരിഞ്ഞ തർക്കം. ഒടുവിൽ അവതാരകൻ പിണങ്ങിപ്പോകുന്നതുവരെ കാര്യങ്ങൾ നീണ്ടു. പാക് ടെലിവിഷൻ ചാനലായ ജിടിവി ന്യൂസിലാണ് ഇന്ത്യൻ താരം സഞ്ജുവിനെയും പാക് തരം ബാബറിനെയും താരതമ്യം ചെയ്ത് അവതാരകനും ചർയിൽ പങ്കെടുത്ത അതിഥിയും ചേർന്ന് തർക്കക്കിലേർപ്പെട്ടത്. സഞ്ജു സാംസൺ ബാബർ അസമിനെക്കാൾ കേമനാണെന്നും ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ സഞ്ജു നിർണായക പ്രകടനമാണ് പുറത്തെടുത്തതെന്നും അതിഥിയായി എത്തിയയാൾ പറഞ്ഞത് അവതാരകനെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ രൂക്ഷമായ വാക് പോരാണ് നടന്നത്. ഒടുവിൽ താനിനി ചർച്ച അവതരിപ്പിക്കില്ലെന്ന് അവതാരകൻ പറയുന്നതിലേക്കുവരെ എത്തി തർക്കം. അതേസമയം ഇരുവരും തമ്മിൽ സഞ്ജുവിനെച്ചൊല്ലി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്. ലോകകപ്പ് ടീമിലുൾപ്പെട്ടെങ്കിലും മോശം ഫോമിനെത്തുടർന്ന് സഞ്ജു സാംസണ് അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഇഷാൻ കിഷനെയാണ്…

    Read More »
  • Breaking News

    ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട്: ‘സ്വർണത്തിന്‍റെ കണക്കിൽ വീഴ്ചയില്ല; വി ഡി സതീശന്റെ പുതുയുഗ ജാഥ എറണാകുളത്തെത്തുമ്പോൾ എന്നെ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം, ഒരു സിപിഐഎം നേതാവാണ് ഇത് പുറത്തുവിട്ടത്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്’ അജയ് തറയില്‍

    കൊച്ചി: ശബരിമല കൊടിമര പുനർനിർമാണ ആരോപണത്തിന് മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ആറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. 9.161 കിലോ സ്വർണമാണ് ഫീനിക്‌സ് ഗ്രൂപ്പിൻ്റെ സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചത്. പമ്പയിൽവെച്ചാണ് സ്വർണം പൂശൽ പ്രക്രിയ നടന്നത്. തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നൽകിയ കണക്ക് ആണിതെന്നും അജയ് തറയിൽ പറഞ്ഞു. ‘412 ഗ്രാമിന് അപ്പുറത്തേക്ക് ഏത് ഭക്തനാണ് സ്വർണം സമർപ്പിച്ചത്. സാങ്കേതിക പ്രശ്‌നം പറഞ്ഞുകൊണ്ട് വലിയ പ്രശ്‌നമുണ്ടാക്കുന്നു. രസീത് നൽകിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റിനും മെമ്പർമാർക്കും രസീത് കൊടുക്കലാണോ പണി. എസ്ഐടി തന്നെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഹൈക്കോടതിയുടെ തീരുമാനത്തിൽ സന്തോഷം. സ്വർണക്കൊള്ളവരുടെ ഇടയിൽ ക്രിസ്റ്റൽ ക്ലിയറായി ജീവിക്കുന്നു എന്ന് തെളിയിക്കാനുള്ള അവസരമാണിത്. സിപിഐഎം നേതാക്കൾ സ്വർണക്കൊള്ളക്കാരെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് യുഡിഎഫുകാരുമുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത്. അത് ഹൈക്കോടതി അനുവദിക്കില്ലെന്ന് തന്നെയാണ് വിശ്വാസം’, അജയ് തറയിൽ പറഞ്ഞു.…

    Read More »
  • Breaking News

    അനധികൃത മസാജ് കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളുമായി തിരുവനന്തപുരം കോർപ്പറേഷൻ; വ്യാപക പരിശോധന; 17 എണ്ണം കണ്ടെത്തി

    തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്‌പാ, മസാജ് കേന്ദ്രങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കോർപ്പറേഷൻ നടത്തുന്ന പരിശോധനയിൽ 17 അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോർപ്പറേഷൻ പരിധിയിലുളളത്. ലൈസന് സ് ഇല്ലാതെ പ്രവര് ത്തിച്ച സ്ഥാപനങ്ങള് ക്ക് നോട്ടീസ് നല് കി. കഴിഞ്ഞ ദിവസം നിരവധി സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ പരിശോധന നടത്തി. പ്രധാനമായും കഴക്കൂട്ടത്തെ സ്പാളികൾ മേയർ വി വി രാജേഷിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള് ഇല്ലാത്ത സ്ഥാപനങ്ങളുടെ രേഖകള് ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല് കി. വരും ദിവസങ്ങളിലും പരിശോധന നടക്കും. പാളയത്ത് പ്രവർത്തിച്ചിരുന്ന ‘സ്പർശൻ’ സ്പാ കോർപ്പറേഷൻ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു. സെക്രട്ടറിയുടെ മുന്നിൽ പ്രവർത്തിച്ചിരുന്ന സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസന് സില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഒരു ലൈസന്സിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. സ്പാ സെൻ്ററുകളിൽ ക്രോസ് മസാജിംഗ് നടക്കുന്നുണ്ടെന്നും അംഗീകൃത…

    Read More »
  • Breaking News

    പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണ്? സ്വർണക്കൊള്ളയിൽ പിണറായിയുടെ മൊഴിയെടുക്കണം!! എസ്ഐടിയിൽ സിപിമ്മിന്റെ ഏജന്റുമാരുണ്ട്, അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് അപ്പോൾ തന്നെ ചോർത്തി നൽകി, കടകംപള്ളിയെ ചോദ്യം ചെയ്തത് പുറംലോകമറിഞ്ഞത് നാല് ദിവസം കഴിഞ്ഞ്- വിഡി സതീശൻ

    തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. അതുപോലെ എസ്ഐടിയിൽ സിപിമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. അതു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശൻ പറഞ്ഞു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആ നിമിഷം ചോർത്തി നൽകി. എന്നാൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞതെന്ന് വിഡി സതീശൻ പറഞ്ഞു. കൊടിമരത്തിൻ്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കിൽ അന്വേഷിക്കട്ടെയെന്ന് വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി നിർദേശത്തെ എതിർക്കുന്നില്ലെന്നും അദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ ഘടകകക്ഷികൾക്ക് പരസ്പര വിശ്വാസമില്ല. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേൾക്കുമ്പോൾ ജനം തലയിൽ കൈവെക്കുകയാണെന്ന് ഉദേ​ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാർ യുഡിഎഫിനൊപ്പമാണ്. സച്ചിദാനന്ദൻ…

    Read More »
  • Breaking News

    ‘വീട്ടുകാര്യം വേറെ, കളിക്കളം വേറെ’; നിലപാട് കടുപ്പിച്ച് ബിസിസിഐ; ടി20 ലോകകപ്പിൽ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം പാർപ്പിക്കാനാവില്ല

    മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുമ്പ് വിദേശ പര്യടനങ്ങളിൽ അനുവദിച്ചിരുന്ന ഇളവുകൾ റദ്ദാക്കിയതാണ് ബിസിസിഐയുടെ ഈ നീക്കം. ടീം മാനേജ്‌മെൻ്റ് ഇക്കാര്യത്തിൽ വ്യക്തത തേടി ബോർഡിനെ സമീപിച്ചെങ്കിലും, നിലവിലെ നയത്തിൽ മാറ്റം വരുത്താനാവില്ലെന്ന കർശനമായ നിലപാടാണ് ബിസിസിഐ എന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2024-25ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഈ കർശന നയം നടപ്പിലാക്കിയത്. പര്യടനത്തിനിടെ ടീം മീറ്റിംഗുകളിലും പ്ലാനിംഗ് സെഷനുകളിലും ചില താരങ്ങൾ പങ്കെടുക്കാതിരുന്നതും പകരം കുടുംബത്തോടൊപ്പം സമയം നഷ്ടപ്പെട്ടതും പരാജയത്തിന് കാരണമായെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന്, ടീമിൻ്റെ അച്ചടക്കം വർദ്ധിപ്പിക്കാനായി ബിസിസിഐ പഴയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നു. 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ താമസിപ്പിക്കാൻ അനുവദിക്കൂ എന്നതായിരുന്നു…

    Read More »
  • Breaking News

    കയറ്റിറക്കങ്ങളില്ലാതെ സ്വർണ്ണം: ഇന്ന് പവന് 1,15,800; വില കുറവ് നിക്ഷേപരെ ആകർഷിക്കുന്നു

    തിരുവനന്തപുരം; സംസ്ഥാനത്ത് മുൻ​​ദിവസങ്ങളുടെ തുടർച്ചയെന്നോണം സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. ഇന്നലെ രാവിലെ വില അല്പം വർദ്ധിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,15,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. ഇന്നലെ രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. ഇന്നത്തെ വിപണി പ്രകാരം…

    Read More »
  • Breaking News

    ചട്ടംമറികടന്ന് കൊടിമരത്തിൻറെ പുനർനിർമ്മാണത്തിന് ഭക്തരിൽ നിന്ന് സ്വർണബിസ്കറ്റും നാണയങ്ങളും സ്വീകരിച്ചത് എഎസ്പി കുറുപ്പ്, ബാക്കിവന്നവ ഏതുകണക്കിൽ വകയിരുത്തി? ബാങ്കിലിട്ട പലിശപ്പണമുള്ളപ്പോൾ ദേവസ്വം സ്പോൺസർഷിപ്പിന് ശ്രമിച്ചത് എന്തിന്? മുൻ അഡ്വക്കേറ്റ് കമ്മീഷണർ ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ്

    തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിൻറെ പുനർനിർമ്മാണത്തിനായി സ്വർണ്ണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസിന്റെെ കണ്ടെത്തൽ. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അതുപോലെ സ്വർണ്ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്. അതേസമയം സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്‌ ഉടൻ വിജിലൻസിന് കൈമാറും. കൊടിമരം പുനർനിർമ്മിച്ചതിൻറെ ചുമതലയുണ്ടയായിരുന്ന ആളായിരുന്നു എഎസ്പി കുറുപ്പ്. 3,20,30,000 രൂപയായിരുന്നു പുനർനിർമ്മാണത്തിൻറെ എസ്റ്റിമേറ്റ്. ഇതിൽ മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഫീനിക്സ് ഗ്രൂപ്പ് നൽകി. അന്നത്തെ എക്സികുട്ടീവ് ഓഫീസറുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണം മാറ്റി. 2017ലാണ് പുനർനിർമ്മാണം നടക്കുന്നത്. ഈ…

    Read More »
Back to top button
error: