Month: February 2026
-
Breaking News
‘ആണവപദ്ധതി പിന്‍വലിക്കണം, ഹമാസിനും ഹിസ്ബുള്ളയ്ക്കുമുള്ള സഹായം നിര്‍ത്തണം, ജനങ്ങളോടു മാന്യമായി പെരുമാറണം’; യുദ്ധം ഒഴിവാക്കാന്‍ ഇറാനു മുന്നില്‍ നിരവധി നിബന്ധനകള്‍; ഭരണമാറ്റമാണ് നല്ലതെന്ന് ആവര്‍ത്തിച്ച് ട്രംപ്; സൈനിക നീക്കം ത്വരിതഗതിയില്‍
വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണമാറ്റമുണ്ടാകുന്നതാണു നല്ലതെന്നും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ ഉടനടി ‘അതിശക്തമായ അധികാര’ പ്രയോഗമുണ്ടാകുമെന്നും ട്രംപ്. മേഖലയിലേക്കു രണ്ടാമത്തെ വിമാന വാഹിനിക്കപ്പല്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ടെഹ്റാന്റെ ദീര്‍ഘകാല ആണവ തര്‍ക്കത്തില്‍ നയതന്ത്രം പുനരുജ്ജീവിപ്പിക്കാന്‍ വാഷിംഗ്ടണും ടെഹ്റാനും ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ സൈനിക നീക്കങ്ങളും കടുത്ത പ്രസ്താവനകളും വരുന്നത്. യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്‍ പ്രതിനിധികള്‍ ഇതില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കും. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായി വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ വെച്ച് റഷ്യന്‍, ഉക്രേനിയന്‍ ഉദ്യോഗസ്ഥരെയും കാണും. ഇറാനില്‍ ഭരണമാറ്റം വേണോ എന്ന ചോദ്യത്തിന്, ‘അതാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം എന്ന് തോന്നുന്നു’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഇറാനില്‍ ആര് അധികാരമേല്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചെങ്കിലും ‘അവിടെ അതിന് പ്രാപ്തിയുള്ള ആളുകളുണ്ട്’ എന്ന് അദ്ദേഹം…
Read More » -
Breaking News
‘ആര്‍ക്കാണ് അതിനു ധൈര്യം?’ താരിഖിനെ മെരുക്കാന്‍ അശ്വിന്റെ തന്ത്രം; ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയായി വലങ്കയ്യന്‍ ഓഫ് സ്പിന്നര്‍
ന്യൂഡല്‍ഹി: സ്പിന്നര്‍ ഉസ്മാന്‍ താരിഖ് പന്തെറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ വിവാദമാണ്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യക്കെതിരേ സൂക്ഷിച്ച ‘ട്രംപ് കാര്‍ഡ്’ ആണ് താരിഖ് എന്നത് കളി വിദഗ്ധന്‍മാര്‍ക്കു നല്‍കുന്ന തലവേദന ചെറുതല്ല. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ താരം ഇന്ത്യന്‍ നിരയിലൈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രശ്‌നക്കാരനാകുമെന്നാണ് വിലയിരുത്തല്‍. ഓഫ് സ്പിന്നിനെതിരെ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കളിക്കാന്‍ പ്രയാസമായിരിക്കും. ഇടംകയ്യന്‍ ബാറ്റര്‍ക്ക് പന്ത് പുറത്തേക്ക് വരുന്നതിനാല്‍ എഡ്ജായി ക്യാച്ചാകാന്‍ സാധ്യതയുണ്ട്. അതെല്ലാം കൊണ്ടുതന്നെ ഇന്ത്യപാക് മത്സരത്തിന് മുന്നോടിയായി ചര്‍ച്ചയാകുന്നതും ഉസ്മാന്‍ താരിഖിന്റെ ബോളിങ് ആക്ഷനാണ്. ഓടിയെത്തി ഒന്നു നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്ന ഉസ്മാന്റെ രീതിക്കെതിരെ പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതേസമയം, ഞായറാഴ്ചയിലെ മത്സരത്തില്‍ ഉസ്മാന്റെ പന്തിനെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരു തന്ത്രം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ മുന്നോട്ട് വെയ്ക്കുന്നു. ഉസ്മാന്റെ ആക്ഷന്‍ അയാള്‍ക്കെതിരെ തന്നെ പ്രയോഗിക്കാം എന്നാണ് അശ്വിന്‍ പറയുന്നത്. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുന്നത്…
Read More » -
Breaking News
‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’; എപ്‌സ്റ്റീന്‍ ഫയലില്‍ കുരുങ്ങി ലോകത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് തലവന്‍; കസേരയും തെറിച്ചു
ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രവും ഇടപാടുകളും പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ കമ്പനികളില്‍ ഒന്നായ ഡി.പി വേള്‍ഡ് തലവന്റെ കസേര തെറിച്ചു. ദുബായ്യെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ് ആക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെയാണ് പുറത്താക്കിയത്. ജെഫ്രി എപ്സ്റ്റീനൊപ്പം സുല്‍ത്താന്‍ സുലായെം വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തുവന്നത്. എപ്സ്റ്റീന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എപ്സ്റ്റീനുമായുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികബന്ധത്തിന്റെ വര്‍ണനകള്‍ വരെയുണ്ട്. ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ഒരുദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകളാണ് ഇരുവരും പരസ്പരം അയച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്‍…
Read More » -
Breaking News
ക്യാപ്റ്റൻ കുപ്പായം ധോണി സ്വയം അഴിച്ചുവെച്ചതല്ല, ഊരി വെപ്പിച്ചത്!! ‘മാറിക്കൊടുക്കാനുള്ള ശരിയായ സമയമായെന്ന് കരുതുന്നതായി ഞങ്ങൾ മഹിയോട് പറഞ്ഞു… നല്ല തീരുമാനം, നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് പറയൂ… ധോനി!! മാറിത്തരാൻ തയ്യാറാണെന്ന് എഴുതി നൽകാൻ എംഎസ്‌കെ മഹിയോട് പറഞ്ഞു, ശരി അങ്ങനെ ചെയ്യാമെന്ന് ധോനി പറഞ്ഞു’
മുംബൈ: കഴിഞ്ഞ വർഷം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ശുഭ്മാൻ ഗില്ലിനെ തൽസ്ഥാനത്ത് അവരോധിച്ച നടപടി ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയായ ഒന്നായിരുന്നു. എന്നാൽ അതേ പ്രവർത്തി മുൻപും ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ. 2017-ൽ എം.എസ് ധോനിയിൽ നിന്ന് വിരാട് കോലിയിലേക്കുള്ള ക്യാപ്റ്റൻസി മാറ്റത്തിന്റെ കാണാപ്പുറ വിവരങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. 2014-ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് അപ്രതീക്ഷിതമായി ധോനി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. പിന്നാലെ ബിസിസിഐ കോലിയെ ടെസ്റ്റ് ക്യാപ്റ്റനാക്കി. പിന്നീട് 2017-ലാണ് ധോനിയിൽ നിന്ന് നിശ്ചിത ഓവർ ക്യാപ്റ്റൻ സ്ഥാനംകൂടി കോലിയിലേക്കെത്തുന്നത്. ധോനി ഈ തീരുമാനം സ്വയം എടുക്കുകയായിരുന്നു എന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാൽ അത് അങ്ങനെയായിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ധോണിയെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ബിസിസിഐ നിർബന്ധിക്കുകയായിരുന്നുവെന്നും സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി ഒരു ഇ മെയിൽ അയക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. 2017-ൽ മുൻ ബിസിസിഐ സെലക്ഷൻ പാനൽ അംഗം ജതിൻ പരഞ്ജ്പെയും അന്നത്തെ ചീഫ്…
Read More » -
Breaking News
മത്സരം മഴ കൊണ്ടുപോകുമോ? ഇന്ത്യാ- പാക് മത്സരത്തിന് വെല്ലുവിളിയുമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം… മഴയ്ക്കുള്ള സാധ്യത 50-70% വരെ, ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ, 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം… ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നൽ- കാലാവസ്ഥാ പ്രവചനം
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭീഷണിക്കും ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ആരാധകർ കാത്തിരുന്ന ഇന്ത്യാ- പാക് മത്സരം നാളെയാണ്. ട്ക ളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മുതലാണ് മത്സരം. എന്നാൽ ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് കൊളംബോയിൽനിന്നു ഇപ്പോൾ വരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു ഭീഷണിയായേക്കുമെന്നാണ് വിവരം. ഒരു പക്ഷെ മത്സരം വെട്ടിക്കുറയ്ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയിൽ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. അതുപോലെ ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം. നാളെ രാത്രി ഏഴു മണിക്കാണ് മത്സരം. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇതു ടോസ് വൈകിപ്പിക്കാനോ ഓവർ വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന്…
Read More » -
Breaking News
ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങി മൂന്നു ദിവസംകൊണ്ട് തീർന്നത് 10,000 കോണ്ടം പാക്കറ്റുകൾ, പരാതിയുമായി അത്‌ലറ്റുകൾ രംഗത്ത്!! പ്രതിസന്ധിയിലായത് സംഘാടകർ… ഉടൻ എത്തിക്കും, ഗെയിംസ് കഴിയുന്നതുവരെ വിതരണം ചെയ്യും- ഉറപ്പ് നൽകി അധികൃതർ
മിലാൻ-കോർട്ടിന (ഇറ്റലി): ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ വലഞ്ഞ് അധികൃതർ. മത്സരങ്ങൾ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഗെയിംസ് വില്ലേജിൽ സംഘാടകർ സൗജന്യമായി വിതരണം ചെയ്ത 10,000 ഗർഭനിരോധന ഉറ (കോണ്ടം) പാക്കറ്റുകൾ തീർന്നു. കോണ്ടം കിട്ടാനില്ലെന്ന പരാതിയുമായി അത്‌ലറ്റുകൾ രംഗത്തെത്തിയത് സംഘാടകരെ പ്രതിസന്ധിയിലാക്കി. ഏകദേശം 2,900 താരങ്ങൾക്കായി കരുതിയ സ്റ്റോക്ക് ഇത്ര പെട്ടെന്ന് തീർന്നതിൽ സംഘാടകർ തന്നെ ഞെട്ടിയിരിക്കുകയാണ്. മുമ്പ് നിശ്ചയിച്ചിരുന്ന 3,00,000 പാക്കറ്റുകളിൽ നിന്ന് വിതരണം വെറും 10,000 ആയി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മത്സരാർഥികൾക്കിടയിൽ സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗികാരോഗ്യം ഉറപ്പാക്കുന്നതിനുമായാണ് ഒളിമ്പിക് വില്ലേജുകളിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യുന്നത്. ലൈംഗികമായി പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനും അത്ലറ്റുകളിലും യുവാക്കളിലും അവബോധം വളർത്തുന്നതിനുമായി 1988-ൽ സിയോൾ ഒളിമ്പിക്‌സ് മുതലാണ് ഇത്തരത്തിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ ഒരു അത്‌ലറ്റിന് ദിവസേന…
Read More »



