Month: February 2026
-
Breaking News
ചെറിയ ആക്രമണങ്ങൾക്ക് പദ്ധതി തയാർ, അടുത്ത 10 മുതൽ 15 ദിവസത്തിനകം ആണവ കരാറിൽ എത്തിച്ചേരാത്ത പക്ഷം അതിന്റെ ഫലം ദൗർഭാഗ്യകരം- മുന്നറിയിപ്പുമായി ട്രംപ്!! വിദ്യാർഥികൾ വീണ്ടും തെരുവിൽ…ട്രംപേ എത്രയും പെട്ടെന്ന് പറഞ്ഞ പോലെ പണി തീർക്കൂ, ഖമനേയിക്ക് എത്രയും വേഗം മരണം സംഭവിക്കട്ടെ- മുദ്രാവാക്യം വിളികൾ
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരേ പ്രതിഷേധവുമായി കൂടുതൽ വിദ്യാർഥികൾ തെരുവിലേക്കിറങ്ങി. ഖമനേയിക്ക് എത്രയും വേഗം മരണം സംഭവിക്കട്ടെയെന്നും വേഗം പണി തീർക്കൂവെന്നും മുദ്രാവാക്യം വിളിച്ച് ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ടു. ഇതിനിടെ നടന്ന സംഘർഷങ്ങളിൽ നിരവധിപേർക്ക് പരുക്കേറ്റു. കഴിഞ്ഞ മാസം നടന്ന സർക്കാർ അടിച്ചമർത്തലിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വീണ്ടും ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമായതായി റിപ്പോർട്ട്. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പരമോന്നത നേതാവായ അലി ഖമനേയി ക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ, പുറത്താക്കപ്പെട്ട ഷായുടെ മകനായ റേസ പഹ്‌ലവിയെ പുതിയ ഭരണാധികാരിയായി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ മറ്റ് സർവകലാശാലകളിലും വടക്കുകിഴക്കൻ നഗരമായ *മഷാദിലെ ക്യാമ്പസുകളിലും പ്രതിഷേധം നടന്നതായി മനുഷ്യാവകാശ സംഘടനകൾ പ്രസിദ്ധീകരിച്ച സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. പ്രതിഷേധങ്ങൾ കഴിഞ്ഞ മാസം നടന്ന സർക്കാർ വിരുദ്ധ സമരങ്ങളിൽ സുരക്ഷാസേനയുടെ നടപടിയിൽ…
Read More » -
Breaking News
‘അമ്മ’ കുടുംബസംഗമത്തിനു പിന്നാലെ നടിമാർ തമ്മിൽ കലഹം; ഓഡിയോ പുറത്ത്
കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തെ ചൊല്ലി നടിമാർ തമ്മിൽ രൂക്ഷമായ വാക്‌പോര്. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്‌സിക്യുട്ടീവ് അംഗം നീനാ കുറുപ്പും തമ്മിൽ നടന്ന വാക്‌പോരിന്റേതെന്ന് കരുതുന്ന ഓഡിയോ പുറത്ത് വന്നു. കടുത്ത ഭാഷയിലാണ് ഓഡിയോയിൽ നടിമാർ സംസാരിക്കുന്നത്. ലക്ഷ്മിപ്രിയ തന്നെയാണ് ഓഡിയോ ആഭ്യന്തര ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതതെന്നാണ് വിവരം. കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ‘അമ്മ’യുടെ കുടുംബസംഗമം കഴിഞ്ഞദിവസം നടന്നത്. ഈ പരിപാടിയിൽ അരങ്ങേറിയ ചില സംഭവങ്ങളാണ് നടിമാർ തമ്മിലുള്ള വാക്‌പോരിൽ കലാശിച്ചത്. മേക്കപ്പ് ചെയ്ത് കോസ്റ്റ്യൂം ധരിച്ചെത്തിയ കുട്ടിയെ നീനാ കുറുപ്പ് സ്റ്റേജിൽ കയറാൻ അനുവദിച്ചില്ലെന്ന് ഓഡിയോയിൽ ലക്ഷ്മിപ്രിയ ആരോപിക്കുന്നു. നിരവധി ശാപവാക്കുകളും ലക്ഷ്മിപ്രിയ, നീനാ കുറുപ്പിന് മേൽ ചൊരിയുന്നതും ഓഡിയോയിൽ കേൾക്കാം. ‘അമ്മ’ തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് നീനാ കുറുപ്പ് ഓടിനടന്ന് വിളിച്ചുപറഞ്ഞുവെന്നും ഇതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ‘എന്ത് പട്ടി ഷോയാണ് നിങ്ങൾ പ്രോഗ്രാം…
Read More » -
Breaking News
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സർവീസും ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോഭാരത് ഇടനാഴിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
മീററ്റ്: രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസ് മീററ്റ് മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സംവിധാനമായി മാറുന്നു. ഈ സംയോജിത സംവിധാനം ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാസമയം ഏകദേശം 55 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശതാബ്ദി നഗർ സ്റ്റേഷനിൽ നിന്നാണ് മീററ്റ് മെട്രോ, നമോ ഭാരത് ട്രെയിൻ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. 82.15 കിലോമീറ്റർ നീളമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ആണ്, ഇത് ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ഉത്തരപ്രദേശിലെ മോദിപുരം ഉപയോഗിക്കുന്നു. ഇതോടെ, ഡൽഹിക്കും മീററ്റിനും ഇടയിലുള്ള മുഴുവൻ ഇടനാഴിയും പ്രവർത്തനക്ഷമമായി. 23 കിലോമീറ്റർ നീളമുള്ള മീറ്റർ…
Read More » -
Breaking News
എലത്തൂരിൽ ഇക്കുറി സ്ഥാനാർത്ഥിമാറുമെന്ന മുക്കം ബഷീറിന്റെ പ്രസ്താവന സംഘടനാ ബോധത്തിന്റെ പ്രശ്നമെന്ന് എ.കെ.ശശീന്ദ്രൻ; ‘പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും മത്സരിക്കും‘
കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് എൻസിപി നേതൃത്വമാണ്. ശശീന്ദ്രൻ മത്സരിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ എൻസിപി നേതാവ് മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംഘടനാതലത്തിൽ മറ്റൊരു തീരുമാനമുണ്ടായില്ലെങ്കിൽ കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ മത്സര രംഗത്തുണ്ടാകുമെന്നു വ്യക്തമായി. ‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ ഞാനല്ല തീരുമാനമെടുക്കുക. അത് ജനാധിപത്യ വിരുദ്ധമായ നിലപാടാകും. ഞാൻ ജനാധിപത്യ വിശ്വാസിയാണ്. ഇടതുപക്ഷ മുന്നണിയോട് ചേർന്നു നിൽക്കുന്ന പ്രവർത്തകനാണ്. പാർട്ടി അച്ചടക്കത്തിൽ പൂർണമായി വിശ്വസിക്കുന്ന ഒരാളാണ്. പാർട്ടി മത്സരിക്കണം എന്ന് പറഞ്ഞാൽ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കും. മത്സരിക്കരുത് എന്ന് പറഞ്ഞാൽ എത്ര സൗകര്യം ഉണ്ടെങ്കിലും മത്സരിക്കില്ല. ഞങ്ങൾക്ക് ആകെ മൂന്ന് സീറ്റാണ് ഉള്ളത്. അത് മാസങ്ങൾക്ക് മുൻപേ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഒരു ദിവസം ഞങ്ങൾ ഒരു കമ്മിറ്റി വിളിച്ച്…
Read More » -
Breaking News
നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഡ്രൈവർക്കെതിരെ കേസെടുക്കും; 1,000 മുതൽ 3000 രൂപ വരെ പിഴ
കോഴിക്കോട്∙ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണു നടപ്പാതകളും റോഡിൽ ഇരുവശങ്ങളിലും വെള്ള വരയുള്ള ഭാഗവും മാറ്റിവച്ചിരിക്കുന്നത്. അതിനാൽ, ഗുരുതര നിയമ ലംഘനമാണു നടപ്പാതയിൽ വാഹനം ഓടിക്കുന്നതും നടപ്പാതയിൽ മാർഗ തടസ്സം സൃഷ്ടിച്ചു വാഹനം നിർത്തിയിട്ടു പോകുന്നതും. നടപ്പാതയിലൂടെ വാഹനം ഓടിച്ചാൽ 1,000 മുതൽ 3,000 രൂപ വരെയോ അതിൽ കൂടുതലോ പിഴ വരും. ഡ്രൈവർക്കെതിരെയാണു കേസെടുക്കുക. യാത്ര ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചു എന്ന വകുപ്പു ചുമത്തിയാണു നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മോട്ടർ വാഹന വിഭാഗത്തിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച് സ്ഥാപനത്തിൽ 7 ദിവസത്തെ കറക്‌ഷൻ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നടപ്പാതയിലോ മാർക്ക് ചെയ്ത ഭാഗത്തോ വാഹനം നിർത്തിപ്പോയാൽ വാഹന ഉടമയ്ക്കെതിരെയാണു കേസ്. 250 രൂപ മുതൽ 1,000 രൂപ വരെയാണ് പിഴ. സഞ്ചാര സ്വാതന്ത്ര്യത്തിനു തടസ്സം നിൽക്കുക എന്നീ വകുപ്പിലാണു നടപടി. രണ്ടു നിയമ ലംഘനങ്ങളിലും പിഴ അടക്കേണ്ടതും പിഴ ചുമത്തുന്നതും…
Read More » -
Breaking News
ആദ്യം ബാറ്റ് ചെയ്യുമ്പോൾ മുഴുവൻ ഓവറും താൻ ക്രീസിൽ നിന്നേ പറ്റൂ എന്ന നായകൻറെ ചിന്ത അപകടകരം, ടീമിന് ആവശ്യമായ ബാറ്റിംഗ് കരുത്തുണ്ടെന്ന കാര്യം സൂര്യ മറക്കരുത്!! സൂര്യയും തിലകും റൺസ് കണ്ടെത്താൻ അധിക സമയം എടുക്കുന്നതോടെ പാണ്ഡ്യ, ദുബെ, റിങ്കു എന്നിവരുടെ പ്രഹരശേഷി ഉപയോഗിക്കാൻ ടീമിനാവുന്നില്ല- സഞ്ജയ് മഞ്ജരേക്കർ
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാകാനിരിക്കെ, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിൻറെ ബാറ്റിംഗ് ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാറും തിലക് വർമ്മയും ബാറ്റിംഗിൽ അമിതമായി കാണിക്കുന്ന പ്രതിരോധാത്മക സമീപനം ടീമിന് തിരിച്ചടിയാകുമെന്ന് മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി. അമേരിക്കക്കെതിരായ മത്സരത്തിൽ ടീം പ്രതിസന്ധിയിലായപ്പോൾ സൂര്യകുമാർ കാണിച്ച സംയമനം പ്രശംസനീയമാണ്. എന്നാൽ പിന്നീട് പാക്കിസ്ഥാനെതിരായ മത്സരത്തിലും സമാനമായ രീതിയിൽ ‘ഷട്ടർ വലിച്ചടയ്ക്കുന്ന’ ബാറ്റിംഗ് ശൈലിയാണ് താരം പിന്തുടരുന്നത്. ഇത് ടി20 ഫോർമാറ്റിൽ ഒട്ടും ഗുണകരമല്ലെന്ന് മഞ്ജരേക്കർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. മഞ്ജരേക്കറിന്റെ വാക്കുകൾ ഇങ്ങനെ- സൂര്യകുമാർ യാദവിൻറെ ബാറ്റിംഗിൽ ഞാൻ കാണുന്ന ഒരു കാര്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല. അമേരിക്കക്കെതിരെ 77-ന് 6 എന്ന നിലയിൽ തകർന്നപ്പോൾ സൂര്യ കളിച്ച രീതി മികച്ചതായിരുന്നു. എന്നാൽ പിന്നീട് ആ ശൈലി അദ്ദേഹം അമിതമായി പിന്തുടരുന്നു. പ്രത്യേകിച്ച് ആദ്യം ബാറ്റ് ചെയ്യുമ്പോൾ താൻ ക്രീസിൽ നിന്നേ പറ്റൂ…
Read More » -
Breaking News
നിലവിൽ ടീമിൽ ഇടങ്കയ്യൻ ബാറ്റ്സ്മാൻമാരുടെ അതിപ്രസരം, എതിരാളികൾക്ക് കാര്യങ്ങൾ ഈസിയാകും!! സഞ്ജു ഫോമിലല്ലായിരിക്കാം, ഓഫ് സ്പിന്നിനെ നേരിടാൻ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും- മുഹമ്മദ് കൈഫ്
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ടീം ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. നിലവിൽ ടീമിൽ ഇടംകൈയൻ ബാസ്‌റ്റർമാരുടെ അതിപ്രസരമാണെന്നും ഇത് എതിരാളികൾക്ക് അഡ്വാന്റേജാകുമെന്നും കൈഫ് മുന്നറിയിപ്പ് നൽകി. ഫോമില്ലെങ്കിൽ പോലും ഒരു സ്പെഷ്യലിസ്റ്റ് വലംകൈയൻ ബാസ്‌റ്റർ എന്ന നിലയിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് കൈഫിന്റെ നിർദ്ദേശം. ഈ അഭിപ്രായത്തെ സാധൂകരിക്കാനായി ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്തു. അമേരിക്കയുടെ ഹർമീത് സിംഗ് (2/26), നമീബിയയുടെ ജെറാർഡ് ഇറാസ്മസ് (4/20), പാക്കിസ്ഥാൻറെ സയിം അയ്യൂബ് (3/25), നെതർലൻഡ്‌സിൻറെ ആര്യൻ ദത്ത് (2/19) എന്നിവർ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഗ്രൂപ്പ് ഘട്ടത്തിൽ വെള്ളം കുടിപ്പിച്ചിരുന്നു. മാത്രമല്ല തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ അഭിഷേക് ശർമ്മ പൂജ്യത്തിന് പുറത്തായത് വലിയ ആശങ്കയാണെന്ന് കൈഫ് തൻറെ…
Read More » -
Breaking News
തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്, ജാമ്യ ഹർജിയിൽ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല!! കീഴ്ക്കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെ, ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണം- എസ്ഐടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
എറണാകുളം: കീഴ്ക്കോടതി തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയെ സമീപിക്കും. ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്നാണ് എസ്ഐടി പ്രധാനമായും ഉന്നയിക്കുന്നത്. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്. ജാമ്യ ഹർജിയിൽ ഈ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല. കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുക. എന്നാൽ ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലിൽ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. കൊല്ലം കോടതി വിധി അവസാന വിധി പോലെ ആയിരുന്നു. സുപ്രീം കോടതി വിധി പോലെ ആയിരുന്നു ഉത്തരവിൻ്റെ സ്വഭാവം. തന്ത്രിക്ക് ജാമ്യ അനുവദിച്ചുള്ള കോടതി ഉത്തരവിൽ അസാധാരണത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Breaking News
വാഹനാപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല; തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
പുത്തൂർ: വാഹനാപകടത്തിൽ മരിച്ച യുവാവിന് കോടതി നിശ്ചയിച്ച നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് തമിഴ്നാട് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബാങ്കിൽ നിന്നുള്ള തുക മരവിപ്പിച്ചു. കോടതി ഉത്തരവ്. 25,79,317 രൂപ മരവിപ്പിക്കാനാണ് പുനലൂർ മോട്ടോർ ആക്സിഡൻ്റ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. പുത്തൂർ കാരിക്കൽ കോട്ടൂർ വീട്ടിൽ അഖിലി(20)ൻ്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. 2017-ൽ തെന്മലയിൽ എവച്ചാണ് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രാസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസിടിച്ച് അഖിൽ മരിച്ചത്. തുടർന്ന് പുനലൂർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ മുൻപാകെ കേസ് ഫയൽ ചെയ്തു. 2024-ൽ 18,10,200 രൂപയും കോടതിച്ചെലവും പലിശയും 23,65,915 രൂപ അനുവദിച്ച് കുടുംബത്തിന് നൽകാനുള്ള ഉത്തരവുണ്ടായിരുന്നു. എന്നാൽ തുക കെട്ടിവയ്ക്കാൻ കമ്പനി തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട അഖിലിൻ്റെ അമ്മ എൽ. ഗിരിജ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഇൻഷുറൻസ് ചെയ്തിട്ടില്ലാത്ത ബസിൻറെ ഉടമയായ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ പാർക്ക് ടൗൺ ബാങ്കിൽ നിന്ന്…
Read More » -
Breaking News
ശബരിമല കൊള്ളയിൽ സർക്കാർ നടത്തിയത് തന്ത്രിയെ പൂട്ടി മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രം, സ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരം!! പിഎസ് പ്രശാന്തിനെ രണ്ടുതവണ രഹസ്യമായി ചോദ്യംചെയ്ത് വിടുകയാണ് ചെയ്തത്, എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെ- രമേശ് ചെന്നിത്തല
പത്തനംതിട്ട: ശബരിമല സ്വർണ്ണ കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി മനഃപ്പൂർവം കുടുക്കുകയായിരുന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രിയെ 41 ദിവസം ജയിലിൽ കിടത്തിയത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരമാണ് എസ്ഐടി പ്രവർത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ മുതിരാതെ എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണ്. തന്ത്രിക്ക് ജാമ്യം ലഭിക്കുന്നതിനെ എസ്ഐടി എതിർത്തു. എന്നാൽ അതിനു വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധിന്യായം. കൊള്ളയിൽ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതുപോലെ ശബരിമല പെരുംകൊള്ളയ്ക്ക് പിന്നിലെ വൻ തോക്കുകളെ സംബന്ധിച്ച് ഹൈകോടതി സൂചന നൽകിയിട്ടും എസ്ഐടി അനങ്ങിയില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാത്രമല്ല സിപിഎം…
Read More »